• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഇനി ഭീമും യുപിഐയും ഒരുമിച്ച്: എത്ര ബാങ്ക് അക്കൗണ്ടും ഒരേ സമയം ബന്ധിപ്പിക്കാം, നേട്ടങ്ങള്‍!!

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ ഭീമും മൊബൈല്‍ വാലറ്റ് പേടിഎമ്മും ഒരേ പ്ലാറ്റ്‌ഫോമിലേയ്ക്ക് വരുന്നു. പേയ്‌മെന്റുകള്‍ എളുപ്പത്തിലാക്കുന്നതിനും വ്യാപാരികള്‍ക്ക് ബിസിനസ് മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണിത്. റിസര്‍വ് ബാങ്ക് രാജ്യത്തെ ഫിനാന്‍ഷ്യല്‍ കമ്പനികളോട് ഉപഭോക്താക്കളുടെ വിവരങ്ങല്‍ വേരിഫൈ ചെയ്യാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പേടിഎമ്മും ഭീമും ഒരു കുടക്കീഴിലേയ്‌ക്കെത്തുന്നത്. അടുത്ത് ആറ് മാസത്തിനമകം ഈ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

ജിയോയെയും എയര്‍ടെല്ലിനെയും വെട്ടി ഐഡിയ: 179 രൂപയ്ക്ക് അത്യുഗ്രന്‍ ഓഫര്‍, അംബാനിയ്ക്കും ചുവട് പിഴച്ചു!!

അതിക്രമത്തിനെതിരെ യുവതിയുടെ തുണിപൊക്കി പ്രതിഷേധം: പൊതുസ്ഥലത്ത് ക്യാമറയ്ക്ക് മുമ്പില്‍ യുവതി ചെയ്തുകൂട്ടിയത്!!

2016 നവംബറിലെ നോട്ട് നിരോധനത്തോടെ ഡിജിറ്റല്‍ ഇടപാടുകള്‍ കുത്തനെ ഉയര്‍ന്നതോടെയാണ് മൊബൈല്‍ വാലറ്റായ പേടിഎം നേട്ടം കൊയ്തത്. നോട്ടുനിരോധനത്തെ തുടര്‍ന്ന് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഭീം ആപ്പ് (ഭാരത് ഇന്‍റര്‍ഫേസ് ഫോര്‍ മണി) പ്രധാനമന്ത്രിയാണ് 2016 ഡിസംബര്‍ 25ന് പുറത്തിറക്കുന്നത്. യുപിഐ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീം പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് റെക്കോര്‍ഡ് സൃഷ്ടിച്ചത്. നോട്ട് നിരോധനത്തിന് ഒരാണ്ട് തികയുമ്പോഴാണ് പേടിഎമ്മും ഭീമും ഒരേ പ്ലാറ്റ്ഫോമില്‍ ഒന്നിച്ച് പ്രവര്‍ത്തനം തുടങ്ങുന്നത്.

24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ രാജകുമാരനും കൊല്ലപ്പെട്ടു, സൗദിയില്‍ നടക്കുന്നത് എന്താണ്?

 പണമയ്ക്കാനും സ്വീകരിക്കാനും

പണമയ്ക്കാനും സ്വീകരിക്കാനും

ഈ സംവിധാനത്തോടെ ഉപയോക്താക്കള്‍ക്ക് പേടിഎം ആപ്പ് വഴി ഭീം യുപിഐ ഐഡി ഉണ്ടാക്കാന്‍ കഴിയും പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കായിരിക്കും ഇത് അനുവദിക്കുക. ഈ ഐഡി ഉപയോഗിച്ച് പേടിഎം ഉപയോക്താക്കള്‍ക്ക് ഏത് സേവിംഗ് സ് ബാങ്ക് അക്കൗണ്ടും പേടിഎമ്മുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യവും പണം അയയ്ക്കാനും പണം സ്വീകരിക്കുന്നതിനുമുള്ള സൗകര്യവും ഇതോടെ ലഭിക്കും.

സമയം ലാഭിക്കാം

സമയം ലാഭിക്കാം

ഭീമില്‍ പണമിടപാട് നടത്തുമ്പോള്‍ പണമിടപാട് നടത്തുന്നതിനുള്ള സമയം ലാഭിക്കാന്‍ കഴിയും. ബെനിഫിഷ്യറിയെ ആഡ് ചെയ്യുന്നതിനായി കാത്തിരിക്കുന്നതിന് പകരം എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ ഇത് പേടിഎം ഉപയോക്താക്കളെ സഹായിക്കും.

 നേരിട്ട് പണമിടപാട്

നേരിട്ട് പണമിടപാട്

ഏത് ബാങ്ക് അക്കൗണ്ടിലേയ്ക്കും എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ ഭീം ആപ്പ് വഴി കഴിയും. മൊബൈല്‍ വാലറ്റുകള്‍ വാലറ്റുകള്‍ക്കുള്ളില്‍ മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്താനാണ് നിലവില്‍ അനുവദിക്കുന്നത്.എന്നാല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ പേടിഎം ഉപയോക്താക്കള്‍ക്ക് പേടിഎംവഴിയും ഭീം വഴിയയും തടസ്സങ്ങളില്ലാതെ പണമിടപാടുകള്‍ നടത്താന്‍ കഴിയുമെന്നും പേടിഎം പറയുന്നു.

പേടിഎമ്മിന്റെ തന്ത്രം

പേടിഎമ്മിന്റെ തന്ത്രം

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഫോണ്‍ പേ,ഗൂഗിളിന്റെ തേസ്, എന്നിവ യുപിഐ സംവിധാനമുള്ള പേടയ്‌മെന്റ് ആപ്പുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് അഞ്ച് മില്യണ്‍ വരുന്ന വ്യാപാരികളെ യുപിഐ ഐഡി ക്രിയേറ്റ് ചെയ്ത് പണം സ്വീകരിക്കുന്നതിന് സഹായിക്കുകയാണ് പേടിഎമ്മിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. പേടിഎം വഴി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാനുള്ള സൗകര്യം വ്യാപാരികള്‍ക്കും ഗുണം ചെയ്യും.

 പണം ട്രാന്‍സ്ഫര്‍

പണം ട്രാന്‍സ്ഫര്‍

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം അനുസരിച്ച്് ഒരു ലക്ഷം വരെയുള്ള തുക പ്രതിദിനം ഭീം ആപ്പ് വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. പേടിഎം ആപ്പുമായി ബന്ധിപ്പിക്കാവുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്കും നിയന്ത്രണമില്ല. എന്നാല്‍ നിലവിലുള്ള ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടാണ് പേടിഎം ഭീം യുപിഐ ഐഡി ക്രിയേറ്റ് ചെയ്യുന്നതിന് സഹായിക്കുക.

English summary
Confirming earlier reports, Paytm has now integrated the BHIM UPI app on its platform. With this latest initiative, Paytm aims to be “the largest issuer and acquirer of UPI, and establish the most comprehensive payments system in the country”. BHIM (Bharat Interface for Money) is developed by the NPCI, and was introduced last December.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more