ആനവാലിന് വേണ്ടി ആനക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി
കൊളമ്പോ: ശ്രീലങ്കയില്‍ മനുഷ്യര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്കപ്പുറം വന്യ ജീവികള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളാണ് അടുത്തിടെ ലോകമാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ വാല്‍മുറിച്ചതിനെത്തുടര്‍ന്ന് കാട്ടാനക്കുട്ടി ചരിഞ്ഞു.
പ്രതികളെ കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മാത്രമല്ല ആനയുടെ വാല്‍ മുറിച്ചവരെപ്പറ്റി എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. നാലര വയസ് പ്രായമുള്ള ആനക്കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്.

ഉദാ വലാവേ നാഷണല്‍ പാര്‍ക്കിനടുത്ത് കന്‍ഡാന്‍ പലാമന പ്രദേശത്താണ് ആനക്കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആനക്കുട്ടിയ്ക്ക് ചികിത്സ നല്‍കിയെങ്കിലും ചരിയുകയായിരുന്നു. ആനവാലിന് വിപണിയില്‍ നല്ല ഡിമാന്റുള്ളതിനാലാണ് ആനകളെ ഇത്തരത്തില്‍ വേട്ടയാടുന്നത്. തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങുന്ന വന്യജീവികളെയും നാട്ടുകാര് സംഘം ചേര്‍ന്ന് കൊലപ്പെടുത്തുന്നത് ശ്രീലങ്കയിലെ പല ഉള്‍നാടന്‍ ഗ്രാമങ്ങളിലും പതിവാണ്.












Click it and Unblock the Notifications