കവിൾ കീറി ചിരിപ്പിച്ചു, വയറ് കീറിമുറിച്ചു, മാറിടംമുറിച്ച് രഹസ്യഭാഗത്ത് തള്ളി... നടിയുടെ കൊലപാതകത്തിൽ

ലോസ് ആഞ്ജലീസ്: വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ലോകത്തെ ഞെട്ടിച്ച ആ കൊലപാതകം നടന്നത്. വര്‍ഷങ്ങള്‍ എന്ന് പറഞ്ഞാല്‍, എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്.

22 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നു, നടിയാവാന്‍ കൊതിച്ചിരുന്ന എലിസബത്ത് ഷോര്‍ട്ട് എന്ന കറുത്തമുടിക്കാരിയായ സുന്ദരി. ലോകം ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകം ആയിരുന്നു അത്. ചരിത്രത്തില്‍ അത് ബ്ലാക്ക് ഡാലിയ എന്ന് രേഖപ്പെടുത്തപ്പെട്ടു.

എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കൊലപാതകത്തിന്റെ ചുരുളഴിയുകയാണ് ഇപ്പോള്‍. ബ്രിട്ടീഷ് എഴുത്തുകാരനായ പ്യൂ ഈറ്റ്വെല്‍ ആണ് തന്റെ പുസ്തകത്തിലൂടെ ആ രഹസ്യം വെളിവാക്കിയിരിക്കുന്നത്.

എലിസബത്ത് ഷോര്‍ട്ട്

എലിസബത്ത് ഷോര്‍ട്ട്

1924 ല്‍ ബോസ്റ്റണില്‍ ആയിരുന്നു എലിസബത്ത് ഷോര്‍ട്ടിന്റെ ജനനം. പിന്നീട് ആരോഗ്യകാരണങ്ങളാല്‍ പിന്നീട് കുറച്ച് കാലം മിയാമിയില്‍ താമസിച്ചു. എന്നാല്‍ അതൊന്നും അല്ല വിഷയം. 22-ാം വയസ്സില്‍ എലിസബത്ത് അതി ക്രൂരമായി കൊല ചെയ്യപ്പെട്ടു.

അരുംകൊല

അരുംകൊല

1947. ജനുവരി 14 ന് ലോസ് ആഞ്ജലീസിലെ ലീമെര്‍ട്ട് പാര്‍ക്കിന് സമീപമാണ് എലിസബത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം നശിപ്പിക്കപ്പെട്ടതായിരുന്നു ആ ശരീരം.

പൂര്‍ണനഗ്നയായി

പൂര്‍ണനഗ്നയായി

പൂര്‍ണ നഗ്നമായിട്ടായിരുന്നു എലിസബത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കത്തികൊണ്ട് മുറിച്ചും വെട്ടിയും വികൃതമാക്കപ്പെട്ട നിലയില്‍. രക്തം വാര്‍ന്നായിരുന്നു മരണം സംഭവിച്ചത്.

കവിള്‍ കീറി... ജോക്കറിനെ പോലെ

കവിള്‍ കീറി... ജോക്കറിനെ പോലെ

സര്‍ക്കസിലെ കോമാളികളെ പോലെയുള്ള മുഖമായിരുന്നു അപ്പോള്‍ എലിസബത്തിന്. കവിളുകള്‍ രണ്ട് വശത്തേക്കും കത്തികൊണ്ട് കീറിക്കൊണ്ടായിരുന്നു കൊലയാളി എലിസബത്തിന്റെ മുഖത്ത് ജോക്കര്‍ ചിരി വരുത്തിയത്.

ശരീരം രണ്ട് കഷ്ണം

ശരീരം രണ്ട് കഷ്ണം

വയറ് കീറി, കുടലുകള്‍ മുറിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. ഏതാണ്ട് രണ്ട് കഷ്ണമായി മുറിച്ച് മാറ്റിയ നിലയില്‍. വയറ് നിറയെ മലം നിറച്ചുവച്ചിരുന്നു.

 മലദ്വാരത്തില്‍

മലദ്വാരത്തില്‍

എലിസബത്തിന്റെ മലദ്വാരവും വികൃതമാക്കപ്പെട്ടിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. എലിസബത്തിന്റെ തന്നെ സ്വകാര്യ ഭാഗത്തെ മുടിയിഴകള്‍ അവിടെ നിക്ഷേപിക്കപ്പെട്ടിരുന്നു.

മാറിടം മുറിച്ചെടുത്ത്

മാറിടം മുറിച്ചെടുത്ത്

എലിസബത്തിന്റെ വലതുമാറിടത്തില്‍ നിന്ന് ചതുരത്തില്‍ ഒരു കഷ്ണം മാംസം മുറിച്ചെടുത്തിരുന്നു. ഇത് അവരുടെ സ്വകാര്യ ഭാഗത്ത് നിക്ഷേപിക്കുകയും ചെയ്തിരുന്നു കൊലയാളി.

മാസം പറിച്ചെടുത്തു

മാസം പറിച്ചെടുത്തു

ഇടതു തുടയില്‍ നിന്ന് ഒരു കഷ്ണം മാംസം പറിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവിടെ എലിസബത്ത് ഒരു റോസാ പുഷ്പത്തിന്റെ ചിത്രം പച്ചകുത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശരീരും മുഴുവന്‍

ശരീരും മുഴുവന്‍

ശരീരം മുഴുവന്‍ കത്തികൊണ്ട് മുറിവേല്‍പിച്ചിരുന്നു. ഇതില്‍ അധികവും നടന്നത് എലിസബത്ത് കൊല്ലപ്പെടുന്നതിന് മുമ്പായിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

രക്തം വാര്‍ന്ന് മരണം

രക്തം വാര്‍ന്ന് മരണം

രക്തം വാര്‍ന്നായിരുന്നു എലിസബത്ത് മരിച്ചത്. അതായത്, ഈ വേദനയെല്ലാം അനുഭവിച്ചനുഭവിച്ച് ആയിരുന്നു ആ പെണ്‍കുട്ടിയുടെ മരണം. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കൊലപാതകം ആയിരുന്നു ഇത്.

ഹോട്ടല്‍ മുറി

ഹോട്ടല്‍ മുറി

സംഭവം നടന്ന സ്ഥലത്ത് നിന്ന് അധികം മാറിയല്ലാതെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചായിരുന്നു എലിസബത്ത് കൊല്ലപ്പെട്ടത് എന്നാണ് കരുതുന്നത്. രക്തം തളംകെട്ടി നിന്ന നിലയില്‍ ഒരു ഹോട്ടല്‍ മുറി അന്ന് കണ്ടെത്തിയിരുന്നു.

പ്രതിയെ പിടിക്കാന്‍

പ്രതിയെ പിടിക്കാന്‍

പ്രതിയെ പറ്റി ഒരു സൂചനയും ഉണ്ടായിരുന്നില്ല പോലീസിന് മുന്നില്‍. ഒരു തെളിവ് പോലും അവശേഷിപ്പിച്ചിരുന്നില്ല. അതോടെ എലിസബത്തിന്റെ ഭൂതകാലം തേടിയിറങ്ങി അന്വേഷകര്‍.

ഒരുപാട് പുരുഷന്‍മാര്‍

ഒരുപാട് പുരുഷന്‍മാര്‍

ഒരുപാട് പുരുഷന്‍മാരുമായി ബന്ധമുള്ള ഒരു സുന്ദരി എന്ന രീതിയില്‍ ആയിരുന്നു അന്വേഷണങ്ങള്‍ എല്ലാം അവസാനിച്ചത്. അമ്പതോളം പുരുഷന്‍മാരുമായി എലിസബത്തിന് അക്കാലത്ത് ബന്ധമുണ്ടായിരുന്നു എന്നാണ് പറയുന്നത്.

കന്യകയായിരുന്നു?

കന്യകയായിരുന്നു?

എന്നാല്‍ കൊല്ലപ്പെടുമ്പോഴും എലിസബത്ത് ഒരു കന്യകയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. പുരുഷന്‍മാരുമായുള്ള ബന്ധം ഒരിക്കലും ശാരീരിക ബന്ധത്തില്‍ അവസാനിച്ചിരുന്നില്ലെന്നും അന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നടിയാവാന്‍ കൊതിച്ചു

നടിയാവാന്‍ കൊതിച്ചു

ഒരു നടിയാവുക എന്നതായിരുന്നു എലിസബത്തിന്റെ ആഗ്രഹം. അതിനുള്ള സൗന്ദര്യം അവള്‍ക്കുണ്ടായിരുന്നു. അതിനുള്ള ശ്രമങ്ങളും അവള്‍ നടത്തിയിരുന്നു. പക്ഷേ... ഒടുവില്‍ സംഭവിച്ചത് അതിക്രൂരമായ കൊലപാതകവും.

വേശ്യയെന്ന് വിളിച്ചു

വേശ്യയെന്ന് വിളിച്ചു

അക്കാലത്ത് പുറത്തിറങ്ങിയ അമേരിക്കന്‍ പത്രങ്ങള്‍ മുഴുവന്‍ എലിസബത്തിന്റെ മരണത്തെ കുറിച്ചായിരുന്നു. പുരുഷന്‍മാരുമായുള്ള ബന്ധത്തിന്റെ പേരില്‍ അവരെ വേശ്യയെന്ന് പോലും പലരും വിശേഷിപ്പിച്ചു.

സിനിമയിലേക്കെത്താന്‍

സിനിമയിലേക്കെത്താന്‍

സിനിമയിലേക്കെത്താന്‍ വേണ്ടി അങ്ങനെ അവള്‍ക്ക് മുന്നില്‍ ഒരു വഴിതുറന്നുകിട്ടി. മാര്‍ക്ക് ഹാന്‍സെന്‍ എന്ന തീയേറ്റര്‍ ഉടമയും സ്ത്രീലമ്പടനും ആയ ഒരാളുമായുള്ള ബന്ധം ആയിരുന്നു അത്. ഹോളിവുഡിലെ ശക്തനായിരുന്നു അയാള്‍.

നിഗൂഢമായ കാര്യങ്ങള്‍

നിഗൂഢമായ കാര്യങ്ങള്‍

ഹാന്‍സെന് ഒരു രഹസ്യ കാസിനോ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഹോളിവുഡിലെത്താന്‍ ആഗ്രഹിച്ചിരുന്നു പെണ്‍കുട്ടികളായിരുന്നു അയാളുടെ ഇരകള്‍. തനിക്ക് പ്രിയപ്പെട്ട പെണ്‍കുട്ടികളെ അയാള്‍ ഈ കാസിനോയ്ക്കടുത്ത് പാര്‍പ്പിച്ചിരുന്നത്രെ.

 ഇതാണോ ആ സത്യം?

ഇതാണോ ആ സത്യം?

എലിസബത്തിനെ കൊന്നത് ആരാണ് എന്നത് ഇനിയും ഔദ്യോഗികമായി കണ്ടെത്തപ്പെട്ടിട്ടില്ല. നൂറ് കണക്കിന് ആളുകള്‍ ആ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നെങ്കിലും ഒന്ന് പോലും തെളിയിക്കപ്പെട്ടില്ല. എന്നാല്‍ പ്യൂ ഈറ്റ്വെല്ലിന്റെ പുസ്തകത്തില്‍ ആ രഹസ്യം ഇങ്ങനെയാണ് വെളിപ്പെടുന്നത്.

ശല്യം സഹിക്കാതെ

ശല്യം സഹിക്കാതെ

എലിസബത്ത് ഹാന്‍സെന്റെ കാസിനോയില്‍ എത്തിയിരുന്നത്രെ. അയാള്‍ അവളെ അവിടെ പാര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ എലിസബത്തിനെ കാണാന്‍ എത്തുന്ന പുരുഷ സുഹൃത്തുക്കള്‍ ഹാന്‍സനെ സംബന്ധിച്ച് വലിയ ശല്യമായി മാറി.

ഡോ. ഡി റിവര്‍

ഡോ. ഡി റിവര്‍

ലോസ് ആഞ്ജലീസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ കേസിന്റെ അന്വേഷണം ചീഫ് പോലീസ് സൈക്യാര്‍ട്ടിസ്റ്റ് ആയ ഡോ ജോസഫ് പോള്‍ ഡി റിവറിനെ ഏല്‍പിച്ചു. ഇദ്ദേഹം നടത്തിയ ചില ശ്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തലുകള്‍.

ജാക്ക് സാന്‍ഡ്

ജാക്ക് സാന്‍ഡ്

ഇങ്ങനെയിരിക്കെയാണ് എലിസബത്തിന്റെ മരണത്തെ കുറിച്ച് ഡോ ഡി റിവര്‍ ഒരു മാഗസിനില്‍ എഴുതുന്നത്. തുടര്‍ന്ന് ജാക്ക് സാന്‍ഡ് എന്ന ഒരാള്‍ അദ്ദേഹത്തെ ബന്ധപ്പെട്ടു. എലിസബത്തിന്റെ കൊലയാളിയെ അറിയാം എന്ന് പറഞ്ഞായിരുന്നത്രെ അത്.

അയാള്‍ തന്നെ അവന്‍

അയാള്‍ തന്നെ അവന്‍

എന്നാല്‍ ജാക്ക് സാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ ആ സത്യം വെളിവാകുകയായിരുന്നത്രെ. ജാക്ക് സാന്‍ഡ് എന്ന് സ്വയം വിശേഷിപ്പിച്ച ലെസ്ലി ഡില്ലണ്‍ ആയിരുന്നു ആ ക്രൂരനായ കൊലയാളി എന്നാണ് പറയുന്നത്.

 ഹാന്‍സെന് വേണ്ടി

ഹാന്‍സെന് വേണ്ടി

മാര്‍ക്ക് ഹാന്‍സെന് വേണ്ടിയാണ് ലെസ്ലി ഡില്ലണ്‍ എലസബത്തിനെ കൊന്നത് എന്നാണ് കരുതുന്നത്. എലിസബത്തിന്റെ ശല്യം ഒഴിവാക്കാന്‍ മാത്രമായിരുന്നത്രെ ഹാന്‍സെന്‍ ആവശ്യപ്പെട്ടത്. പക്ഷേ, സംഭവിച്ചത് അതി പൈശാചികമായ ഒരു കുറ്റകൃത്യമായിരുന്നു എന്നാണ് എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍.

കഥകള്‍ അനവധി

കഥകള്‍ അനവധി

എന്നാല്‍ ഈ വെളിപ്പെടുത്തല്‍ സത്യമാകണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. ഇത്തരത്തിലുള്ള അനേകം കഥകള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ചില സ്ത്രീകള്‍ പോലും താനാണ് കൊലയാളി എന്ന അവകാശവാദവുമായി രംഗത്ത് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+