
സൗദിയില്‍ കൂറ്റന്‍ ഹോട്ടല്‍ പണിയുന്നു; കണ്ണഞ്ചിപ്പിക്കും സൗകര്യങ്ങള്‍... ലോകത്തെ ഏറ്റവും വലുത്
റിയാദ്: അംബരചുംബികളുടെ നാടേത് എന്ന് ചോദിച്ചാല്‍ മിക്കവരും ചൂണ്ടിക്കാട്ടുക ദുബായ് നഗരത്തെ ആയിരിക്കും. ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ള കൂറ്റന്‍ നഗരങ്ങളുടെ നാടാണ് ദുബായ്. പ്രവാസികളുടെ ഇഷ്ട നഗരം. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ഹോട്ടലുള്ളത് അമേരിക്കയിലാണ്. ദി എംജിഎം ഗ്രാന്റ് ലാസ് വെഗാസാണ് ലോകത്തെ ഏറ്റവും വലിയ വിശാലമായ ഹോട്ടലായി കണക്കാക്കുന്നത്.
ഇതിനെ വെല്ലുന്ന ഹോട്ടല്‍ സൗദി അറേബ്യയില്‍ വരുന്നു എന്നാണ് പുതിയ വാര്‍ത്ത. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പണമിറക്കുകയാണ് സൗദി അറേബ്യ. വിശദാംശങ്ങള്‍ ഇങ്ങനെ...

ചെങ്കടല്‍ തീരത്ത് അതുല്യമായ സൗകര്യങ്ങളുള്ള നഗരം പണിയാന്‍ സൗദി തീരുമാനിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇതിന്റെ രൂപരേഖ അടുത്തിടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പരസ്യപ്പെടുത്തിയിരുന്നു. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് നിര്‍മാണങ്ങള്‍. എന്നാല്‍ ഇനി പുതിയ കൂറ്റന്‍ ഹോട്ടലാണ് സൗദി നിര്‍മിക്കാന്‍ പോകുന്നത്.

വിശുദ്ധ നഗരമായ മക്കയിലാണ് കൂറ്റന്‍ ഹോട്ടല്‍ വരുന്നത്. അബ്രാജ് കുദായ് എന്ന ഹോട്ടലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ എന്ന ഖ്യാതി അബ്രാജ് കുദായിക്കായിരിക്കുമെന്ന് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നു. 10000 മുറികളാണ് ഹോട്ടലിലുള്ളത്. ഇത്രയും മുറികളുള്ള ഹോട്ടല്‍ ലോകത്തില്ല.

ഒരു യൂണിവേഴ്‌സിറ്റി ക്യാമ്പസിനേക്കാള്‍ സൗകര്യമുണ്ടാകും മക്കയിലെ പുതിയ ഹോട്ടലില്‍. ലോകത്തെ ഏറ്റവും വലിയ ഹോട്ടലായി കരുതുന്ന എംജിഎം ഗ്രാന്റ് ലാസ് വെഗാസില്‍ 6852 മുറികളാണുള്ളത്. എന്നാല്‍ അബ്രാജ് കുദായില്‍ 10000 മുറികളുണ്ടാകും. 45 നിലകളോളം വരുന്ന 12 ടവറുകളും ഹോട്ടലിലുണ്ട്. ഇതില്‍ 10 ടവറുകള്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലിന്റെ സൗകര്യമായിരിക്കും. ബാക്കി രണ്ടെണ്ണം പഞ്ചനക്ഷത്ര ഹോട്ടലിലെ സൗകര്യത്തോടെയാണ് നിര്‍മിക്കുന്നത്.

70 ഭക്ഷണ കേന്ദ്രങ്ങള്‍ അബ്രാജ് കുദായിലുണ്ടാകുമെന്ന് അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നിരവധി ഹെലിപാഡുകളുടെ സൗകര്യവും ഹോട്ടലില്‍ ഒരുക്കുന്നുണ്ട്. ചെറിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സൗകര്യം കൂടി പരിഗണിച്ചാണിത്. വിവിഐപികളെ പ്രതീക്ഷിച്ചാണ് ഹോട്ടല്‍ നിര്‍മിക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ബസ് സ്‌റ്റോപ്പ്, ഷോപ്പിങ് സെന്റര്‍, റസ്റ്ററന്റുകള്‍, ഭക്ഷണ കേന്ദ്രങ്ങള്‍, സമ്മേളന ഹാള്‍, പാര്‍ക്കിങ് കേന്ദ്രങ്ങള്‍ എന്നിവയെല്ലാം പുതിയ ഹോട്ടലിനോട് ചേര്‍ന്ന് ഒരുക്കുന്നുണ്ട്. കളിസ്ഥലവും കണ്‍വെന്‍ഷന്‍ സെന്ററും പ്രത്യേക ഭംഗിയോടെ ഒരുക്കും. ഹോട്ടലിന്റെ മധ്യത്തിലായി വരുന്ന രണ്ട് ടവറുകലുടെ ഗോപുരത്തിന് താഴെയാണ് കണ്‍വെന്‍ഷന്‍ സെന്ററും കളിസ്ഥലവും വരുന്നത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി 16 സീറ്റുകള്‍; പതിയെ കയറി കോണ്‍ഗ്രസ്...

സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകങ്ങള്‍ വിളിച്ചോതുന്ന മാതൃകയിലാകും ഹോട്ടല്‍. ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കുകയാണ് സൗദി. ലോകത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യം. മക്കയും മദീനയുമുള്ളതിനാല്‍ ലക്ഷക്കണക്കിന് ആളുകളാണ് സൗദിയില്‍ ഓരോ വര്‍ഷവും വരുന്നത്. ഇവരെ ടൂറിസം മേഖലയിലേക്ക് കൂടി ആകര്‍ഷിക്കാനാണ് പദ്ധതി.
പുതിയ പരിഷ്കാരവുമായി സൗദി അറേബ്യ; പ്രവാസികള്‍ ശ്രദ്ധിക്കണം, ഫിംഗര്‍ പ്രിന്റ് പരീക്ഷണം തുടങ്ങി