യുഎഇയില്‍ 33 ലക്ഷം ഇന്ത്യക്കാര്‍; അപ്പോള്‍ സൗദിയിലോ?

  • Written By:
Subscribe to Oneindia Malayalam

ദുബായ്: വിദേശത്ത് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ളത് യുഎഇയിലാണെന്ന് റിപ്പോര്‍ട്ട്. പിന്നെ അമേരിക്കയിലും. ഏഴ് വര്‍ഷം മുമ്പുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ വര്‍ധനവാണ് വിദേശത്തുള്ള ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

India

വിദേശത്ത് പാര്‍ക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. 1.56 കോടി ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളില്‍ കഴിയുന്നതെന്ന് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎന്നിന്റെ അന്താരാഷ്ട്ര കുടിയേറ്റ റിപ്പോര്‍ട്ടിലാണ് വിശദമായ കണക്കുകള്‍ പറയുന്നത്.

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള വിദേശരാജ്യം യുഎഇയാണ്. 33.1 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയില്‍ കഴിയുന്നത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയില്‍ 23 ലക്ഷം ഇന്ത്യക്കാര്‍ താമസിക്കുന്നു. ജോലി ആവശ്യാര്‍ഥവും കുടിയേറി താമസമാക്കിയവരും ഉള്‍പ്പെടെയുള്ളവരുടെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ മൊത്തം 89 ലക്ഷം ഇന്ത്യക്കാരുണ്ട്. സൗദിയില്‍ 22.7 ലക്ഷവും ഒമാനില്‍ 12 ലക്ഷവും കുവൈത്തില്‍ 11.6 ലക്ഷവുമാണ് ഇന്ത്യക്കാരുടെ എണ്ണം. 2000ത്തെ അപേക്ഷിച്ച് 2017 ആയപ്പോഴേക്കും വിദേശത്തുള്ള ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.

കുടിയേറ്റക്കാര്‍ കൂടുതല്‍ ഇന്ത്യയില്‍ നിന്നാണ്. തൊട്ടുപിന്നില്‍ മെക്‌സിക്കോയില്‍ നിന്നും. 1.30 കോടി മെക്‌സിക്കന്‍ കുടിയേറ്റക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നത്. യൂറോപ്പില്‍ 13 ലക്ഷം ഇന്ത്യക്കാരുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
At over 15.6 million, Indian diaspora is world's largest, Gulf nations house biggest share

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്