കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലാദേശില്‍ നാല് ഐസിസ് ഭീകരര്‍ അറസ്റ്റില്‍

  • By Aswathi
Google Oneindia Malayalam News

ധാക്ക: ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരെന്ന് സംശയിക്കുന്ന നാലു പേര്‍ ബംഗ്ലാദേശില്‍ അറസ്റ്റില്‍. തലസ്ഥാനമായ ധാക്കയില്‍ പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാവിലെയാണ് അറസ്റ്റ്.

സംഘടനയുടെ ബംഗ്ലാദേശിലെ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സഖാവുത്തുള്‍ കബീര്‍ ഉള്‍പ്പടെയുള്ളവര്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ നിന്ന് ഭീകരര്‍ക്കുള്ള പരിശീലനത്തെക്കുറിച്ച് വിശദമാക്കുന്ന നൂറുകണക്കിന് ലഘുലേഖകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു.

isis

ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരാണെന്നും, നാല് പേര്‍ക്കും പാകിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ സമ്മതിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ ശൈഖ് നസ്മുല്‍ പറഞ്ഞു.

ബംഗ്ലാദേശില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കീഴില്‍ പ്രത്യേകരാഷ്ട്രം സ്ഥാപിക്കുകയായിരുന്നത്രെ ഇവരുടെ ലക്ഷ്യം. ഇതിനായി പ്രധാനപ്പെട്ട ഓഫീസുകള്‍ ആക്രമിക്കാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നു.

ആയുധങ്ങളും മറ്റും വാങ്ങുന്നതിന് സംഘടനയെ പിന്തുണയ്ക്കുന്നവരില്‍നിന്നായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇവരെന്നും നസ്മുല്‍ ഖാന്‍ പറഞ്ഞു. ഐ എസ് ബന്ധം ആരോപിച്ച് കഴിഞ്ഞവര്‍ഷം എട്ടുപേരെ ബംഗ്ലാദേശില്‍ അറസ്റ്റു ചെയ്തിരുന്നു.

English summary
Bangladesh police said Monday they have arrested four suspected members of ISIS including a 'local coordinator' who was planning to establish a self-declared 'caliphate' in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X