നിരോധിത സംഘടനകൾ ഫേസ്ബുക്കില്‍ സജീവം: നോക്കുകുത്തിയായി പാകിസ്താൻ,ഭീകര്‍ക്ക് സമ്പൂർണ്ണ പിന്തുണ!

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താനിലെ നിരോധിക്കപ്പെട്ട ഭീകരസംഘനകൾ ഫേസ്ബുക്കിൽ സജീവമാണെന്ന് റിപ്പോർട്ടുകൾ. പാകിസ്താൻ നിരോധിച്ച 41 സംഘടനകളാണ് ഫേസ്ബുക്കിൽ സജീവമായി പ്രവർത്തനം നടത്തുന്നത്. പാക് താലിബാന്‍, ലഷ്കർ ജാംഗ്വി എന്നിവയുൾപ്പെടെയുള്ള ഭീകരസംഘടനകളാണ് ഫേസ്ബുക്കിൽ സജീവമായി പ്രവർത്തിക്കുന്നതെന്ന് പാക് മാധ്യമമായ ഡോണ്‍ ആണ് റിപ്പോർട്ട് ചെയ്യുന്നത്.

പാകിസ്താനിലെ സിന്ധ്, ബലൂചിസ്താൻ പ്രവിശ്യയിലുള്ള ഭീകരസംഘടനകളാണ് തങ്ങളുടെ പ്രവർത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും സംഘടനയിലേയ്ക്ക് ആളുകളെ ആകർഷിക്കുന്നതിനുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതെന്നും ഡോൺ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്പെല്ലിംഗിൽ മാറ്റം

സ്പെല്ലിംഗിൽ മാറ്റം

പാകിസ്താന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ഭീകരസംഘടനകളുടെ പേരില്‍ സ്പെല്ലിംഗിൽ നേരിയ മാറ്റം വരുത്തിയാണ് സോഷ്യൽ മീഡിയ നെറ്റ് വർക്കുകളില്‍ സജീവമായിട്ടുള്ളത്. പാകിസ്താൻ നിരോധിച്ച 64 ഭീകരസംഘടനകളിൽ 41ഓളവും ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

 പേജുകളും ഗ്രൂപ്പുകളും

പേജുകളും ഗ്രൂപ്പുകളും

നിരോധിത സംഘടനകൾ ഫേസ്ബുക്ക് പ്രൊഫൈലുകൾക്ക് പുറമേ പേജുകളും കൈകാര്യം ചെയ്യുന്നുണ്ട്. അഹ്ലെ സുന്നത്ത് വൽ ജമാഅത്ത് (200), ജേയ്സ് സിന്ധ് മുത്തഹിദ മഹസ് ( 160), സിപാഹി സഭ(148) എന്നിങ്ങനെയാണ് ഓരോ സംഘടനകളും കൈകാര്യം ചെയ്യുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ എണ്ണം. ഇതിനെല്ലാം പുറമേ തെഹരീക് താലിബാന്‍, ലഷ്കർ ഇ ജാംഗ്വി എന്നീ നിരോധിത സംഘടനകളും സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നുണ്ട്.

സർക്കാർ നടപടിയില്ല ‌

സർക്കാർ നടപടിയില്ല ‌

പാകിസ്താൻ നിരോധിച്ചിട്ടുള്ള ഭീകരസംഘടനകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായി പ്രവർത്തിച്ചിട്ടും സർക്കാർ ഇവയ്ക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് മറ്റൊരു വസ്കുത. ഇവയിൽ പലതും ഒഫീഷ്യൽ പേജുകളായാണ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റൊരു വസ്തുതയാണ്.

 ജിഹാദി പ്രവർത്തനങ്ങൾക്ക്

ജിഹാദി പ്രവർത്തനങ്ങൾക്ക്

ഫേസ്ബുക്കിലെ ഇത്തരം ചില പ്രൊഫൈലുകൾ പരിശോധിച്ചതിൽ നിന്ന് ഇവ തീവ്രവാദ ആശയങ്ങൾ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും ഡോണ്‍ റിപ്പോർട്ട് ചെയ്യുന്നു. ഇവയിൽ പലതും ആയുധ പരിശീലനം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പബ്ലിക് പേജുകളാണെന്നും ഡോൺ ചൂണ്ടിക്കാണിക്കുന്നു.

വിവിധ ഭാഷകളിൽ

വിവിധ ഭാഷകളിൽ

ഉർദ്ദു, റോമൻ, ഇംഗ്ലീഷ് എന്നി ഭാഷകളിലുള്ള പോസ്റ്റുകളാണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്. ഇവയിൽ കുറച്ച് പേജുകൾ മാത്രമാണ് സിന്ധി, ബലൂചി, എന്നീ ഭാഷകളിൽ നിന്നുള്ളവരെ ആകർഷിക്കുന്നതിനായി ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

English summary
Out of Pakistan's 64 banned outfits, 41 are operating openly on Facebook in the form of groups and individual user profiles, a media report said on Monday.
Please Wait while comments are loading...