ഫിലിപ്പൈൻസിൽ ഭീകരാക്രമണം!! ആയുധധാരി കൊലപ്പെടുത്തിയത് 36 പേരെ,50 പേർ ആശുപത്രിയില്‍

  • Posted By:
Subscribe to Oneindia Malayalam

മനില: ഫിലിപ്പൈൻസില്‍ വെടിവെയ്പിലും സ്ഫോടനത്തിലുമായി 36 പേർ കൊല്ലപ്പെട്ടു. മനില കാസിനോ ഹോട്ടലിൽ ആയുധധാരി വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മനില അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ കാസിനോ ഹോട്ടല്‍ കോംപ്ലക്സിലാണ് ആക്രമണമുണ്ടായിട്ടുള്ളത്. ദക്ഷിണ ഫിലിപ്പൈനിൽ മുസ്ലിം ഭീകരരുടെ സാന്നിധ്യത്തെ തുടർന്ന് രാജ്യത്ത് സുരക്ഷ വർധിപ്പിച്ചിരുന്നു. പരിക്കേറ്റ 50 ലധികം പേരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ഇംഗ്ലീഷ് സംസാരിച്ചിരുന്ന കുറ്റവാളിയെ കോംപ്ലക്സിന്റെ എട്ടാമത്തെ നിലയിൽ കണ്ടെത്തിയതായി മെട്രോപൊലിറ്റൻ മനില പോലീസ് പറ‍ഞ്ഞു. ആക്രമണത്തിന് ശേഷം അക്രമി സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. കോംപ്ലക്സിന്റെ പാര്‍ക്കിംഗ് ഏരിയയിൽ കാറിലെത്തിയ ആക്രമി തോക്കുമായി കോംപ്ലക്സിനുള്ളിൽ കടന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഹോട്ടൽ മുറിയിൽ നിന്നാണ് അക്രമിയുടെ മൃതദേഹം കണ്ടെടുത്തത്. ആയുധധാരി വെടിയുതിര്‍ക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരുന്നുണ്ട്.

manilaattack

റിസോർട്ട്സ് വേള്‍ഡ് മനില പുറത്തിറക്കിയ പ്രസ്താവനയിൽ 36 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും അക്രമി സ്വയം വെടിയുതിർത്ത് മരിച്ചതായും വ്യക്തമാക്കി. ഇവരുടെ മൃതശരീരങ്ങള്‍ കണ്ടെ‍ടുത്തതായി പോലീസ് വ്യക്തമാക്കി. എന്നാൽ കവർച്ചാ ശ്രമത്തിനിടെയാണ് ആക്രമണമമെന്നും സൂചനയുണ്ട്.

English summary
At least 36 people are dead after a gunman burst into a Manila casino, firing shots and setting gaming tables alight, Philippine media reported on Friday, in what officials said was a botched robbery attempt‌‌
Please Wait while comments are loading...