കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനൊരു മുസ്ലീമാണ്, എന്നെ വിശ്വാസമുണ്ടെങ്കില്‍ കെട്ടിപ്പിടിക്കൂ..പ്രതിഷേധവുമായി മുസ്ലീം യുവാവ്

  • By Sruthi K M
Google Oneindia Malayalam News

പാരിസ്: പാരിസ് ഭീകാരാക്രമണത്തിനു പിന്നാലെ മുസ്ലീങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് ഒരു യുവാവ് പ്രതികരിക്കുന്നതിങ്ങനെ. മുസ്ലീം യുവാക്കള്‍ എല്ലാം തീവ്രവാദികള്‍ ആണെന്ന ആരോപണമാണ് ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചിരിക്കുന്നത്. പാരിസിലും ഇതേ ആരോപണങ്ങളാണ് പൊട്ടിപുറപ്പെടുന്നത്. ഇതിനെതിരെ ഒരു മുസ്ലീം യുവാവ് പൊതുയിടത്തു നിന്നു പ്രതിഷേധിച്ചു.

കണ്ണു മൂടികെട്ടി ഒരു യുവാവ് റോഡില്‍ നിന്നു കൊണ്ട് പറയുകയാണ്. ഞാന്‍ ഒരു മുസ്ലീം യുവാവാണ്, എന്നെ വിശ്വാസമുള്ളവര്‍ എത്ര പേരുണ്ട്. ഉണ്ടെങ്കില്‍ ധൈര്യമുള്ളവര്‍ എന്നെ കെട്ടിപിടിക്കൂ എന്ന് എഴുതിയ ബോര്‍ഡ് തൂക്കിയിട്ടാണ് യുവാവിന്റെ പ്രതിഷേധം. പാരിസ് നഗരം കണ്ണീര്‍ കുതിര്‍ന്ന അവസ്ഥയിലും ഈ യുവാവിനെ സപ്പോര്‍ട്ട് ചെയ്തു.

paris

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ നഗരത്തിലൂടെ പോകുന്നയെല്ലാവരും യുവാവിനെ കെട്ടിപ്പിടിച്ചു. മുസ്ലീങ്ങളെയും അവരുടെ സ്ഥാപനത്തെയും ആക്രമിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനെതിരെ പ്രതികരിച്ചാണ് യുവാവ് പാരിസ് തെരുവില്‍ ഇങ്ങനെയൊരു പ്രകടനം നടത്തിയത്.

പാരിസിലെ ജനങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഇയാള്‍ പറയുന്നുണ്ട്. ആലിംഗനം ചെയ്ത എല്ലാവര്‍ക്കും യുവാവ് നന്ദിയും പറഞ്ഞു. താന്‍ ഒരു മുസ്ലീം ആണെന്നും എന്നാല്‍ തീവ്രവാദിയല്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്. മുസ്ലീം ആയ എല്ലാവരും തീവ്രവാദികളാണെന്ന് മുദ്ര കുത്തരുതെന്നും ഇയാള്‍ പറയുന്നു. തനിക്ക് ഒരെയും കൊല്ലാന്‍ സാധിക്കില്ലെന്നും യുവാവ് പറഞ്ഞു.

English summary
Near mourning sight at Place de la Republique an unknown man drew much attention by blindfolding himself and putting out two signs reading “I’m a Muslim, but I’m told that I’m a terrorist” and “I trust you, do you trust me? If yes, hug me.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X