Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗ്ലാദേശ് പ്രക്ഷോഭം; വിവാദ ജോലി സംവരണ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ധാക്ക: ബംഗ്ലാദേശ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന് കാരണമായ വിവാദ ജോലി സംവരണം റദ്ദാക്കി സുപ്രീം കോടതി.ക്വോട്ടകൾ പുനഃസ്ഥാപിച്ച കീഴ്‌ക്കോടതി ഉത്തരവ് റദ്ദ് ചെയ്ത സുപ്രീം കോടതി 93 ശതമാനം സർക്കാർ ജോലികളും ക്വാട്ടകളില്ലാതെ മെറിറ്റിൽ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകുമെന്ന് വ്യക്തമാക്കി.
ബാക്കി വരുന്ന ഏഴ് ശതമാനത്തിൽ 5 ശതമാനം സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കൾക്ക് ലഭിക്കും. മറ്റ് വിഭാഗങ്ങൾക്ക് രണ്ട് ശതമാനം സംവരണവും ലഭിക്കുമെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു.

സംവരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ കോടതി പരിസരത്ത് വൻ സൈനിക സംഘത്തെ തന്നെ വിന്യസിച്ചിരുന്നു. തലസ്ഥാനമായ ധാക്കയിലും സൈന്യത്തിന്റെ കാവലുണ്ടായിരുന്നു.

bengla-17

1971-ലെ പാക്കിസ്ഥാനെതിരായ വിമോചനയുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ മക്കൾ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് സർക്കാർ
ജോലിയുടെ 30 ശതമാനം സംവരണം നൽകാനുള്ള തീരുമാനമാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ഷെയ്ഖ് ഹസീന സർക്കാർ 2018 ൽ ക്വാട്ട സമ്പ്രദായം റദ്ദാക്കിയിരുന്നു, എന്നാൽ കഴിഞ്ഞ മാസം ഹൈക്കോടതി ഈ ഉത്തരവ് പുനഃസ്ഥാപിക്കുകയായിരുന്നു. ഇതോടെയാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്.

ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ജുലൈ ഒന്ന് മുതൽ വലിയ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറിയത്. രാജ്യത്തെങ്ങും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. 133 ലധികം പേരാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടതെന്നാണ് അനൗദ്യോഗിക കണക്കുകൾ. മരണസംഖ്യയെത്രയെന്ന കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.

പ്രതിഷേധം ശക്തമായതോടെ രാജ്യത്താകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.കർഫ്യൂ ലംഘിക്കുന്നവർക്ക് നേരെ വെടിയുതിർക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് ഭരണകക്ഷിയായ അവാമി ലീഗ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ഒബൈദുൽ ക്വാദർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രക്ഷോഭത്തെ തുടർന്ന് സ്‌കൂളുകളും സര്‍വകലാശാലകളും ബംഗ്ലാദേശ് സർക്കാർ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ഇനന്റർനെറ്റ് സർവ്വീസുകളും നിരോധിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+