കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലെ ചൈനീസ് തുറമുഖത്തിന് നേരെ ഭീകരാക്രമണം: പിന്നില്‍ ഒബിഒആര്‍ പദ്ധതിയോടുള്ള എതിര്‍പ്പ്!

പാക്- ചൈന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുടെ പാകിസ്താനിലെ തുറമുഖത്തിലാണ് ആക്രമണമുണ്ടായിട്ടുള്ളത്

Google Oneindia Malayalam News

ക്വറ്റ: പാകിസ്താനിലെ ചൈനീസ് തുറമുഖത്തിന് നേരെ ഗ്രനേഡ് ആക്രമണം. ഗ്വാദറിലെ പാകിസ്താന്‍ തുറമുഖ തൊഴിലാളികളുടെ ഹോസ്റ്റലിന് നേരെയാണ് അജ്ഞാതര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. 26 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഒബിഒആര്‍ പദ്ധതി: പാകിസ്താനെയും ശ്രീലങ്കയേയും കാത്തിരിക്കുന്നത് കടക്കെണി!മുന്നറിയിപ്പുമായി വിദഗ്ദര്‍ഒബിഒആര്‍ പദ്ധതി: പാകിസ്താനെയും ശ്രീലങ്കയേയും കാത്തിരിക്കുന്നത് കടക്കെണി!മുന്നറിയിപ്പുമായി വിദഗ്ദര്‍

പാക്- ചൈന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുടെ പാകിസ്താനിലെ തുറമുഖത്തിലാണ് ആക്രമണമുണ്ടായിട്ടുള്ളത്. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. വ്യാഴാഴ്ച ബലൂചിസ്താനിലെ പശ്ചിമ പ്രവിശ്യയിലും ഭീകരാക്രമണമുണ്ടായിരുന്നു. പശ്ചിമ ചൈനയും മധ്യേഷ്യയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന ഭാഗത്താണ് ബലൂചിസ്താനില്‍ ആക്രമണമുണ്ടായത്.

റോഡ് നിര്‍മാണം പരിശോധിക്കാന്‍ മന്ത്രി നേരിട്ടെത്തി! പരിശോധന പുലര്‍ച്ചെ രണ്ടിനും നാലിനും, മന്ത്രി ആര്റോഡ് നിര്‍മാണം പരിശോധിക്കാന്‍ മന്ത്രി നേരിട്ടെത്തി! പരിശോധന പുലര്‍ച്ചെ രണ്ടിനും നാലിനും, മന്ത്രി ആര്

 ഹോസ്റ്റലില്‍ ആക്രമണം

ഹോസ്റ്റലില്‍ ആക്രമണം

ഗ്വാദാര്‍ തുറമുഖത്തെ നിര്‍മാണ തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഹോസ്റ്റലില്‍ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളിന് നേരെ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രണത്തില്‍ 26 പേര്‍ക്കാണ് പരിക്കേറ്റത്.

 വിഘടനവാദികള്‍ക്ക് എതിര്‍പ്പ്

വിഘടനവാദികള്‍ക്ക് എതിര്‍പ്പ്

വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലെ സാമ്പത്തിക ഇടനാഴിയായ ഗ്വാദാര്‍ തുറമുഖത്തിന്‍റെ ര​ണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ആക്രമണമെന്നും ശ്രദ്ധേയമാണ്. ബലൂചിസ്താന്‍ പ്രവിശ്യയിലൂടെ കടന്നുപോകുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധയ്ക്കതിരെ ബലൂചിസ്താനിലെ വിമതര്‍ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബലൂചിസ്താന്‍ പ്രവിശ്യയിലെ വിഭവങ്ങളും സ്വത്തുക്കളും ചൂഷണം ചെയ്യാനാണ് പദ്ധതിയുടെ ശ്രമമെന്നാണ് ബലൂച് നേതാക്കള്‍ ഉന്നയിക്കുന്ന വാദം.

 ഭീകരരും വിഘടനവാദികളും

ഭീകരരും വിഘടനവാദികളും

അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഭീകരരും വിഘടനവാദികളും തമ്പടിച്ചിട്ടുണ്ടെന്ന് സൈന്യം തന്നെ ചൂണ്ടിക്കാണിക്കുന്നു. 2014 മുതല്‍ ആരംഭിച്ച പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ അമ്പതോളം പേര്‍ മരിച്ചുവെന്നാണ് വിവരം.

 പദ്ധതി പ്രഖ്യാപനം 2013ൽ

പദ്ധതി പ്രഖ്യാപനം 2013ൽ

2013ൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങാണ് വൺ ബെല്‍റ്റ്, വൺ റോഡ് പദ്ധതി പ്രഖ്യാപിക്കുന്നത്. പൗരാണിക പാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയും മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍, രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നീ രാഷ്ട്രങ്ങളിൽ റെയിൽലേ ലൈൻ, ഊർജ്ജനിലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. ഇതിന് പുറമേ പ്രകൃതിവാതക പൈപ്പ്ലൈൻ, എണ്ണ പൈപ്പ്ലൈൻ, റെയിൽപാത, ചൈനീസ് നിക്ഷേപത്തോടെയുള്ള തുറമുഖങ്ങൾ എന്നിവയും പദ്ധതികൊണ്ട് ചൈന ലക്ഷ്യമിടുന്നു.

English summary
Unidentified men threw a grenade into a labourers' hostel in the Pakistani port of Gwadar wounding 26 of them, police said on Friday, in an attack likely to raise concern about security for the Pakistani section of China's "Belt and Road" initiative.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X