ജമാഅത്തെ ഇസ്ലാമി നേതാവിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു
ധാക്ക: ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശ് അമീര്‍ ആയ മൊതിയൂര്‍ റഹ്മാന്‍ നിസാമിയുടെ വധശിക്ഷ ബംഗ്ലാദേശ് സുപ്രീം കോടതി ശരിവച്ചു. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധവുമായി ബന്ധപ്പെട്ടാണ് വധ ശിക്ഷ നല്‍കിയത്. ശിക്ഷ ചോദ്യം ചെയ്ത് നിസാമി നല്‍കിയ റിവ്യു ഹര്‍ജി ചോദ്യം ചെയ്തുകൊണ്ടാണ് കോടതിയുടെ നടപടി.
കൊലപാതകം, ബലാത്സംഗം തുടങ്ങിയവയ്ക്ക് ഉത്തരവിട്ടത് സംബന്ധിച്ച് കുറ്റങ്ങളാണ് 73 വയസ്സുള്ള നിസാമിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രസിഡന്റും ദയാഹര്‍ജി തള്ളിയാല്‍ ദിവസങ്ങള്‍ക്കകം തന്നെ ഇയാളുടെ വധശിക്ഷ നടപ്പിലാക്കും. യുദ്ധ കുറ്റങ്ങള്‍ക്ക് ദയ കാണിക്കുന്ന കീഴ്‌വഴക്കം ബംഗ്ലാദേശിലില്ല.

1973ല്‍ ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടന നേതാവായിരുന്ന നിസാമിയുടെ അല്‍ ബദര്‍ എന്ന സായുധ സംഘം പാകിസ്താനില്‍ സൈന്യവുമായി ചേര്‍ന്ന് ബുദ്ധി ജീവികള്‍, എഴുത്തുകാര്‍, ഡോക്ടര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ കൊലപ്പെടുത്തുന്നതിലും വലിയ തോതിലുള്ള കൂട്ടകൊലകളിലും ബലാത്സംഗങ്ങളിലും പങ്ക് വഹിച്ചു എന്നാണ് കേസ്.
2000മുതല്‍ ജമാഅത്തെ ഇസ്ലാമി തലവനായ നിസാമി 2001-06 കാലഘട്ടത്തില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്നുള്ള സഖ്യ സര്‍ക്കാറില്‍ മന്ത്രിയായിരുന്നു. 1971ലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് മുതിര്‍ന്ന ജമാ അത്ത് നേതാക്കളെയും ഒരു ബിഎന്‍പി നേതാവിനെയും ബംഗ്ലാദേശില്‍ നേരത്തെ തൂക്കിലേറ്റിയിരുന്നു.












Click it and Unblock the Notifications