ലോക ആരാധ്യന്‍ ബില്‍ ഗേറ്റ്സ്, സച്ചിന് അഞ്ചാമത്
ലണ്ടന്‍: ലോകത്തില്‍ ഏറ്റവും ആരാധ്യനായ വ്യക്തികളില്‍ ഒന്നാമന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ണ്ടുല്‍ക്കര്‍ ആ പട്ടികയില്‍ അഞ്ചാമത് ഇടം നേടി. ഇന്ത്യയുള്‍പ്പടെയുള്ള പതിമൂന്ന് രാജ്യങ്ങള്‍ പരിഗണിച്ചാണ് സര്‍വെ നടത്തിയത്. ആദ്യസ്ഥാനത്തെത്തിയ പത്ത് പേരില്‍ നാലു പേരും ഇന്ത്യക്കാരാണ്. അതില്‍ ഒന്നാമത് സച്ചിനും.
ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, യുഎസ്, ഓസ്ട്രേലിയ, പാകിസ്താന്, ഇന്തോന്യേഷ്യ, ഇന്ത്യ, ചൈന, ഈജിപ്ത്, നൈജീരിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി 14,000ത്തോളം പേരെ ഉള്‍പ്പെടുത്തി ദി ടൈംസിന് വേണ്ടി രാജ്യാന്തര മാര്‍ക്കറ്റ് റിസേര്‍ച്ച് കമ്പനിയായ യുഗോവാണ് സര്‍വെ നടത്തിയത്.
ആദ്യപത്തില്‍ ഇടം പിടിച്ചവരില്‍ എഴാം സ്ഥാനത്ത് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും ഒമ്പതാം സ്ഥാനത്ത് ബോളിവുഡ് ഐക്കണ്‍ അമിതാഭ് ബച്ചനും പത്താം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി അബ്ദുള്പ്കലാമും ഇടം പിടിച്ചു. എന്നാല്‍ ആദ്യ മുപ്പതില്‍ ഇവരുള്‍പ്പടെ ഏഴ് ഇന്ത്യക്കാര്‍ക്കേ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണ ഹസാരെ(14), ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്(18) വ്യവസായി രത്തന്‍ ടാറ്റ(30).
ആദ്യപത്തില്‍ ഇടം പിടിച്ച ആരാധ്യരാരാണെന്നറിയാന് താഴെയുള്ള ചിത്രങ്ങള്‍ കാണൂ

ബില്‍ ഗേറ്റ്സ്
ബില്‍ ഗേറ്റ്സ് എന്നറിയപ്പെടുന്ന വില്യം ഹെന്‍ട്രി ഗേറ്റ്സ് മൂന്നാമനാണ് ലോക ജനങ്ങള്‍ ആരാധിക്കുന്ന മഹാ വ്യക്തി. അമേരിക്കന്‍ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബില്‍ ഗേറ്റസ് ലോകത്തെ ഏറ്റവും വലിയ പേഴ്സണല്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളും നിലവിലെ ചെയര്‍മാനുമാണ്.

ബാരക് ഒബാമ
അമേരിക്കന്‍ ഐക്യനാടുകളുടെ നല്പ്പത്തിനാലാമത്തെ പ്രസിഡന്റും ഇപ്പോള്‍ തുടര്‍ച്ചയായി രണ്ടാം തവണയും ആ സ്ഥാനം അലങ്കരിക്കുന്ന ബാരക് ഒബാമയാണ് ലോകജനത ആരാധിക്കുന്ന വ്യക്തികളില്‍ രണ്ടാമന്

വ്ലാഡ്മിര്‍ പുടിന്
റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിന്‍ പുടിന് മൂന്നാം സ്ഥാനത്തെത്തി

പോപ് ഫ്രാന്‍സിസ്
ആഗോള കത്തോലിക്ക സഭയിലെ ഇപ്പോഴത്തെ മാര്‍പാപ്പയായ പോപ് ഫ്രാന്‍സിസ് നലാം സ്ഥാനത്താണ്. അര്‍ജന്റീനക്കാരനായ ഇദ്ദേഹം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു.

സച്ചിന് ടെന്‍ണ്ടുല്‍ക്കര്‍
അഞ്ചാം സ്ഥാനത്ത് ക്രിക്കറ്റിന്റെ ദൈവം സച്ചിന് ടെന്‍ണ്ടുല്‍ക്കര്‍. ഈ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിക്കുന്ന ഇന്ത്യക്കാരില്‍ ഒന്നാമനും സച്ചിന് തന്നെ.

ഷി ജിന്‍പിംഗ്
സച്ചിന് പിന്നില്‍ ആറാമതായി സ്ഥാനം പിടിച്ചിരിക്കുന്നത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗാണ്

നരേന്ദ്ര മോഡി
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയാണ് ലോക ജനത ആരാധികുന്ന വ്യക്തികളില്‍ ഏഴാമന്. ഇന്ത്യക്കാരില്‍ രണ്ടാമന്

വരണ് ബഫ്റ്റ്
അമേരിക്കന്‍ ബിസ്നസ് മാഗ്നന്റായ വരണ് ബഫ്റ്റ് എട്ടാം സ്ഥാനത്തെത്തി

അമിതാഭ് ബച്ചന്
ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനാണ് ആദ്യപത്തില്‍ ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്നത്.

അബ്ദുള്‍ കലാം
ഇന്ത്യയുടെ പതിനൊന്നാമത്(2002-2007) രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമാണ് പത്താം സ്ഥാനത്ത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications