കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല; ലംഘിച്ചാല്‍ പിഴയും തടവും

Google Oneindia Malayalam News

ക്യാൻബെറ: ഇന്ത്യയില്‍ നിന്ന് രാജ്യത്തേക്ക് തിരിച്ചെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍. 14 ദിവസം ഇന്ത്യയിൽ താമസിച്ച് തിരിച്ചെത്തുന്നവർക്കാണ് ആസ്ട്രേലിയയിൽ പ്രവേശിക്കുന്നതിന് സർക്കാർ വിലേക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റൊരു വസ്തുത ചരിത്രത്തില്‍ ആദ്യമായാണ് ആസ്‌ട്രേലിയ ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ്. വിലക്ക് ലംഘിച്ച് രാജ്യത്ത് കടക്കാൻ ശ്രമിച്ചാൽ അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 66,000 ഡോളറോ പിഴയും ഈടാക്കും. ശനിയാഴ്ച മുതലാണ് രാജ്യത്ത് നിയമം പ്രാബല്യത്തില്‍ വരുന്നത്.

തീവ്ര മുതലാളിത്തത്തിന്റെ ഈ സർക്കാരിനെ പുറത്താക്കണം, മെയ് ദിനാശംസകൾ നേർന്ന് എംഎ ബേബിതീവ്ര മുതലാളിത്തത്തിന്റെ ഈ സർക്കാരിനെ പുറത്താക്കണം, മെയ് ദിനാശംസകൾ നേർന്ന് എംഎ ബേബി

അതേസമയം, ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന സര്‍വ്വീസ് നേരത്തെ തന്നെ ഓസ്ട്രേലിയ റദ്ദ് ചെയ്തിരുന്നു. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. മെയ് 15 വരെയാണ് വിമാന സര്‍വ്വീസ് റദ്ദ് ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസും നീട്ടിവെച്ചിരുന്നു.

flight-1577992397-j

കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്കുള്ള യാത്രാ ചരിത്രമുള്ളവർക്ക് തിരിച്ചുവരുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതിന് ബയോസെക്യൂരിറ്റി നിയമപ്രകാരം സർക്കാർ നിയമം പാസാക്കുമെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കോവിഡ് -19 സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ തീരുമാനം. കൊവിഡ് -കേസുകളിൽ പ്രതിദിനം 4 ലക്ഷം കേസുകളിലേക്ക് രാജ്യം നീങ്ങുകയാണ്. വ്യാഴാഴ്ച 3.86 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ നിന്ന് നേരിട്ട് സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങളും ആസ്‌ട്രേലിയ ഇതിനകം നിർത്തിവച്ചിട്ടുണ്ട്. മൂന്നാഴ്ച മുമ്പാണ് തീരുമാനം. അടുത്തിടെ ഇന്ത്യയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതോടെയാണ് ആസ്ട്രേലിയൻ സർക്കാരിന്റെ നീക്കം.
എന്നിരുന്നാലും, ചില ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ള ഓസ്‌ട്രേലിയൻ പൗരന്മാർ വിമാന സർവീസ് ഉള്ള രാജ്യങ്ങൾ വഴി നാട്ടിലേക്ക് മടങ്ങിയതായുള്ള ചില റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഇത്തരത്തിൽ സ്‌ട്രേലിയയിലേക്ക് പറന്നവരിൽ ക്രിക്കറ്റ് താരങ്ങളായ ആദം സാംപ, കെയ്ൻ റിച്ചാർഡ്സൺ എന്നിവരും ഉൾപ്പെടുന്നുണ്ട്. ആസ്‌ട്രേലിയൻ സർക്കാരിന്റെ കണക്കനുസരിച്ച് 9,000 ഓളം ആസ്‌ട്രേലിയക്കാരാണ് ഇന്ത്യയിൽ താമസിക്കുന്നത്.. ഇവരിൽ 600 ഓളം പേർ കൊവിഡ് ബാധിതരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ നിരവധി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങളും പരിശീലകരുമുണ്ട്. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനുള്ള മാർഗ്ഗങ്ങൾ സർക്കാർ പരിശോധിക്കുമെന്ന് ആസ്‌ട്രേലിയൻ മാധ്യമങ്ങൾ അറിയിച്ചു.

Recommended Video

cmsvideo
Supreme Court to government: Why different prices of Covid-19 vaccine for states and Centre?

English summary
Australians to face jail or a heavy fine if they go home from India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X