Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി 50 ശതമാനം കൂട്ടി, ബഹറിന്‍ 56 ശതമാനവും... ഇനിയിതാ ഒമാനും; ഗള്‍ഫില്‍ ഇനി എണ്ണ 'പൊള്ളും'

ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്ര നാളും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില വളരെ കുറവായിരുന്നു. അസംസ്‌കൃത എണ്ണയാണല്ലോ അവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. ഒരു കാലത്ത് വെറും മണല്‍ക്കാടായിരുന്ന ഗല്‍ഫ് രാജ്യങ്ങള്‍ ഇന്നത്തെ അഭിവൃദ്ധിയിലെത്തിയത് അസംസ്‌കൃത എണ്ണ ശേഖരം കൊണ്ട് മാത്രമാണ്.

ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞതോടെ, അതിനെ എങ്ങനെ മറികടക്കും എന്ന ചിന്തയിലാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആകമാനം. ഇക്കാര്യം ആദ്യം തിരിച്ചറഞ്ഞത് സൗദി അറേബ്യ ആയിരുന്നു. അവര്‍ കഴിഞ്ഞ ഡിസംബറില്‍ ഒറ്റയടിയ്ക്ക് ആഭ്യന്തര പെട്രോള്‍ വില അമ്പത് ശതമാനം കൂട്ടി.

മൂന്ന ദശാബ്ദക്കാലം പെട്രോള്‍ വില കൂട്ടാതിരുന്ന ബഹറിനും കഴിഞ്ഞ ദിവസം വലിയ വിലവര്‍ദ്ധന നടപ്പാക്കി. ഇപ്പോഴിതാ ഒമാനം ആ പാതയിലാണ്.

എണ്ണവില 30 ല്‍ താഴെ

എണ്ണവില 30 ല്‍ താഴെ

ഞെട്ടിപ്പിയ്ക്കുന്ന രീതിയില്‍ ആണ് എണ്ണവില ഇടിഞ്ഞുകൊണ്ടിരിയ്ക്കുന്നത്.പന്ത്രണ്ട് വര്‍ഷത്തിനിടെ ആദ്യമായി എണ്ണവില ബാരലിന് 30 ഡോളറില്‍ താഴെ എത്തിയിരിയ്ക്കുന്നു.

 ഗള്‍ഫ് കുടുങ്ങും

ഗള്‍ഫ് കുടുങ്ങും

ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധിയിലാകും. ജീവനക്കാരെ വെട്ടിക്കുറയ്ക്കുക, ആനുകൂല്യങ്ങള്‍ വെട്ടിയ്ക്കുറയ്ക്കുക, കര്‍ശന സാമ്പത്തിക നിയന്ത്രണം കൊണ്ടുവരിക തുടങ്ങിയ രീതിയിലേയ്ക്ക് കാര്യങ്ങള്‍ നീളും.

എണ്ണവില്‍പന

എണ്ണവില്‍പന

നിലവിലെ പ്രതിസന്ധി താത്കാലികമായെങ്കിലും മറികടക്കാന്‍ ആഭ്യന്തര വിപണിയില്‍ ഇന്ധനവില കൂട്ടുക എന്നത് മാത്രമാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നിലുളള പോംവഴി.

സൗദി കൂട്ടിയത്

സൗദി കൂട്ടിയത്

എണ്ണവിപണിയിലെ ദുരന്തം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആദ്യം ആഭ്യന്തര വിപണിയില്‍ ഇടപെട്ടത് സൗദി അറേബ്യ ആയിരുന്നു. കഴിഞ്ഞ ഡിസംബര്‍ അവസാനം പെട്രോള്‍ വിലയില്‍ അമ്പത് ശതമാനമാണ് വര്‍ദ്ധന വരുത്തിയത്.

ബഹറിനില്‍ അതുക്കും മേലെ

ബഹറിനില്‍ അതുക്കും മേലെ

33 വര്‍ഷമായി മാറ്റമില്ലാതെ നിലനിര്‍ത്തിപ്പോന്ന പെട്രോള്‍ വിലയാണ് കഴിഞ്ഞ ദിവസം ബഹറിന്‍ ഒറ്റയടിയ്ക്ക് കൂട്ടിയത്. സാധാരണ പെട്രോളിന് 56 ശതമാനം വിലകൂട്ടിയപ്പോള്‍ സൂപ്പര്‍ പെട്രോളിന് കൂട്ടിയത് അറുപത് ശതമാനമാണ്.

 ഇതാ ഒമാനും രംഗത്ത്

ഇതാ ഒമാനും രംഗത്ത്

ആഭ്യന്തര വിപണിയില്‍ പ്രകൃതി വാതക ഇന്ധനങ്ങള്‍ക്കുള്ള സബ്‌സിഡി എടുത്തുകളയുകയാണ്. ഇത് വലിയ ബാധ്യതയായിരിക്കും ജനങ്ങള്‍ക്ക് വരുത്തുക.

കുവൈത്ത് നേരത്തെ തുടങ്ങി

കുവൈത്ത് നേരത്തെ തുടങ്ങി

2015 ന്റെ തുടക്കത്തില്‍ തന്നെ കുവൈത്ത് ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഡീസലിനും മണ്ണെണ്ണയ്ക്കും ഉള്ള സബ്ഡിഡി അവര്‍ എടുത്ത് കളഞ്ഞു.

യുഎഇ സേഫ് ആണോ?

യുഎഇ സേഫ് ആണോ?

നിലവില്‍ യുഎഇയില്‍ ഇന്ധന വില കൂട്ടിയിട്ടില്ല. എന്നാല്‍ കാര്യങ്ങള്‍ ഈ നിലയ്ക്ക് മുന്നോട്ട് പോയാല്‍ അവര്‍ക്ക് ആഭ്യന്തര വിപണിയില്‍ വില കൂട്ടാതെ പിടിച്ച് നില്‍ക്കാനാവില്ല.

ബജറ്റ് തെറ്റും

ബജറ്റ് തെറ്റും

എണ്ണ വിലയില്‍ ഇത്ര വലിയ ഇടിവ് വന്നതോടെ ഗള്‍ഫ് രാജ്യങ്ങളുടെയെല്ലാം ബജറ്റ് തെറ്റുമെന്ന് ഉറപ്പായി. എങ്ങനെ ആയിരിയ്ക്കും അവര്‍ ഈ പ്രതിസന്ധികളെ നേരിടുക എന്നതാണ് ചോദ്യം.

ഇറാന്റെ കളി

ഇറാന്റെ കളി

സൗദി അറേബ്യ അടക്കമുള്ള പല ഗള്‍ഫ് രാഷ്ട്രങ്ങളുമായി നല്ല ബന്ധത്തിലല്ല ഇറാന്‍ ഉള്ളത്. ഉപരോധം മാറി ഇറാന്‍ എണ്ണ വിപണിയില്‍ ഇറങ്ങിയതും എണ്ണവില കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+