Get Updates
Get notified of breaking news, exclusive insights, and must-see stories!

നൈജീരിയയില്‍ 30 കുട്ടികളെ ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി വീണ്ടും ബോക്കോഹറാം തീവ്രവാദികളുടെ അഴിഞ്ഞാട്ടം. കഴിഞ്ഞദിവസം നൈജീരിയയിലെ വടക്കു കിഴക്കന്‍ സംസ്ഥാനമായ ബോണോയിലെ മഫ ഗ്രാമത്തില്‍ എത്തിയ തീവ്രവാദി സംഘം ഗ്രാമീണരെ ബന്ധികളാക്കി 30 കുട്ടികളെ തട്ടിക്കൊണ്ടുപോയി.

എതിര്‍ക്കാന്‍ ശ്രമിച്ച 17 ഗ്രാമീണരെ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. തോക്കുമായെത്തിയ തീവ്രവാദി സംഘം വീടുകളില്‍ അതിക്രമിച്ചു കയറിയാണ് കുട്ടികളെ തട്ടിയെടുത്തത്. പതിമൂന്നു വയസിന് മുകളിലുള്ളവരാണ് തീവ്രവാദികളുടെ പിടിയിലകപ്പെട്ടതെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

terrorist

ആറു മാസം മുമ്പ് ചിബോക്കിലെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ 200 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഇനിയും മോചിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതിനിടയിലാണ് തീവ്രവാദികള്‍ കൂടുതല്‍ കുട്ടികളെ തട്ടിയെടുത്തിരിക്കുന്നത്. തീവ്രവാദികളും സര്‍ക്കാരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്നും കുട്ടികളെ ഉടന്‍ മോചിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിതീകരണമുണ്ടായിരുന്നില്ല.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട കണക്കുപ്രകാരം 2009 മുതല്‍ 500 ഓളം സ്ത്രീകളെയും പെണ്‍കുട്ടികളെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടു പോകുന്നവരെ മുസ്ലീം തീവ്രവാദികള്‍ മതം മാറ്റുകയും ലൈംഗിക ഉപകരങ്ങളാക്കുകയുമാണ് ചെയ്യുന്നത്. തീവ്രവാദികളുടെ വംശ വര്‍ദ്ധനവിനും സ്ത്രീകളെ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. തീവ്രവാദികളുടെ ക്യാമ്പുകള്‍ കണ്ടെത്താന്‍ സൈന്യത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിലും ബന്ധികളുടെ സുരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍ മിന്നലാക്രമണം ഒഴിവാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+