ജമാഅത്ത് ഇസ്ലാമി നേതാവിനെ ബംഗ്ലാദേശ് തൂക്കിലേറ്റി, ശിക്ഷ രാജ്യത്തെ ഒറ്റിക്കൊടുത്തതിനോ!!!
ധാക്ക: ബംഗ്ലാദേശിലെ ഉന്നത ഇസ്ലാമിസ്റ്റ് പാര്‍ട്ടി നേതാവിനെ തൂക്കിലേറ്റി. 1971ലെ സ്വാതന്ത്ര്യസമരത്തിനിടെ യുദ്ധക്കുറ്റവാളിയായി പിടികൂടിയ ജമാഅത്തെ ഇസ്ലാമി നേതാവ് മിര്‍ ഖ്വാസെം അലിയെയാണ് തൂക്കിലേറ്റിയത്. ശനിയാഴ്ച രാത്രി കാഷിംപൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പ്രധാന ധനവിനിയോഗ വിദഗ്ദനായ മിര്‍ ഖ്വാസിമിന്റെ ശിക്ഷ നടപ്പാക്കിയത്. 1971ല്‍ യുദ്ധക്കുറ്റവാളികളായി പിടിക്കപ്പെട്ട് തൂക്കിലേറ്റുന്ന ആറാമത്തെ ആളാണ് മിര്‍ ഖ്വാസെം അലി.
പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി നടത്തിയ പോരാട്ടത്തില്‍ പാകിസ്താനും പാക് അനുകൂല ഗ്രൂപ്പുകളും ചേര്‍ന്ന് നടത്തിയ അതിക്രമങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയ്ക്കും നേരിട്ട് പങ്കുള്ളതായി വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധക്കുറ്റവാളികളായി പിടിയ്ക്കപ്പെട്ടവരുടെ ശിക്ഷ നടപ്പിലാക്കാനുള്ള ബംഗ്ലാദേശിന്റെ നീക്കം.

പാകിസ്താനില്‍
63കാരനായ മിര്‍ ഖ്വാസെം അലി 1971ല്‍ പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി ബംഗ്ലാദേശ് നടത്തിയ പോരാട്ടങ്ങള്‍ക്കിടെയാണ് യുദ്ധക്കുറ്റവാളിയായി പിടിക്കപ്പെടുന്നത്.

അല്‍ ബാദര്‍ മിലീഷ്യ
പാക് അനുകൂല അല്‍ ബാദര്‍ മിലീഷ്യയുടെ മൂന്നാമത്തെ മികച്ച നേതാവായ മിറിന്റെ ദയാഹര്‍ജിയും ചൊവ്വാഴ്ച പുനഃപരിശോധനാ ഹര്‍ജിയും തള്ളിയതോടെയാണ് മിറിന്റെ വധശിക്ഷ ശരിവെയ്ക്കപ്പെട്ടത്.

ജമാഅത്തെ ഇസ്ലാമി
1980കള്‍ക്ക് ശേഷം കോടിക്കണക്കിന് പണം ജമാഅത്തെ ഇസ്ലാമിയ്ക്ക് എത്തിച്ചു നല്‍കിയ മിറിനെ ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ അല്‍ ബാദറിന്റെ ടോര്‍ച്ചര്‍ സെന്റര്‍ നടത്തിയതിനായിരുന്നു. യുദ്ധത്തിനിടെ ആളുകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി, കൊലപാതകം, സാമുദായിക സ്പര്‍ദ്ധ വളര്‍ത്തി എന്നീ കുറ്റങ്ങളാണ് മിറിനെതിരെ ചുമത്തിയിട്ടുള്ളത്.

ഭീകരാക്രമണങ്ങള്‍
ബംഗ്ലാദേശ് ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് യുദ്ധക്കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശ് തയ്യാറെടുക്കുന്നത്. ജൂലൈ ഒന്നിന് ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതോടെയാണിത്.

ധാക്ക
ആയിരത്തിലധികം അധിക പൊലീസ് ഉദ്യോഗസ്ഥരെയും സൈന്യത്തെയും ധാക്ക ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. നേരത്തെ യുദ്ധക്കുറ്റവാളികളുടെ ശിക്ഷ നടപ്പിലാക്കിയതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങള്‍ കണക്കിലെടുത്താണ് മുന്നൊരുക്കം.

മോത്തിയുര്‍ റഹ്മാന്‍ നിസാമി
യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട് ജയിലിലടച്ച ഉന്നത ജമാഅത്തെ ഇസ്ലാമി നേതാവ് മോത്തിയുര്‍ റഹ്മാന്‍ നിസാമി ഉള്‍പ്പടെ അഞ്ച് തടവുകാരെ ബംഗ്ലാദേശ് 2013 ഡിംസബറിന് ശേഷം തൂക്കിലേറ്റിയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവും ഇതില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications