കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് അതിര് വിട്ട കളി: യുഎസ് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍, കുതിച്ചുയര്‍ന്ന് എ​ണ്ണ വില

  • By Desk
Google Oneindia Malayalam News

ബാഗ്ദാദ്: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേര്‍ക്ക് അമേരിക്ക് നടത്തിയ ആക്രമത്തിന് പിന്നാലെ യുദ്ധഭീതിയില്‍ ലോകം. അമേരിക്കയുടെ ആക്രമത്തില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കികഴിഞ്ഞു. ഇറാന്‍ കമാന്‍ഡറായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനി അടക്കമുള്ള ഏഴ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഉത്തരവ് അനുസരിച്ചാണെന്ന് യുഎസ് പ്രതിരോധ ആസ്ഥാനാമായ പെന്‍റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

സംഘര്‍ഷം രൂക്ഷമാക്കിയേക്കും

സംഘര്‍ഷം രൂക്ഷമാക്കിയേക്കും

ബാഗ്ദാദ് വിമാനത്താവളത്തിന് നേര്‍ക്ക് ഇന്ന് പുലര്‍ച്ചെ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയടക്കമുള്ള ഏഴ് പേര്‍ കൊല്ലപ്പെട്ടത്. ഖാസിം സുലൈമാനിയുടെ വധം യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമാക്കിയേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇറാന്‍റെ പ്രതികരണം

ഇറാന്‍റെ പ്രതികരണം

അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയുടെ നടപടി അങ്ങേയറ്റം അപകടരവും വിഡ്ഡിത്തവുമാണെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പ്രതികരിച്ചത്.

ഉത്തരവാദിത്തം യുഎസിനായിരിക്കും

ഉത്തരവാദിത്തം യുഎസിനായിരിക്കും

ബാഗ്ദാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ എല്ലാ അനന്തരഫലങ്ങളുടേയും ഉത്തരവാദിത്തം യുഎസിനായിരിക്കും. ഇത് അന്താരാഷ്ട്ര ഭീകരവാദമാമെന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ജവാദ് സരീഫ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയോട് പ്രതികാരം

അമേരിക്കയോട് പ്രതികാരം

അമേരിക്കയോട് പ്രതികാരം ചെയ്യാന്‍ ഇറാഖില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങള്‍ വ്യാപക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സായുധ സംഘടനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

കുതിച്ചുയര്‍ന്ന് എണ്ണവില

കുതിച്ചുയര്‍ന്ന് എണ്ണവില

മേഖലയില്‍ സംഘര്‍ഷ സാധ്യത രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നു. ആക്രമണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വില 4% വരെ ഉയർന്നു. ഏഷ്യയിൽ ബ്രെൻറ് ക്രൂഡ് ബാരലിന് 2.88 ശതമാനം ഉയർന്ന് 68.14 ഡോളറിലെത്തി. യുഎസ് ക്രൂഡ് ബാരലിന് 2.70 ശതമാനം ഉയർന്ന് 62.82 ഡോളറിലെത്തി.

അഞ്ച്‌ ഇറാഖ് സൈനിക ഉദ്യോഗസ്ഥരും

അഞ്ച്‌ ഇറാഖ് സൈനിക ഉദ്യോഗസ്ഥരും

ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ നേരത്തെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബാഗ്ദാദ് വിമാനത്താവളത്തിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തി ഖാസിം സുലൈമാനിയടക്കം ഉള്ളവരെ വധിച്ചത്. ആക്രമണത്തില്‍ അഞ്ച്‌ ഇറാഖ് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.

വൈറ്റ് ഹൗസ് പ്രതികരണം

വൈറ്റ് ഹൗസ് പ്രതികരണം

ഇറാഖിലേയും പ്രദേശത്തേയും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരേയും സൈനിക അംഗങ്ങളേയും ആക്രമിക്കാനുള്ള പദ്ധതികള്‍ ഇറാനിയൻ ഖുദ്സ് ഫോഴ്‌സ് തലവനായ സുലൈമാനി സജീവമയി വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ട്വീറ്റ്

വൈറ്റ് ഹൗസ്

ടാര്‍ഗെറ്റഡ് അസോര്‍ട്ട്

ടാര്‍ഗെറ്റഡ് അസോര്‍ട്ട്

യുഎസ് സൈന്യം നടത്തിയ ടാര്‍ഗെറ്റഡ് അസോര്‍ട്ട് എന്ന ഓപ്പറേഷനാണ് ബാഗ്ദാദില്‍ നടന്നതെന്ന് രണ്ട് അമേരിക്കന്‍ നയതന്ത്രജ്ഞരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യുഎസ് എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.

രണ്ടാമത്തെ സൈനിക മേധാവി

രണ്ടാമത്തെ സൈനിക മേധാവി

ഖുദ്സ് ഫോഴ്സിന്‍റെ തലവനായ സുലൈമാനി ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ സൈനിക മേധാവിയായാണ് കണക്കാക്കപ്പെടുന്നത്. ഇറാന്‍ ആത്മീയാചാര്യന്‍ ആയത്തുള്ള അലി ഖമനൈനിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണ് സുലൈമാന്‍. സുലൈമാനിയുടെ വധം ഇറാന് കനത്ത തിരിച്ചടിയാണ്. ഇതിന് ഇറാന്‍ ഏത് വിധത്തില്‍ തിരിച്ചടിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

 മഹാരാഷ്ട്ര കോൺഗ്രസിൽ അതൃപ്തി പുകയുന്നു, മുതിർന്ന നേതാക്കൾ തമ്മിൽ പിടിവലി, വകുപ്പ് വിഭജനം നീളുന്നു മഹാരാഷ്ട്ര കോൺഗ്രസിൽ അതൃപ്തി പുകയുന്നു, മുതിർന്ന നേതാക്കൾ തമ്മിൽ പിടിവലി, വകുപ്പ് വിഭജനം നീളുന്നു

 അവതാരകയോട് ആജ്ഞാപിച്ചു ആളാവുകയല്ല ചെയ്യേണ്ടത്; പിണറായി വിജയനെതിരെ വിമര്‍ശനവുമായി അവതാരക അവതാരകയോട് ആജ്ഞാപിച്ചു ആളാവുകയല്ല ചെയ്യേണ്ടത്; പിണറായി വിജയനെതിരെ വിമര്‍ശനവുമായി അവതാരക

English summary
Baghdad attack: Oil prices surge in international market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X