കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് പ്രതിസന്ധി തീരുന്നു; ഖത്തറിനോട് പുഞ്ചിരിച്ച് യുഎഇയും ബഹ്‌റൈനും, യുഎന്‍ ഇടപെടല്‍

അന്താരാഷ്ട്ര സംഘടനയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ പാത നിശ്ചയിക്കുന്നതെന്ന് ഖത്തര്‍ സിവില്‍ വ്യോമയാന അതോറിറ്റി അധ്യക്ഷന്‍ അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍ സുബൈഇ പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

ദോഹ: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയില്‍ താമസിക്കുന്നവരുടെ പ്രതീക്ഷക്ക് ചിറക് നല്‍കി ഗള്‍ഫ് പ്രതിസന്ധി തീരുന്നുവെന്ന് സൂചനകള്‍. ഖത്തറിനെതിരേ ശക്തമായ നിലപാടെടുത്തിരുന്ന യുഎഇയും ബഹ്‌റൈനും ചില ഇളവുകള്‍ പ്രഖ്യാപിച്ചു. ഉപരോധം മയപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ക്ക് ബഹ്‌റൈനും യുഎഇയും തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നുകൊടുത്തു. നേരത്തെ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഖത്തര്‍ വിമാനങ്ങള്‍ക്ക് യുഎഇ, ബഹ്‌റൈന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശനമുണ്ടായിരുന്നില്ല. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശമാണ് ഖത്തറിന് ഗുണം ചെയ്തത്.

പുതിയ പാത പ്രഖ്യാപിച്ചു

പുതിയ പാത പ്രഖ്യാപിച്ചു

ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനങ്ങള്‍ക്ക് ഇപ്പോള്‍ പുതിയ പാത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് നിയന്ത്രണം ഭാഗികമായി നീക്കിയിരിക്കുന്നത്. ഉപരോധത്തില്‍ ഇളവ് നല്‍കുന്നുവെന്ന സൂചനകളും ഇതോടൊപ്പമുണ്ട്.

വ്യോമ കരാറുകള്‍ പാലിക്കണം

വ്യോമ കരാറുകള്‍ പാലിക്കണം

ഐക്യരാഷ്ട്ര സഭയുടെ വ്യോമകാര്യങ്ങള്‍ക്കുള്ള ഏജന്‍സിയുടെ നിര്‍ദേശപ്രകാരമാണ് ബഹ്‌റൈനും യുഎഇയും ഇളവുകള്‍ പ്രഖ്യാപിച്ചത്. ഖത്തറുമായുള്ള വ്യോമ കരാറുകള്‍ പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭാ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു.

രണ്ടു മാസത്തിന് ശേഷം

രണ്ടു മാസത്തിന് ശേഷം

രണ്ടു മാസത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും ഖത്തറിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നത്. ഇതില്‍ പ്രതീക്ഷയുണ്ടെന്ന് പ്രവാസികള്‍ പ്രതികരിച്ചു. ഉപരോധം പ്രഖ്യാപിച്ച ജൂണ്‍ അഞ്ചിന് ശേഷം ഖത്തര്‍ വിമാനങ്ങള്‍ ഇരുരാജ്യങ്ങളിലേക്കും പ്രവേശിച്ചിരുന്നില്ല.

നവംബര്‍ ആറ് വരെ

നവംബര്‍ ആറ് വരെ

പൈലറ്റുകള്‍ക്കുള്ള വിവരങ്ങള്‍ കൈമാറുന്ന സംവിധാനം വഴിയാണ് ബഹ്‌റൈനും യുഎഇയും ഇളവുകള്‍ പ്രഖ്യാപിച്ചത്. ആഗസ്ത് ഏഴ് മുതല്‍ നവംബര്‍ ആറ് വരെയാണ് ഇളവ് പ്രഖ്യാപിച്ചത്. ചിലപ്പോള്‍ സമയപരിധി നീട്ടിയേക്കും.

ദോഹയിലേക്ക് പോകുമ്പോള്‍

ദോഹയിലേക്ക് പോകുമ്പോള്‍

ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് പോകുന്ന വിമാനങ്ങള്‍ക്കാണ് ഇരുരാജ്യങ്ങളുടെയും വ്യോമ മേഖല ഉപയോഗിക്കാന്‍ സാധിക്കുക. ഖത്തര്‍ എയര്‍വേയ്‌സിനും ഇതുവഴി യാത്ര ചെയ്യാം.

അല്‍പ്പം ആശ്വാസം

അല്‍പ്പം ആശ്വാസം

നിലവില്‍ ദോഹയ്ക്ക പുറത്തേക്കും തിരിച്ചും വരുന്നതിന് ഖത്തര്‍ എയര്‍വേയ്‌സ് വളഞ്ഞ വഴിയാണ് സ്വീകരിക്കുന്നത്. ഈ പ്രതിസന്ധിക്ക് അല്‍പ്പം ആശ്വാസമാകുന്നതാണ് യുഎഇയുടെയും ബഹ്‌റൈന്റെയും തീരുമാനം.

ചില അധിക തീരുമാനങ്ങള്‍

ചില അധിക തീരുമാനങ്ങള്‍

എന്നാല്‍ ബഹ്‌റൈന്‍ ചില അധിക തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴുള്ള പാതയില്‍ അല്‍പ്പം മാറ്റം വരുത്തും. അത് ആഗസ്ത് 17 മുതല്‍ നിലവില്‍ വരും. ഇതു സംബന്ധിച്ച് വിശദീകരണം ലഭ്യമല്ല.

അന്താരാഷ്ട്ര തലത്തില്‍ നീക്കം

അന്താരാഷ്ട്ര തലത്തില്‍ നീക്കം

ഖത്തറിന്റെ യാത്രാമാര്‍ഗങ്ങള്‍ തടഞ്ഞതിനെതിരേ ഖത്തര്‍ അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സംഘടന നിര്‍ദേശം നല്‍കിയത്. ഒരു തരത്തില്‍ ഇത് ഖത്തറിന്റെ വിജയമാണ്.

അന്താരാഷ്ട്ര ജലാതിര്‍ത്തി

അന്താരാഷ്ട്ര ജലാതിര്‍ത്തി

അന്താരാഷ്ട്ര സംഘടനയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ പാത നിശ്ചയിക്കുന്നതെന്ന് ഖത്തര്‍ സിവില്‍ വ്യോമയാന അതോറിറ്റി അധ്യക്ഷന്‍ അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍ സുബൈഇ പറഞ്ഞു. അന്താരാഷ്ട്ര ജലാതിര്‍ത്തിക്ക് മുകളിലൂടെയാകും ഈ പുതിയ പാത.

പൂര്‍ണമായി നിയന്ത്രണം നീക്കിയില്ല

പൂര്‍ണമായി നിയന്ത്രണം നീക്കിയില്ല

എന്നാല്‍ ഇപ്പോഴും യുഎഇക്കും ബഹ്‌റൈനും മുകളിലൂടെ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനങ്ങള്‍ക്ക് പൂര്‍ണമായും പറക്കാനാകില്ല. ഭാഗികമായ ഇളവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ച പ്രധാന രാജ്യമായ സൗദി അറേബ്യ ഇതുവരെ ഇളവുകള്‍ പരസ്യപ്പെടുത്തിയിട്ടില്ല.

English summary
Bahrain, UAE partly reopen airspace to Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X