ചൈന ഇന്ത്യയുമായി ചര്‍ച്ചക്കില്ല: അതിര്‍ത്തി പ്രശ്നം ശൈത്യകാലം വരെ തുടരുമെന്ന് ചൈനീസ് വിദഗ്ദര്‍

  • Written By:
Subscribe to Oneindia Malayalam

ബീജിംങ്: സിക്കിം സെക്ടറിലെ ഡോക് ലയില്‍ സൈന്യത്തെ പിന്‍വലിക്കാതെ ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലുറച്ച് ചൈന. ചൈനീസ് വിദഗ്ദനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ അടുത്ത ശൈത്യകാലം വരെ അതിര്‍ത്തി തര്‍ക്കം ഇതുപോലെ നിലനില്‍ക്കുമെന്നും ചൈനീസ് വിദഗ്ദന്‍ ചൂണ്ടിക്കാണിക്കുന്നു.

ജൂലൈ 27,28 തിയ്യതികളില്‍ ചൈന സന്ദര്‍ശിക്കുന്ന അജിത് ഡോവല്‍ പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് ചൈനീസ് വിദ്ഗദന്‍റെ പ്രതികരണം പുറത്തുവരുന്നത്. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അജിത് ഡോവല്‍ ചൈനയിലേയ്ക്ക് പോകുന്നത്. ഇന്ത്യന്‍ സൈന്യത്തെ ഡോക് ലയില്‍ നിന്ന് പിന്‍വലിക്കണമെന്ന ആവശ്യമാണ് പ്രശ്നത്തിന്‍റെ തുടക്കം മുതല്‍ തന്നെ ഇന്ത്യ ഉന്നയിക്കുന്നത്.

പ്രശ്നം ശൈത്യകാലം വരെ

പ്രശ്നം ശൈത്യകാലം വരെ

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക് ലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ തര്‍ക്കം അടുത്ത ശൈത്യകാലം വരെ നീണ്ടുനില്‍ക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഓഷ്യാനിക് സ്റ്റ‍ഡീസിന്‍റെ ഡയറക്ടര്‍ ഹു ഷിഷെങ് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാനും വാഗ് വാദം നടത്താനുമുള്ള സാഹചര്യങ്ങള്‍ ഇപ്പോഴില്ലെന്നും അദേഹം വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സൈന്യം പിന്‍മാറുമോ!!

ഇന്ത്യന്‍ സൈന്യം പിന്‍മാറുമോ!!

ശൈത്യകാലത്ത് കാലാവസ്ഥ മോശമാകുന്നതോടെ ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്നോ
ട്ട് പോകുമെന്നാണ് ഹു ഷിഷെങ് വിലയിരുത്തുന്നത്. തണുപ്പ് അസഹ്യമാകുന്നതോടെ ചൈനീസ് സൈന്യവും പ്രദേശത്തുനിന്ന് പിന്‍വലിയുമെന്നാണ് കരുതുന്നത്. പ്രശ്നം പരിഹരിക്കുന്നതിന് പകരം ഇരു രാജ്യങ്ങളിലേയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

ചൈനീസ് സൈന്യം ഡോക് ലയില്‍

ചൈനീസ് സൈന്യം ഡോക് ലയില്‍

സിക്കിം- ടിബറ്റ്- ഭൂട്ടാന്‍ എന്നീ പ്രദേശങ്ങള്‍ കൂടിച്ചേരുന്ന ഡോക് ലാമില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിയ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് ചൈനീസ് വാദം. നാഥുലാ ചുരം വഴിയുള്ള കൈലാസ്- മാനസസരോവര്‍ തീര്‍ഥാടകരെ ചൈനീസ് സൈന്യം തടഞ്ഞതും ചൈനയുടെ നീക്കത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ്.

 പഞ്ചശീല തത്വം ലംഘിച്ചുവെന്ന് വാദം

പഞ്ചശീല തത്വം ലംഘിച്ചുവെന്ന് വാദം

ചൈന സിക്കിം അതിര്‍ത്തിയിലെ ഇന്ത്യയുടെ നീക്കങ്ങള്‍ 1954ല്‍ ഇന്ത്യയും ചൈനയും ഒപ്പുവച്ചിട്ടുള്ള പഞ്ചശീല തത്വങ്ങളുടെ ലംഘനമാണെന്നാണ് ചൈന ഉന്നയിക്കുന്ന വാദം. സിക്കിം സെക്ടറിലെ ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ച് ഇന്ത്യ തെറ്റുതിരുത്തണമെന്നുമാണ് ചൈന ഉന്നയിക്കുന്ന ആവശ്യം. ഇന്ത്യയുടെ കടന്നുകയറ്റം രാജ്യാന്തര നിയമങ്ങളുട അന്തസത്തയ്ക്ക് വിരുദ്ധമാണെന്നും സമാധാനപരമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നചതിന് വേണ്ടിയാണ് പഞ്ചശീല തത്വങ്ങള്‍ ഒപ്പുവച്ചതെന്നും ചൈന ഓര്‍മിപ്പിക്കുന്നു.

ഇന്ത്യയുടെ വാദത്തിനെതിരെ ചൈന

ഇന്ത്യയുടെ വാദത്തിനെതിരെ ചൈന

ഡോക് ല മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമല്ലെന്നും ചൈന ഡോക് ലയില്‍ റോഡ‍് നിര്‍മിക്കുന്നത് 1890 ല്‍ ബ്രിട്ടീഷുകാര്‍ ഭരണകൈമാറ്റം നടത്തുമ്പോള്‍ ഒപ്പുവച്ചിട്ടുള്ള കരാര്‍ പ്രകാരമാണെന്നുമാണ് ചൈന ഉന്നയിക്കുന്ന വാദങ്ങള്‍. ചൈനയുടെ റോഡ് നിര്‍മാണം ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കും സിക്കിമിലേയ്ക്കുമുള്ള പ്രവേശനത്തിന് വിഘാതമാകുമെന്നാണ് ഇന്ത്യയുടെ വാദം.

ഡോക് ല വിട്ടുള്ള കളിയില്ല

ഡോക് ല വിട്ടുള്ള കളിയില്ല

ഇന്ത്യ- ചൈന- ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ഡോക് ല മൂന്ന് രാജ്യങ്ങള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഡോക് ല വിട്ടുകൊടുക്കാനാവില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡോക് ല പ്രദേശത്തിന്‍റെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നതോടെ ബംഗാളിലെ സിലിഗുഡി വരെ ചൈനയ്ക്ക് എത്താനുള്ള സാഹചര്യമാണുണ്ടാവുക. ഇത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയ്ക്കിടയാക്കുന്നു.

സിലിഗുഡി ഇന്ത്യയ്ക്ക് നിര്‍ണ്ണായകം

സിലിഗുഡി ഇന്ത്യയ്ക്ക് നിര്‍ണ്ണായകം

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി പ്രദേശം. ചൈന ഡോക് ല പ്രദേശത്തിന്‍റെ നിയന്ത്രണം കൈക്കലാക്കുന്നതോടെ സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കേന്ത്യന്‍ സ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ ചൈനയ്ക്ക് കഴിയും. ഇത്തരത്തിലുള്ള അടിന്തര സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയുടെ കയ്യില്‍ നിന്ന് ഡോക് ലയുടെ നിയന്ത്രണം നഷ്ടമാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിന് സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഇന്ത്യയെയും ഭൂട്ടാനെയും തെറ്റിയ്ക്കാന്‍!!

ഇന്ത്യയെയും ഭൂട്ടാനെയും തെറ്റിയ്ക്കാന്‍!!

ഡോക് ലാ പ്രദേശത്തിന്‍റെ നിയന്ത്രണം ചൈനയുടെ കയ്യിലാവുന്നത് തടയുന്നതിന് വേണ്ടിയാണ് ഭൂട്ടാനെ പിന്തുണച്ച് ഇന്ത്യ കൂടെ നിര്‍ത്തുന്നത്. ഇതിനിടെ ഇന്ത്യ- ഭൂട്ടാന്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമവും ചൈന നടത്തിവരുന്നുണ്ട്. ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നിലും ഈ സൂചനകള്‍ ഒളിഞ്ഞു കിടപ്പുണ്ട്.

 തര്‍ക്കങ്ങള്‍ പഴയത് തന്നെ

തര്‍ക്കങ്ങള്‍ പഴയത് തന്നെ

ഭൂട്ടാനും ചൈനയുമായി തര്‍ക്കത്തിലുള്ള പ്രദേശമാണ് സിക്കിമിലെ ഡോക് ല. അതിര്‍ത്തി തര്‍ക്കത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ കിടക്കുന്നുണ്ടെങ്കിലും മേഖലയില്‍ ഇതുവരെയും ഇരു രാജ്യങ്ങളും തമ്മില്‍ പറയത്തക്ക സമാധാന പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉടലെടുത്തിരുന്നില്ലെന്ന് ഭൂട്ടാന്‍ അംബാഡര്‍ വെസ്റ്റോപ്പ് നാംഗ്യേല്‍ പറഞ്ഞു. കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും നിലവിലുള്ള സ്ഥിതി തുടരണമെന്നാണ് ചട്ടം. ഡോക് ലാമിലെ സോമ്പ്ലിരിയിലുള്ള ഭൂട്ടാന്‍ സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈന നടത്തുന്ന റോഡ് നിര്‍മാണം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസം ഭൂട്ടാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

English summary
Beijing will not agree to formal talks with New Delhi until Indian troops withdraw from the position they are holding at the Doklam plateau on the Sikkim border, a prominent Chinese expert told TOI in an exclusive interview on Saturday.
Please Wait while comments are loading...