കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ ഭീകരതയുടെ അടയാളമായി പലസ്തീന്‍ ബാലന്റെ ചിത്രം വൈറല്‍

  • By Desk
Google Oneindia Malayalam News

വെസ്റ്റ് ബാങ്ക്: തങ്ങള്‍ക്കെതിരേ കല്ലെറിഞ്ഞെന്നാരോപിച്ച് ഇരുപതിലേറെ ഇസ്രായേലി സൈനികര്‍ ചേര്‍ന്ന് 16 കാരനായ ഫലസ്തീന്‍ ബാലനെ കണ്ണുകെട്ടി മര്‍ദ്ദിച്ചവശനാക്കി കൊണ്ടുപോവുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കാലില്ലാത്ത ഉപ്പയ്ക്കും മാറാ രോഗിയായ ഉമ്മയ്ക്കും രാത്രി ഭക്ഷണത്തിനായി സാധനങ്ങള്‍ വാങ്ങാനിറങ്ങിയതായിരുന്നു ഫൗസി അല്‍ ജുനൈദിയെന്ന ഫലസ്തീന്‍ ബാലന്‍.

എന്നാല്‍ ചെന്നുപെട്ടത് ഇസ്രായേല്‍ സൈനികക്കൂട്ടത്തിനു മുമ്പില്‍. അറസ്റ്റ് ചെയ്ത ബാലനെ മര്‍ദിച്ച് അവശനാക്കി കൊണ്ടുപോവുന്നതാവട്ടെ, അത്യാധുനിക തോക്കുകളും സര്‍വ്വ സുരക്ഷാ വസ്ത്രങ്ങളും ധരിച്ച ഒരു കൂട്ടം സൈനികരും. ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ കുട്ടികളുടെ കല്ലേറ് പോലും എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്റെ നേര്‍ചിത്രമായി ഇത് മാറി. കീറിപ്പറിഞ്ഞ ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കണ്ണ് മൂടിക്കെട്ടി ഇരുപതിലേറെ സൈനികര്‍ ചേര്‍ന്ന് കുട്ടിയെ പിടിച്ചുകൊണ്ടുപോവുന്ന ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

israel

അതേസമയം, കുട്ടിക്കെതിരേ കല്ലെറിഞ്ഞതിന് ഇസ്രായേല്‍ പോലിസ് കേസെടുത്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. താന്‍ പ്രകടനത്തില്‍ പങ്കെടുക്കുകയോ കല്ലേറ് നടത്തുകയോ ചെയ്തിട്ടില്ലെന്ന് കുട്ടി പറഞ്ഞു. ജുനൈദിനെ റൈഫിളുപയോഗിച്ച് പുറത്തും നെഞ്ചിലും മുതുകിലും സൈന്യം മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഉള്ളതായി അഭിഭാഷകന്‍ ഫറഹ് ബയാദസി കുറ്റപ്പെടുത്തി. പ്രതിഷേധക്കാര്‍ക്കെതിരേ പ്രയോഗിച്ച കണ്ണീര്‍ വാതകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ ജുനൈദിനെ സൈന്യം വളഞ്ഞ് പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് ചെന്നുപെടുകയായിരുന്നു ജുനൈദ് ബന്ധുവായ റഷാദ് പറഞ്ഞു. ജറൂസലമിനെ ഇസ്റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയതിന് ആറു ദിവസത്തിനിടെ 16 ഫലസ്തീനികളെ ഇസ്റായേല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ നാലു പേര്‍ കൊല്ലപ്പെടുകയും 700 ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഒന്ന് കിട്ടിയ ചെല്‍സി മൂന്ന് കൊടുത്തു... വിജയട്രാക്കില്‍ കയറി അനായാസം, ഡോട്മുണ്ടിന് ജയം

English summary
A 16-year-old Palestinian boy, shown in a photo that has been roundly condemned as symbolising the Israeli army's use of excessive force, has been accused of throwing stones at a group of armed Israeli soldiers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X