ലണ്ടന്‍ മെട്രോയില്‍ സ്ഫോടനം: നിരവധി പേര്‍ക്ക് പരിക്ക്, പിന്നില്‍ ഭീകരാക്രമണ നീക്കം!

  • Written By:
Subscribe to Oneindia Malayalam

പാരീസ്: ലണ്ടന്‍ മെട്രോയിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. തുരങ്കപാതയിലെ മെട്രോ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ് വേയിലാണ് സ്ഫോടനം. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തോടെ സ്ഥലത്തെത്തിയ ലണ്ടന്‍ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിവരികയാണ്. ഇതോടെ മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

സ്ഫോടനത്തോടെ മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. എഡ്ഗ് വെയറിനും വിമ്പിള്‍ഡണിനും ഇടയിലുള്ള മെട്രോ സര്‍വ്വീസുകളാണ് ഇതോടെ നിര്‍ത്തിവെച്ചത്. സ്ഫോടനത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കാന്‍ ആരംഭിച്ചതോടെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ട്വിറ്ററില്‍ ബ്രിട്ടീഷ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

photo-

മെട്രോയില്‍ തിരക്കുള്ള സമയത്താണ് സ്ഫോടനമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാരില്‍ പലര്‍ക്കും മുഖത്ത് പൊള്ളലേറ്റതായും മറ്റ് ചിലര്‍ക്ക് പൊള്ളല്‍ അനുഭവപ്പെട്ടതായും മെട്രോ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
People on a London underground train "ran for their lives" after a "fireball" reportedly left several passengers with facial burns, the UK media reported today. The explosion took place inside a bucket left on a District Line train during the morning rush hour, officials said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്