കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന:അജ്ഞാതസംഘം 28 പേരെ കൊലപ്പെടുത്തി

Google Oneindia Malayalam News

ബീജിങ്: ചൈനയില്‍ അജ്ഞാത സംഘം റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ നരനായാട്ടില്‍ 28 പേര്‍ കൊല്ലപ്പെടുകയും 113 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ തന്നെയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്.

തെക്കുപടിഞ്ഞാറന്‍ നഗരമായ കുന്‍മിങിലാണ് നീളമേറിയ കത്തിയുമായെത്തിയ സംഘം ആക്രമണം നടത്തിയത്. പ്രാദേശിക ടെലിവിഷന്‍ ചാനലാണ് കെ6 നല്‍കുന്ന വിവരങ്ങളനുസരിച്ച് അക്രമികളെ മുഴുവന്‍ പോലിസ് വെടിവെച്ചുവീഴ്ത്തിയിട്ടുണ്ട്.

കറുത്ത യൂനിഫോമിലെത്തിയ ഒരു കൂട്ടം ആളുകള്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇരച്ചുകയറുകയും വിവേചനരഹിതമായി ആളുകളെ കുത്തി മലര്‍ത്തുകയുമായിരുന്നെന്ന് പൊതുമേഖലയിലുള്ള യുന്നന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആക്രമണത്തിനു പിറകിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ ഇത്തരത്തിലുള്ള കത്തി ആക്രമണങ്ങള്‍ രാജ്യത്ത് പതിവാണ്. കടുത്ത മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ചില യുവാക്കളായിരിക്കും ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു. െ

ഹനാന്‍ പ്രവിശ്യയിലെ ചെന്‍പെങ് ഗ്രാമത്തിലുള്ള ഒരു സ്‌കൂളില്‍ 22 കുട്ടികളെ ഒരു 36കാരന്‍ മാരകമായി കുത്തിപരിക്കേല്‍പ്പിച്ചിരുന്നു. രാജ്യത്തിനോടും ജനങ്ങളോടും അങ്ങേയറ്റത്തെ പകയുള്ള ഒരു വിഭാഗം ഉയര്‍ന്നു വരുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Twenty-eight civilians were confirmed dead and 113 others injured Saturday in a railway station attack in southwest Chinese city of Kunming, authorities said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X