ബംഗ്ലാദേശ്:വൈബ്‌സൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും ഇനിമുതല്‍ സര്‍ക്കാര്‍ ലൈസന്‍സ് വേണം

Subscribe to Oneindia Malayalam

ധാക്ക: ബംഗ്ലാദേശില്‍ പുതിയ വെബ്‌സൈറ്റുകളും ഓണ്‍ലൈന്‍ പരസ്യങ്ങളും നിര്‍മ്മിക്കാന്‍ സര്‍ക്കാരില്‍ നിന്നും ലൈസന്‍സ് ലഭിക്കണമെന്ന തീരുമാനത്തിന് ക്യാബിനറ്റിന്റെ അംഗീകാരം. പുതിയ നിയമമനുസരിച്ച് വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അവരുടെ വെബ്‌സൈറ്റ് തുടങ്ങണമെങ്കില്‍ സര്‍ക്കാരില്‍ നിന്നും അംഗീകാരം ലഭിക്കണം. രാജ്യം ഉടന്‍ രൂപീകരിക്കാനിരിക്കുന്ന നാഷണല്‍ ബ്രോഡ്കാസ്റ്റ് കമ്മീഷനാണ് ലൈസന്‍സ് നല്‍കുക.

ടെലിവിഷന്‍ ചാനലുകള്‍,റേഡിയോ സ്‌റ്റേഷന്‍,പത്രങ്ങള്‍, എന്നിവയുടെ നടത്തിപ്പും കമ്മീഷന്‍ പരിശോധിക്കും. നിയമങ്ങള്‍ ലംഘിക്കുന്നവരുടെ അംഗീകാരം റദ്ദാക്കാന്‍ കമ്മീഷന് അധികാരം ഉണ്ടാകുമെന്ന് ബംഗ്ലാദേശ് ക്യാബിനറ്റ് സെക്രട്ടറി ഷഫിയുല്‍ അലാം പറഞ്ഞു. പുതിയതായി ആരംഭിക്കുന്ന പ്രസിദ്ധീകരണങ്ങളും കമ്മീഷനു കീഴില്‍ രജിസ്റ്റര്‍ ചെയ്യണം.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്തിനെതിരെ എഴുതിയെന്നാരോപിച്ച് മതമൗലിക വാദികളാല്‍ ബംഗ്ലാദേശിലെ ചില ബ്ലോഗെഴുത്തുകാരും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു.

മിന്നല്‍ ഡാ...മിന്നല്‍ ശരിക്കും ഞെട്ടിച്ചു!! വേഗത്തിലും വരുമാനത്തിലും കുതിക്കുന്നു...

 internet-

ഇന്ത്യയും പുതിയ സോഷ്യല്‍ മീഡിയ പോളിസി രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാട്‌സ്ആപ്പ് പോലുള്ള ഇന്‍സ്റ്റന്റ് മെസേജിങ്ങ് സര്‍വ്വീസുകളും വ്യക്തികളുടെ ബ്ലോഗുകളും പുതിയ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന കാര്യം വ്യക്തമല്ല. രാജ്യത്തിനെതിരായ പരാമര്‍ശങ്ങള്‍ കുറ്റകരമായിരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഏതൊക്കെ തരത്തിലുള്ള പരാമര്‍ശങ്ങളാണ് രാജ്യദ്രോഹമാകുക എന്നും വ്യക്തമാക്കിയിട്ടില്ല.

English summary
Bangladesh creates license regime for websites and online advertising
Please Wait while comments are loading...