ആഭരണം പോലുമിടാതെ കോടീശ്വരിയായ മുസ്ലീം പെണ്‍കുട്ടിയുടെ വിവാഹം; ധരിച്ചത് മുത്തശ്ശിയുടെ സാരി

  • Posted By:
Subscribe to Oneindia Malayalam

ധാക്ക: വിവാഹത്തിന് പറ്റാവുന്നത്രയും മേക്കപ്പും സ്വര്‍ണാഭരണങ്ങളും പ്രത്യേകം തയ്യാര്‍ ചെയ്ത വസ്ത്രങ്ങളുമൊക്കെയായിട്ടായിരിക്കും വധുവിന്റെ ഒരുക്കം. പ്രത്യേകിച്ചും മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ആഭരണങ്ങളും മറ്റും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. എന്നാല്‍, മേക്കപ്പോ പുതിയ വസ്ത്രമോ ആഭരണമോ ഇല്ലാതെ വിവാഹത്തിനെത്തിയ ഒരു കോടീശ്വര പുത്രി അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി.

ബംഗ്ലാദേശ് സ്വദേശിയായ തസ്‌നിം ജാറയാണ് വിവാഹ വേഷത്തില്‍ വ്യത്യസ്തയായത്. ഒരു ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ട് അഫ് നടത്തുന്ന തസ്‌നിം ഐക്യരാഷ്ട്രസഭാ യൂത്ത് ഉപദേശക സമിതിയുടെ മുന്‍ പ്രസിഡന്റ് കൂടിയാണ്. ധാക്കയില്‍ വെച്ചുനടന്ന വിവാഹ സത്കാരത്തില്‍ തസ്‌നിം പഫങ്കെടുത്തത് മുത്തശ്ശിയുടെ ഒരു പഴയ കോട്ടന്‍ സാരി ഉടുത്തുകൊണ്ടാണ്.

marriage

തന്റെ ഇത്തരമൊരു തീരുമാനത്തില്‍ കുടുംബാംഗങ്ങളില്‍ പലരും അസ്വസ്ഥരായിരുന്നെന്ന് തസ്‌നിം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. തന്റെ ഫോട്ടോയെടുക്കില്ലെന്നുവരെ ചിലര്‍ പറഞ്ഞു. അവര്‍ ചിന്തിക്കുന്ന തരത്തില്‍ വധുവിന്റെ വേഷമിടാന്‍ താന്‍ ഒരുക്കമല്ലായിരുന്നു. സമൂഹം എന്ത് ചിന്തിക്കുന്നുവെന്നോ തനിക്ക് വിഷയമല്ലെന്ന് തസ്‌നിം പറഞ്ഞു.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് പണക്കാരിയാണെന്ന് തെളിയിച്ചുകൊണ്ടുള്ള വിവാഹത്തില്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്ന് യുവതി പറയുന്നു. സമൂഹം ആവശ്യപ്പെടുന്നതനുസരിച്ച് വേഷം കെട്ടുകയല്ല വധു ചെയ്യേണ്ടത്. തന്റെ ആത്മവിശ്വാസമുണ്ടാക്കുന്ന വേഷമാണ് താന്‍ ധരിച്ചത്. ഓരോ പെണ്‍കുട്ടിക്കും അതിനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും തസ്‌നിം പറഞ്ഞു. തസ്‌നിമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പതിനായിരങ്ങളാണ് ലൈക്കും ഷെയറും നല്‍കിയത്.

English summary
This Bangladeshi bride didn’t wear any make-up or jewellery. Here’s why she rebelled
Please Wait while comments are loading...