കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണക്ക് ടീച്ചര്‍... ലോകത്തിലെ ഏറ്റവും നല്ല ജോലി...?

  • By Soorya Chandran
Google Oneindia Malayalam News

ലോകത്ത് പലവിധം ജോലികളുണ്ട്. പറഞ്ഞാല്‍ ചിലപ്പോള്‍ അത് നൂറിലോ ആയിരത്തിലോ നിന്നോളണം എന്നില്ല. ഈ ജോലികളില്‍ ഏറ്റവും മികച്ചത് ഏതായിരിക്കും അല്ലെങ്കില്‍ ഏറ്റവും മോശം ഏതായിരിക്കും...?

ലോകത്ത് പല പ്രസിദ്ധീകരണങ്ങളും ഇത്തരത്തില്‍ നല്ലതും ചീത്തയുമായ ജോലികള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കാറുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടിലാണ് പറയുന്നത് ഗണിതശാസ്ത്രജ്ഞന്‍റെയോ കണക്ക് ടീച്ചറുടെ പണിയാണത്രെ ഏറ്റവും മികച്ചത്. ഏറ്റവും മോശം ആശാരിപ്പണിയും.

ഒരു സംഘം സാമൂഹ്യ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഏറ്റവും മികച്ച 10 ദോലികളും ഏറ്റവും മോശപ്പെട്ട 10 ജോലികളും അവര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. careercast.com എന്ന വെബ്‌സൈറ്റിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

2014ലെ ഏറ്റവും നല്ലതും ചീത്തയുമായ ആ ജോലികള്‍ കണ്ടുനോക്കാം...

മാത്തമാറ്റീഷ്യന്‍ അല്ലെങ്കില്‍ ഗണിതശാസ്ത്രജ്ഞന്‍

മാത്തമാറ്റീഷ്യന്‍ അല്ലെങ്കില്‍ ഗണിതശാസ്ത്രജ്ഞന്‍

ഒരു മാത്തമാറ്റീഷ്യന്റെ ജോലിയാണത്രെ ലോകത്തില്‍ ഏറ്റവും സുഖകരവും മെച്ചപ്പെട്ടതും. കണക്കിനെ പേടിക്കുന്നവരുടെ നാടാണ് നമ്മുടേത്. നമ്മുടെ നാട്ടുകാര്‍ക്ക് ഇക്കാര്യം അംഗീകരിക്കാന്‍ പറ്റുമോ എന്ന് സംശയമാണ്.

സര്‍വ്വകലാശാല അധ്യാപകന്‍

സര്‍വ്വകലാശാല അധ്യാപകന്‍

ഇത് മലയാളികളും സമ്മതിച്ചു തരും. കാരണം കോളേജധ്യാപകന്റെ പണിയും ശമ്പളവും എന്നും മലയാളികള്‍ക്ക് അസൂയ ജനിപ്പിക്കുന്ന കാര്യമാണ്.

സ്റ്റാറ്റിസ്റ്റീഷ്യന്‍

സ്റ്റാറ്റിസ്റ്റീഷ്യന്‍

സ്ഥിതിവിവര കണക്കുകളുമായി മല്ലിടുന്ന പണിയാണ് സ്റ്റാറ്റിസ്റ്റീഷ്യന്റേത്. അങ്ങനെ ഒരു പണിയുണ്ടോ എന്നൊന്നും ആരും ചോദിക്കരുത്.

ആക്ച്വറി

ആക്ച്വറി

സാമ്പത്തിക ജോത്സ്യന്‍മാര്‍ എന്ന് വേണമെങ്കില്‍ ആക്ചൂറിയല്‍ ശാസ്ത്രം അനുസരിച്ച് ജോലിചെയ്യുന്നവരെ വിളിക്കാം. നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഗുണങ്ങളും ദോഷങ്ങളുമെല്ലാം തങ്ങളുടെ കയ്യിലെ കണക്കും ബുദ്ധിയും ഉപയോഗിച്ച് കണ്ടെത്തുന്നവരാണ് ഇവര്‍. പണാധിപത്യത്തിന്റെ പുതിയ കാലത്ത് ഇത്തരക്കാര്‍ക്ക് നല്ല ഡിമാന്റ് ആണ്.

ഓഡിയോളജിസ്റ്റ്

ഓഡിയോളജിസ്റ്റ്

കേള്‍വി പരിധോനകള്‍ നടത്തുന്നവരാണ് ഓഡിയോളജിസ്റ്റുമാര്‍. ഡോക്ടര്‍മാരുടേതിന് തുല്യമായ സ്ഥാനമാണ് പല വിദേശ രാജ്യങ്ങളിലും ഇവര്‍ക്ക്. കേരളത്തില്‍ ഈ മേഖല വികസിച്ചുവരുന്നതേ ഉള്ളൂ

ഡെന്റല്‍ ഹൈജീനിസ്റ്റ്

ഡെന്റല്‍ ഹൈജീനിസ്റ്റ്

കാലം മാറുമ്പോള്‍ ഓരോന്നിനും സ്‌പെഷ്യലിസ്റ്റുകള്‍ വരും. അതുപോലെയാണ് ഡെന്റല്‍ ഹൈജീനിസ്റ്റിന്റെ കാര്യവും. എന്തായാലും ഇത് മിച്ച ജോലികളില്‍ ഒന്നാണെന്നാണ് കണ്ടെത്തല്‍.

സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍

സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍

ഒരുകാലത്ത് ഏറ്റവും നല്ല ജോലിയായി വിലയിരുത്തപ്പെട്ടിരുന്നതായിരുന്നു സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടേത്. മികച്ച പത്തില്‍ ഇടം നേടിയെങ്കിലും സോഫ്റ്റ് വെയര്‍ എന്‍ജീനയറുടെ ജോലി ഗ്രാഫ് താഴ്ന്നുകൊണ്ടിരിക്കുകയാണ്.

കമ്പൂട്ടര്‍ സിസ്റ്റംസ് അനലിസ്റ്റ്

കമ്പൂട്ടര്‍ സിസ്റ്റംസ് അനലിസ്റ്റ്

ഐടി ബൂം വന്നതോടെയാണ് ഇത്തരം ജോലികള്‍ക്ക് സാധ്യതകളേറിയത്. പറയുമ്പോള്‍ നല്ല ജോലിയാണെന്നൊക്കെ പറയാം. പക്ഷേ തിരക്കൊഴിഞ്ഞ നേരമുണ്ടാകില്ലെന്നാണ് ഈ പണി ചെയ്യുന്നവരുടെ അഭിപ്രായം

ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്

ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്

ശാരീരികമോ മാനസികമായ ആയ വെല്ലുവിളികള്‍ നേരിടുന്നവര്‍, അപകടങ്ങളില്‍ കാര്യമായ പരിക്കേറ്റവര്‍ എന്നിവരെയൊക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ഒരു ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റിന്റെ പണി. അത് എത്രത്തോളം സുഖകരമായിരിക്കും

സ്പീച്ച് പാത്തോളജിസ്റ്റ്

സ്പീച്ച് പാത്തോളജിസ്റ്റ്

നമ്മുടെ നാട്ടില്‍ ഓഡിയോളജിസ്റ്റുമാരും സ്പീച്ച് പാത്തോളജിസ്റ്റുമാരും ഒക്കെ ഓരേ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്നവരാണ്. ഡോക്ടര്‍റുടെ ഇമേജാണ് ഇവര്‍ക്ക്. സംസാര വൈകല്യങ്ങള്‍ പരിഹരിക്കലാണ് ജോലി.

ആശാരിപ്പണി

ആശാരിപ്പണി

മോശം ജോലിയില്‍ ഒന്നാം സ്ഥാനം ആശാരിപ്പണിയാണത്രെ. എന്താണതിന്റെ കാര്യം എന്ന്് മനസ്സിലാകുന്നില്ല. നമ്മുടെ നാട്ടില്‍ മികച്ച വേതനം ലഭിക്കുന്ന ജോലികളില്‍ ഒന്നാണ് ആശാരിപ്പണി.

പത്ര റിപ്പോര്‍ട്ടര്‍

പത്ര റിപ്പോര്‍ട്ടര്‍

മോശം ജോലികളില്‍ രണ്ടാം സ്ഥാനം പത്ര റിപ്പോര്‍ട്ടറുടേതാണ്. നാട്ടിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ കഷ്ടപ്പാട് വച്ച് നോക്കുമ്പോള്‍ പത്ര റിപ്പോര്‍ട്ടറുടേത് ഒരു ബുദ്ധിമുട്ടുള്ള പണിയേ അല്ല... എന്നാല്‍ പണിയുടെ ബുദ്ധിമുട്ടുകൊണ്ടല്ല ജോലി മോശമായിപ്പോയത്. 10 വര്‍ഷം കൊണ്ട് പത്ര വ്യവസായം തന്നെ ഇല്ലാതാകുമത്രെ.

പട്ടാളക്കാരന്‍

പട്ടാളക്കാരന്‍

പത്രക്കാരന്റെ പണിയേക്കാള്‍ മോശമാണത്രെ ഒരു പട്ടാളക്കാരന്റേത്. അതില്‍ കമ്മീഷന്റ് ഓഫീസര്‍ക്ക് താഴെയുള്ള പട്ടാളക്കാരുടെ ജോലിയാണ് മോശപ്പെട്ടത്.

ടാക്‌സി ഡ്രൈവര്‍

ടാക്‌സി ഡ്രൈവര്‍

മോശം ജോലികളുടെ പട്ടികയില്‍ അടുത്തതായി വരുന്നത് ടാക്‌സി ഡ്രൈവര്‍മാരുടേതാണ്. മാനസിക സമ്മര്‍ദ്ദവും മോശം ജോലിസാഹചര്യവും ആണത്രെ ഡ്രൈവര്‍മാരുടേത്.

ബ്രോഡ്കാസ്റ്റര്‍

ബ്രോഡ്കാസ്റ്റര്‍

ബ്രോഡ്കാസ്റ്റര്‍... അത് റേഡിയോവോ ടിവിയോ ആകട്ടെ. മോശം ജോലികളുടെ പട്ടികയിലാണ് അതും വരുന്നത്. അവസരങ്ങള്‍ കുറവാണെന്നതാണ് ഈ മേഖലയുടെ പ്രശ്‌നം. പിന്നെ കടുത്ത മാനസിക സമ്മര്‍ദ്ദവും.

പാചക തലവന്‍

പാചക തലവന്‍

ഒരു പാചകക്കാരന്റെ ജോലിയേക്കാള്‍ കഷ്ടമാണത്രെ ഒരു പാചക തലവന്റേത്. ഇവിടേയും മാനസിക സമ്മര്‍ദ്ദമാണ് പ്രധാന പ്രശ്‌നം. അവസരങ്ങള്‍ ഇഷ്ടംപോലെ ഉണ്ടെങ്കിലും ശമ്പളം അത്ര മെച്ചമല്ല.

ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്

ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്

കാര്യ ജോലി വിമാനത്തിലാണെന്നൊക്കെ പറയാമെങ്കിലും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരുടെ സ്ഥിതി കഷ്ടമാണത്രെ. കുറഞ്ഞ ശമ്പളം ആണ് പ്രധാന പ്രശ്‌നം. വിമാനക്കമ്പനികളാണെങ്കില്‍ ജീവനക്കാരുടെ എണ്ണം വര്‍ഷം തോറും വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്.

മാലിന്യനീക്കക്കാര്‍

മാലിന്യനീക്കക്കാര്‍

നാട്ടിലെ മാലിന്യം നീക്കാന്‍ ബാധ്യസ്ഥരായവരുടെ ജോലി എല്ലാ തരത്തിലും കടുപ്പമാണ്. ശമ്പളം കുറവും ജോലി ഭാരം കൂടുതലും.

അഗ്നിശമന സേന

അഗ്നിശമന സേന

അഗ്നിശമന സേനയിലെ പണിയാണ് മോശം ജോലികളില്‍ അടുത്തതായി വരുന്നത്. അപകടകരമായ ജോലിസാഹചര്യമാണ് ഏറ്റവും പ്രധാനം. പിന്നെ കടുത്ത മാനസിക സമ്മര്‍ദ്ദവും.

കറക്ഷന്‍സ് ഓഫീസര്‍

കറക്ഷന്‍സ് ഓഫീസര്‍

നമ്മുടെ നാടിന് പപരിചയമില്ലാത്ത ജോലിയാണ് ഈ കറക്ഷന്‍ ഓഫീസറുടേത്. ജയില്‍ പുള്ളികളുടെ ജീവിത സാഹചര്യങ്ങള്‍ നോക്കിനടത്തുന്നതാണ് ഇവരുടെ ജോലി. നമ്മുടെ നാട്ടിലെ വെല്‍ഫെയര്‍ ഓഫീസറുടെ പണി തന്നെ. പക്ഷേ അവസരങ്ങള്‍ തുലോം തുച്ഛമാണെന്നതാണ് ഈ ജോലി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

English summary
Best and worst jobs in the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X