രാജകുടുംബത്തിനിടയിലെ സമവായ ഭരണത്തിന് വിട; സൗദി ഏകാധിപത്യ ഭരണത്തിലേക്ക്‌?

  • Posted By:
Subscribe to Oneindia Malayalam
സൗദി ഏകാധിപത്യ ഭരണത്തിലേക്കോ? | Oneindia Malayalam

റിയാദ്: പതിറ്റാണ്ടുകളായി സൗദി തുടര്‍ന്നുവന്ന സമവായ ഭരണം അവസാനിപ്പിച്ച് കൂടുതല്‍ ഏകാധിപത്യ രീതിയിലേക്ക് രാജ്യം മാറുന്നതിന്റെ സൂചനകളാണ് ഈയിടെ സൗദി അറേബ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെന്ന് വിലയിരുത്തല്‍. നിലവിലെ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകനും കിരീടാവകാശിയുമായ 32 കാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമുറപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങളാണിതെന്നാണ് മധ്യപൗരസ്ത്യ ദേശത്തെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

ഇനി ഭീമും യുപിഐയും ഒരുമിച്ച്: എത്ര ബാങ്ക് അക്കൗണ്ടും ഒരേ സമയം ബന്ധിപ്പിക്കാം, നേട്ടങ്ങള്‍!!

എതിരാളികളെ തുറുങ്കിലടക്കുന്നു!

എതിരാളികളെ തുറുങ്കിലടക്കുന്നു!

കഴിഞ്ഞ ജൂണില്‍ അതുവരെ കിരീടാവകാശിയായിരുന്ന മരുമകന്‍ മുഹമ്മദ് ബിന്‍ നായിഫിനെ വെട്ടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ തേരോട്ടം തുടങ്ങിയത്. തന്റെ രീതികളെ വിമര്‍ശിക്കുന്നവരും തനിക്ക് ഭാവിയില്‍ ഭീഷണിയാണെന്ന് സംശയിക്കുന്നവരുമായ രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, മതനേതാക്കള്‍, അതിസമ്പന്നര്‍ തുടങ്ങിയവരെ പിടികൂടി വീട്ടുതടങ്കലിലാക്കുകയെന്നതാണ് കിരീടാവകാശിയുടെ പ്രധാന തന്ത്രം.

 മതപണ്ഡിതന്മാരെ നേരത്തേ പിടികൂടി

മതപണ്ഡിതന്മാരെ നേരത്തേ പിടികൂടി

തന്നെയും തന്റെ നയങ്ങളെയും വിമര്‍ശിക്കുന്ന മതപുരോഹിതന്‍മാരെ ജയിലിലടച്ചുകൊണ്ടായിരുന്നു കിരീടാവകാശി തന്റെ കരുത്തുകാട്ടിത്തുടങ്ങിയത്. സൗദിയിലും പുറത്തും ഏറെ അനുയായികളുള്ള പ്രഗല്‍ഭ പണ്ഡിതരായ സല്‍മാന്‍ അല്‍ ഔദ, അവദ് അല്‍ ഖര്‍നി തുടങ്ങിയ നിരവധി മതപുരോഹിതന്‍മാരെയാണ് സപ്തംബറില്‍ സൗദി പോലിസ് അറസ്റ്റ് ചെയ്തത്. പ്രത്യേകിച്ചൊരു കാരണവും ചൂണ്ടിക്കാണിക്കാതെയാണ് ഇവരെ കാരാഗൃഹത്തിലടച്ചിരിക്കുന്നത്.

അഴിമതിയുടെ പേരില്‍

അഴിമതിയുടെ പേരില്‍

അഴിമതിയുടെ പേര് പറഞ്ഞ് രാജകുമാരന്‍മാരും മന്ത്രിമാരും ബിസിനസുകാരുമുള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്ത നടപടിയും അധികാരമുറപ്പിക്കാനുള്ള കിരീടാവകാശിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ അതിസമ്പന്നരിലൊരാളും മാധ്യമഭീമനുമായ വലീദ് ബിന്‍ തലാല്‍, നിര്‍മാണ രംഗത്തെ അതികായനായ ബകര്‍ ബിന്‍ലാദിന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിലൂടെ ആരും തന്നെക്കാള്‍ വലിയവരല്ലെന്ന സന്ദേശമാണ് കിരീടാവകാശി നല്‍കുന്നത്. 11 അമീറുമാര്‍, നാല് മന്ത്രിമാര്‍, നിരവധി മുന്‍മന്ത്രിമാര്‍ തുടങ്ങിയവരാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്നത്.

 മുഹമ്മദ് ബിന്‍ നായിഫ് എവിടെ?

മുഹമ്മദ് ബിന്‍ നായിഫ് എവിടെ?

മുഹമ്മദ് ബിന്‍ സല്‍മാനു മുമ്പ് കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍ നായിഫ് എവിടെയാണെന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. കിരീടാവകാശി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശേഷം അദ്ദേഹത്തെ പൊതു ചടങ്ങുകളില്‍ എവിടെയും കണ്ടിട്ടില്ലെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. തനിക്ക് ഭീഷണിയേക്കാവുന്ന ഇദ്ദേഹവും വീട്ടുതടങ്കലിലാണെന്ന നിഗമനത്തിലാണ് പലരും.

 ഒറ്റയാള്‍ ഭരണം

ഒറ്റയാള്‍ ഭരണം

നേരത്തേ സൗദിയില്‍ പിന്തുടര്‍ന്നു വന്ന രീതി രാജകുടുംബാംഗങ്ങള്‍ക്കിടയിലെ സമവായത്തിലൂടെയുള്ള ഭരണമായിരുന്നു. രാജകുടുംബാംഗങ്ങള്‍ പരസ്പരം ബഹുമാനിക്കപ്പെടുകയും മാന്യത കല്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഏകാധിപതിയെ പോലെ പെരുമാറുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വന്നതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജകുമാരന്‍മാരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ തറയില്‍ കിടന്നുറങ്ങേണ്ടിവന്ന അവസ്ഥ ഇതാണ് സൂചിപ്പിക്കുന്നത്. ഇത് സൗദി രാജകുടുംബത്തില്‍ ഒന്നടങ്കം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന നടപടിയായി വിലയിരുത്തപ്പെടുന്നുണ്ട്.

 ഇറാന്‍ കണ്ണിലെ കരട്

ഇറാന്‍ കണ്ണിലെ കരട്

മേഖലയിലെ ആധിപത്യത്തിന് വേണ്ടി ശ്രമിക്കുന്ന സൗദിയെ സംബന്ധിച്ചിടത്തോളം ഇറാന്‍ കണ്ണിലെ കരടാണ്. 2015ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതിരോധമന്ത്രിയും ഡെപ്യൂട്ടി കിരീടാവകാശിയുമായി നിയമിക്കപ്പെടുകയും പിന്നീട് കിരീടാവകാശിയായും നിയമിക്കപ്പെട്ടതിന് ശേഷം ഇറാനോട് ശത്രുതാപരമായ നിലപാടാണ് സൗദി സ്വീകരിച്ചുവരുന്നത്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമനിലെ ഹൂത്തികള്‍ക്കെതിരേ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം ആരംഭിച്ചതും ഈ പശ്ചാത്തലത്തിലാണ്. ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയോടുള്ള എതിര്‍പ്പാണ് ലബനാന്‍ പ്രധാനമന്ത്രി സാദ് ഹരീരിയെ രാജിവയ്പ്പിച്ചതിനു പിന്നിലെ ചേതോവികാരമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇറാനുമായി സൗദി യുദ്ധത്തിലേര്‍പ്പെട്ടാല്‍ പോലും നിലവിലെ സാഹചര്യത്തില്‍ അതില്‍ അല്‍ഭുതമില്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

English summary
bin salman and the end of consensus rule in saudi
Please Wait while comments are loading...