കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളേയും പെണ്‍കുട്ടികളേയും തട്ടിക്കൊണ്ട് പോയി വീണ്ടും ബോക്കോ ഹറാം ഭീകരത

Google Oneindia Malayalam News

അബൂജ: നൈജീരിയയില്‍ വീണ്ടും ബൊക്കോ ഹറാം തീവ്രവാദികളുടെ ക്രൂരത. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ഒരു സംഘത്തെ തട്ടിക്കൊണ്ട് പോയിരിയ്ക്കുകയാണ് ഭീകരര്‍. നൈജീരിയയിലെ സബോണ്‍ ഗരിന്‍ മഡഗാലി ഗ്രാമത്തില്‍ നിന്നുള്ള സ്ത്രീകളേയും പെണ്‍കുട്ടികളേയുമാണ് ബോക്കോ ഹറാം തട്ടിക്കൊണ്ട് പോയത്.

വിറക് ശേഖരിയ്ക്കാനും മീന്‍ പിടിയ്ക്കാനും പോയ സ്ത്രീകളാണ് ഭീകരരുടെ പിടിയിലായത്. 14 സ്ത്രീകളേയും രണ്ട് പെണ്‍കുട്ടികളേയുമാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ നദിയില്‍ ചാടി രക്ഷപ്പെട്ടു. തിരിച്ചെത്തിയ ഇവരില്‍ നിന്നാണ് സ്ത്രീകളെ തട്ടിക്കൊണ്ട് പോയ വിവരം ഗ്രാമീണര്‍ അറിയുന്നത്. ബോര്‍ണോയില്‍ ഉള്‍പ്പടെ ഭീകരര്‍ പിടികൂടി തടവില്‍ വച്ച് 800 പേരെ നൈജീരിയന്‍ പൊലീസും സൈന്യവും രക്ഷപ്പെടുത്തിയിരുന്നു.

Boko Haram

ഇത്തരം വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് ബോക്കോ ഹറാം ക്രൂരത വീണ്ടും പുറോ ലോകം അറിയുന്നത്. തട്ടിക്കൊണ്ട് പോകുന്ന സ്ത്രീകളെ നിര്‍ബന്ധിച്ച് ജിഹാദി വധുക്കളാക്കുകയും എതിര്‍ക്കുന്നവരെ കൊല്ലുകയും ചെയ്യുന്നതാണ് ബോക്കോ ഹറാമിന്റെ പതിവ്. പെണ്‍കുട്ടികളെ ചാവേറുകളായും ഭീകരര്‍ ഉപയോഗിയ്ക്കുന്നു. നൈജിരിയന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ഇസ്ലാമിക ഭരണം സ്ഥാപിയ്ക്കുന്നതിനും ശരിയത്ത് നിയമം നടപ്പിലാക്കുന്നതിനും വേണ്ടി 2009 മുതലാണ് ബോക്കോ ഹറാം രാജ്യത്ത് അക്രമങ്ങള്‍ തുടങ്ങിയത്.

English summary
Boko Haram abducts 16 women in northeast Nigeria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X