Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയിലെ അസദ് ഭരണകൂടം വീണു; ഇനി വരാന്‍ പോകുന്നത് അല്‍-ജുലാനിയുടെ നാളുകള്‍

ദമാസ്‌കസ്: സിറിയയില്‍ ബാഷര്‍ അല്‍-അസദിന്റെ ഭരണകൂടം വീണു. അസദ് രാജ്യം വിട്ടതിന് പിന്നാലെ സര്‍ക്കാര്‍ സൈനികര്‍ ചെറുത്തുനില്‍പപ്പ് പോലും നടത്താതെയാണ് കീഴടങ്ങിയത്. 24 വര്‍ഷം ഉരുക്കുമുഷ്ടിയുമായി രാജ്യം ഭരിച്ച അസദ് അജ്ഞാത സ്ഥലത്തേക്ക് വിമാനം കയറിയതായി റോയിട്ടേഴ്സിനോട് സംസാരിച്ച മുതിര്‍ന്ന സിറിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസദ് ഭരണം തകര്‍ന്നതായി സൈനിക കമാന്‍ഡ് ഉദ്യോഗസ്ഥരെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

'സ്വേച്ഛാധിപതി ബാഷര്‍ അല്‍-അസ്സാദ് പലായനം ചെയ്തു. ഞങ്ങള്‍ ദമാസ്‌കസിനെ സ്വേച്ഛാധിപതിയായ ബാഷര്‍ അല്‍-അസാദില്‍ നിന്ന് സ്വതന്ത്രമായി പ്രഖ്യാപിക്കുന്നു,' വിമതര്‍ പറഞ്ഞു. സിറിയയുടെ പുതിയ യുഗമാണിത് എന്ന് ഹയാത്ത് തഹ്രീര്‍ അല്‍-ഷാം വിമത വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു. ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിറിയന്‍ സൈന്യവും സുരക്ഷാ സേനയും പിന്‍വാങ്ങിയതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.

Syria

ദമാസ്‌കസിന് വടക്ക് കുപ്രസിദ്ധമായ സൈദ്നയ സൈനിക ജയിലില്‍ പ്രവേശിച്ചതായും തടവുകാരെ മോചിപ്പിച്ചതായും വിമതര്‍ അറിയിച്ചു. അല്‍-ഖ്വയ്ദയില്‍ നിന്ന് ഉത്ഭവിച്ചതും യുഎസും യുഎന്നും തീവ്രവാദ സംഘടനയായി കണക്കാക്കുന്നതുമായ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ (എച്ച്ടിഎസ്) നേതൃത്വത്തിലുള്ള വിമത വിഭാഗങ്ങള്‍ രണ്ടാഴ്ചയായി അസദ് ഭരണകൂടത്തിനെതിരായ നീക്കത്തിലായിരുന്നു.

അസദിന്റെ സഖ്യകക്ഷികളായ ഇറാനും റഷ്യയും പിന്തുണയ്‌ക്കെത്താതിരുന്നതും സ്ഥിതി വഷളാക്കി. പിതാവ് ഹഫീസ് അസദിന്റെ മരണത്തെത്തുടര്‍ന്ന് 2000-ല്‍ ആണ് പ്രസിഡന്റ് ബാഷര്‍ അല്‍-അസാദ് അധികാരമേറ്റെടുക്കുന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി സിറിയ ഭരിക്കുന്നത് അസദ് കുടുംബമാണ്. 2011-ല്‍ ആണ് അസദ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടത്.

അസദിന്റെ കഠിനമായ അടിച്ചമര്‍ത്തല്‍ ഒരു പൂര്‍ണ്ണ തോതിലുള്ള ആഭ്യന്തരയുദ്ധമായി വളര്‍ന്നു. 2015 ആയപ്പോഴേക്കും പ്രതിപക്ഷ ഗ്രൂപ്പുകളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും സിറിയയുടെ വലിയൊരു ഭാഗത്തിന്റെ നിയന്ത്രണം നേടിയിരുന്നു. സിറിയയിലെ ഏറ്റവും ശക്തമായ സായുധ പ്രതിപക്ഷ സേനയായി മാറിയ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ (എച്ച്ടിഎസ്) തലപ്പത്ത് നില്‍ക്കുന്നത് അബു മുഹമ്മദ് അല്‍-ജുലാനിയാണ്.

ജുലാനി തന്നെയാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും. എച്ച്ടിഎസിന്റെ സ്ഥാപകനെന്ന നിലയില്‍ അല്‍-ജുലാനി ഒരു ദശാബ്ദത്തോളമായി മറ്റ് സായുധ സേനകളില്‍ നിന്ന് വിട്ടുമാറി രാജ്യാന്തര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സിറിയയില്‍ ഒരു 'ഇസ്ലാമിക് റിപ്പബ്ലിക്' സൃഷ്ടിക്കുന്നതില്‍ ആണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സിറിയന്‍ സാല്‍വേഷന്‍ ഗവണ്‍മെന്റ് വഴി എച്ച്ടിഎസ് ഇഡ്ലിബിന്റെ ഗവര്‍ണറേറ്റ് നടത്തി. സിവില്‍ സര്‍വീസുകള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ജുഡീഷ്യറി, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ നല്‍കുന്നതിനും സാമ്പത്തികവും സഹായ വിതരണവും കൈകാര്യം ചെയ്യുന്നതിനുമായി 2017 ല്‍ ആണ് ഇത് സ്ഥാപിച്ചത്. എന്നിരുന്നാലും ആക്ടിവിസ്റ്റുകളും പ്രാദേശിക നിരീക്ഷകരും പ്രകാരം എച്ച്ടിഎസും വിയോജിപ്പുകളെ സ്വീകരിക്കുന്നവരല്ല.

1982 ല്‍ സൗദി അറേബ്യയിലെ റിയാദില്‍ ആണ് ജുലാനി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അവിടെ പെട്രോളിയം എഞ്ചിനീയറായിയരുന്നു. 1989-ല്‍ സിറിയയിലേക്ക് മടങ്ങിയ കുടുംബം ദമാസ്‌കസിന് സമീപം സ്ഥിരതാമസമാക്കി. 2003-ല്‍ ഇറാഖിലേക്ക് മാറി. അമേരിക്കന്‍ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി അദ്ദേഹം ഇറാഖില്‍ അല്‍-ഖ്വയ്ദയില്‍ ചേര്‍ന്നു.

2006-ല്‍ യുഎസ് സേന അറസ്റ്റ് ചെയ്യുകയും അഞ്ച് വര്‍ഷത്തോളം തടവിലാവുകയും ചെയ്ത അല്‍-ജുലാനിയെ പിന്നീട് സിറിയയില്‍ അല്‍-ഖ്വയ്ദയുടെ ശാഖ സ്ഥാപിക്കാന്‍ ചുമതലപ്പെടുത്തി. അല്‍-ഖ്വയ്ദയുടെ 'ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖിന്റെ' തലവനായ അബൂബക്കര്‍ അല്‍-ബാഗ്ദാദിയുമായി ആ ആദ്യ വര്‍ഷങ്ങളില്‍ അല്‍-ജുലാനി പ്രവര്‍ത്തിച്ചു. 2014 ലെ തന്റെ ആദ്യ ടെലിവിഷന്‍ അഭിമുഖത്തില്‍ ഇസ്ലാമിക നിയമം എന്ന തന്റെ ഗ്രൂപ്പിന്റെ വ്യാഖ്യാനത്തിന് കീഴിലാണ് സിറിയ ഭരിക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+