വികാരഭരിതമായി ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം; വര്‍ണ്ണ വിവേചനം ഇപ്പോഴും വെല്ലുവിളിയെന്ന് ഒബാമ

  • By: Akshay
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: വികാര നിര്‍ഭരമായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. നിങ്ങള്‍ പറയുന്നു ഞാന്‍ അധികഠിന പരാശ്രയ ശീലമുള്ളയാളാണെന്ന്. അതിന് പ്രധാനകാരണം എനിക്ക് നിര്‍ദേശങ്ങള്‍ തരാന്‍ ആരുമില്ല എന്നത് തന്നെയാണെന്ന് ഒബാമ പറഞ്ഞു. നിങ്ങള്‍ അമേരിക്കന്‍ ജനതയാണ് എന്നിലെ നല്ല പ്രസിഡന്റിനെയും
വ്യക്തിയെയും വാര്‍ത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ അണിനിരന്നാല്‍ മാറ്റം സാധ്യമാകു എന്നും ഒബാമ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. വര്‍ണ്ണവിവേചനം ഇപ്പോഴും വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി

നമ്മുടെ ഭരണഘടന സവിശേഷപ്പെട്ടതാണ്‌, മനോഹരമായ ഒരു സമ്മാനം കൂടിയാണ്. എന്നാല്‍ അത്‌ ഒരു കഷണം കടലാസ് തുണ്ട് മാത്രമാണ്. അതിന് സ്വന്തമായി ഒരു അധികാരവുമില്ല.  ജനങ്ങളുടെ പങ്കാളിത്തമാണ് അതിന് അധികാരം നല്‍കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഒബാമ അദ്ദേഹത്തിന്റെ സ്റ്റാഫിന് കൃതജ്ഞത അറിയിച്ചു. നിങ്ങള്‍ ലോകത്തെ മാറ്റി എന്നായിരുന്നു ഒബാമ തന്റെ സഹപ്രവര്‍ത്തകരെ കുറിച്ച് പറഞ്ഞത്.

Barack Obama

എന്റെ വിടപറയലില്‍ കണ്ണീര്‍ തുടയ്ക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറയാനും ഒബാമ മറന്നില്ല. ഈ ഒരു സ്റ്റേജ്‌കൊണ്ട് നില്‍ക്കുന്നതല്ല അമേരിക്കയോടുള്ള എന്റെ സേവനം ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ ഇനിയും എന്റെ സേവനം തുടരും. പൗരന്‍മാര്‍ എന്ന നിലയില്‍ നിങ്ങളുടെ നിത്യ ജീവിതത്തില്‍ നിങ്ങള്‍ രാഷ്ട്രീയത്തിലിടപെട്ടുകൊണ്ടിരിക്കണമെന്നും ഒബാമ പറഞ്ഞു.

ഐസിസിനെ പൂര്‍ണമായി തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക തുടങ്ങിയിടത്ത് നിന്ന് ഏറെ ശക്തമായ നിലയിലാണ് ഇന്ന്. റഷ്യക്കോ ചൈനയ്‌ക്കോ ലോകത്ത് നമുക്കുള്ള സ്വാധീനത്തിനൊപ്പമെത്താന്‍ കഴിയില്ല എന്നും ഒബാമ പറഞ്ഞു. മാറ്റം എന്ന മുദ്രാവാക്യം ഉര്‍ത്തി രണ്ടായിരത്തിഎട്ടിലെ തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാപനം നടത്തിയ അതേ വേദിയിലാണ് എട്ട് വര്‍ഷത്തിന് ശേഷം വിടവാങ്ങല്‍ പ്രസംഗത്തിന് ഒബാമ എത്തിയത്.

രാഷ്ട്രീയം എന്നത് യുദ്ധത്തിന്റെ ആശയങ്ങളാണ്. അതെങ്ങിനെയാണ് ജനാധിപത്യത്തെ നിര്‍മ്മിക്കുകയെന്നും ഒബാമ ചോദിച്ചു.മാറ്റങ്ങള്‍കൊണ്ടുവരാനായത് ജനങ്ങളിലൂടെയാണ്. മുസ്ലീംകള്‍ക്കെതിരായ വിവേചനത്തെ എതിര്‍ക്കുന്നുവെന്നും ഒബാമ വ്യക്തമാക്കി. നിയമങ്ങളല്ല മാറേണ്ടത്, ഹൃദയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഒരു വിദേശ തീവ്രവാദ സംഘടനയ്ക്കും അമേരിക്കന്‍ മണ്ണില്‍ ഒരു ആക്രമണവും നടത്താന്‍ സാധിച്ചിട്ടില്ലെന്നും ഒബാമ പറഞ്ഞു. ഈ രാജ്യത്തെകുറിച്ച് കൂടുതല്‍ വിശ്വാസത്തോടെയാണ്‌ ഈ സ്റ്റേജ് വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
02:04“You can tell that I’m a lame duck, because nobody is following instructions. Everybody have a seat,” quips Obama.
Please Wait while comments are loading...