പാകിസ്താനിലെ സൂഫി ആരാധനാലയത്തില്‍ ചാവേര്‍ ആക്രമണം.. മരണസംഖ്യ 100 കടന്നു...

  • Posted By:
Subscribe to Oneindia Malayalam
കറാച്ചി: തുടര്‍ച്ചയായ നാല് ദിവസങ്ങള്‍. നാല് സ്ഥലങ്ങളിലായി നാല് ബോംബ് സ്‌ഫോടനങ്ങള്‍. നൂറിലധികം മരണം. വ്യാഴാഴ്ച സെഹ്വാനിലെ സൂഫി ദേവാലയത്തില്‍ നടന്ന സ്‌ഫോടനത്തിൽ മാത്രം കൊല്ലപ്പെട്ടത് നൂറിലധികംപേരാണ്. ഈ സംഭവത്തിന് ശേഷം പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞത് പാകിസ്താന്റെ ഭാവിയിലേക്കാണ് ഈ സ്‌ഫോടനങ്ങള്‍ മുറിവേല്‍പ്പിക്കുന്നത് എന്നാണ്. പാകിസ്താന് അടിത്തറയിടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് സൂഫി സന്യാസികള്‍.

ജാതി മത ഭേദമന്യേ സകലരും തൊഴാന്‍ എത്തുന്ന സ്ഥലമാണ് വ്യാഴാഴ്ച ആക്രമണം നടന്ന സെഹ്‌വാനിലെ ലാല്‍ ഷഹബാസ് ഖലന്ദര്‍. സിന്ധ് പ്രവിശ്യയിലെ ഏറ്റവും ആദരണീയനും പണ്ഡിതനുമായ സൂഫി സന്യാസിയുടെ പേരില്‍ 1356ലാണ് ഈ ദേവാലയം നിര്‍മിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപ്പോഴും കൊന്നും ചത്തും പാകിസ്താന്‍ എത്രകാലം ഇങ്ങനെ മുന്നോട്ട് പോകും എന്ന ചോദ്യം ബാക്കി.

pakistan

തിങ്കളാഴ്ച ലാഹോറിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത് 14പേരാണ്. ചൊവ്വാഴ്ച രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്ക് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായി. ബുധനാഴ്ച മൂന്ന് ചാവേറാക്രമണങ്ങളിലായി കൊല്ലപ്പെട്ടത് 7 പേര്‍. വ്യാഴാഴ്ച ചാവേറാക്രമണത്തില്‍ അമ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ട സംഭവം കൂടി കൂട്ടിയാല്‍ നാല് ദിവസത്തിനിടെ നാലാമത്തെ ആക്രമണം.

സൂഫി ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്നതിനാല്‍ നൂറ് കണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ക്കിടയിലാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. ദേവാലയത്തിന് അകത്താണ് സ്‌ഫോടനം ഉണ്ടായത് എന്ന് സെഹ്‌വാന്‍ പോലീസ് പറഞ്ഞു. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് സെഹ്‌വാന്‍ പോലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത്. പരിക്കേറ്റവരെ പ്രവേശിപ്പിക്കാനായി തൊട്ടടുത്ത് ആശുപത്രികള്‍ ഇല്ലാത്തതും മരണസംഖ്യ ഉയരാന്‍ കാരണമായി.

English summary
Blast hits Pakistan's Lal Shahbaz Qalandar Sufi shrine
Please Wait while comments are loading...