കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടം ആന്ധ്ര തീരത്ത്?

  • By Soorya Chandran
Google Oneindia Malayalam News

ഹൈദരാബാദ്: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആന്ധ്ര തീരത്ത് ഒഴുകി നടക്കുന്നതായി റിപ്പോര്‍ട്ട്. ഒരു തെലുങ്ക് ടിവി ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയില്‍ കുട്ട ഗൗഡുരു ബീച്ചില്‍ മീന്‍പിടിത്തക്കാരാണ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടത്. ഇക്കാര്യം ഇവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും, മീന്‍ പിടിത്തക്കാര്‍ കണ്ടത് കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങളാണോ എന്ന കാര്യം ഉറപ്പായിട്ടില്ലെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Satellite Image Missing Flight

കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയിക്കുന്നഅവശിഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രം ലഭിച്ചെന്ന് ഓസ്‌ട്രേലിയയും വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ പരിശോധനക്കായ ഓസ്‌ട്രേലിയയുടെ വ്യോമസേന വിമാനം പുറപ്പെട്ടു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ ഭാഗത്ത് നിന്ന്, കാണാതായ വിമാനത്തെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പാര്‍ലമെന്റില്‍ അറിയിച്ചത്.

മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് പുറപ്പെട്ട വിമാനം കാണാതായത്. വിമാനം റാഞ്ചിയതാകാമെന്ന നിഗമനത്തിലായിരുന്നു അധികൃതര്‍ ഏറ്റവും ഒടുവില്‍ എത്തിയിരുന്നത്. വിമാനം ബംഗാള്‍ ഉള്‍ക്കടലിലോ ഇന്ത്യന്‍ മഹാ സമുദ്രത്തിലോ തകര്‍ന്ന് വീണിരിക്കാം എന്ന് കഴിഞ്ഞ ദിവസം ഒരു മലേഷ്യന്‍ ചാനലും വാര്‍ത്ത നല്‍കിയിരുന്നു.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വെളിപ്പെടുത്തിയത് ശരിയെങ്കില്‍ ആന്ധ്രയിലെ മീന്‍പിടിത്തക്കാര്‍ കണ്ടത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെ ആകാനാണ് സാധ്യത. ആന്‍ഡമാന് മുകളിലൂടെ എംഎച്ച് 370 എന്ന് സംശയിക്കുന്ന വിമനം താഴ്ന്ന് പറക്കുന്നതിന്റെ ഉപഗ്രഹ ചിത്രം നേരത്തെ പുറത്ത് വന്നിരുന്നു.

12 ദിവസം നീണ്ടുനിന്ന ദുരൂഹതക്ക് ഇതോടെ അന്ത്യമാകുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്.

English summary
Objects possibly related to the missing Malaysia Airlines flight have been spotted on satellite imagery, Australian PM says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X