കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ബസില്‍ സ്‌ഫോടനം; 16 പേര്‍ കൊല്ലപ്പെട്ടു, 24 ലേറെ പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറില്‍ ബസ്സിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 24 ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സര്‍ക്കാര്‍ ജീവനക്കാര്‍ സഞ്ചരിച്ച ബസിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ അമ്പതോളം സര്‍ക്കാര്‍ ജീവനക്കാര്‍ ബസിലുണ്ടായിരുനെന്നാണ് റിപ്പോര്‍ട്ട്.

നാദ്രയിലും പാസ്‌പോര്‍ട്ട് ഓഫീസിലും ജോലി ചെയ്യുന്നവരാണ് ബസിലുണ്ടായിരുന്ന കൂടുതല്‍ പേരും. ഉദ്യോഗസ്ഥരെ കയറ്റിയ ശേഷം ബസ് പ്രധാന റോഡിലേക്ക് കടക്കുമ്പോഴാണ് സ്‌ഫോടനം നടന്നത്. ബസിനകത്തു തന്നെ സ്‌ഫോടന വസ്തുക്കള്‍ ഉണ്ടായതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് കാസ്ഫ് പറഞ്ഞു.

Peshawar Map

ബുധനാഴ്ച രാവിലെ പെഷവാര്‍, സുനീഹ്രീ മസ്ജിദ് റോഡിനു സമീപമാണ് അപകടം നടന്നത്. പ്രദേശം പോലീസ് നിയന്ത്രണത്തിന്‍ കീഴിലാണ്. പരിക്കേറ്റവരെ ലേഡി റീഡിങ് ആശുപത്രിയില്‍ പ്രവേശിപിച്ചു. സ്‌ഫോടനത്തിന് ശേഷം പരിക്കുകള്‍ വകവെക്കാതെ ബസ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. ഇതാണ് രക്ഷാ പ്രവര്‍ത്തനം എളുപ്പമാക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ ഛര്‍സാദ ബച്ചാഖാന്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സര്‍വ്വകലാശാല ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹരിക് ഇ താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

English summary
At least 16 people were killed and more than two dozen wounded when a bomb blew up inside a bus in Peshawar, the main city of northwest Pakistan, officials said, with the toll expected to rise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X