കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈജീരിയയില്‍ ഇസ്ലാമിക് തീവ്രവാദികള്‍ 2000 പേരെ കൊന്നു, ഒരു പട്ടണം തീവെച്ചു നശിപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

യോല: നൈജീരിയയിലെ ഇസ്ലാമിക് തീവ്രവാദ സംഘടനയായ ബോകോ ഹറാം ബാഗയില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടായിരം പേര്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയിലാണ് ബാഗയില്‍ ബോകോ ഹറാം നരവേട്ട നടത്തിയത്. 2000 പേര്‍ കൊല്ലപ്പെട്ടതായി ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകളില്‍ പറയുന്നു. ബാഗ നഗരം തീവെച്ച് നശിപ്പിയ്ക്കുകയും ചെയ്തു.

ഇസ്ലാമിക ഭരണം സ്ഥാപിയ്ക്കുന്നതിന്റെ ഭാഗമായാണ് ബോകോ ഹറാം ആക്രമണങ്ങള്‍ നടത്തുന്നത്. വടക്കന്‍ നൈജീരിയയിലെ ഏറെക്കുറെ ഭാഗങ്ങളും ഇവര്‍ കൈക്കലാക്കി. ബോകോ ഹറാം ആക്രമണങ്ങള്‍ക്ക് മുന്നില്‍ ചെറുത്ത് നില്‍ക്കാന്‍ പോലുമാവാതെ ബുദ്ധിമുട്ടുകയാണ് നൈജീരിയന്‍ സര്‍ക്കാര്‍.

Boko Haram

കൂട്ടക്കൊല നടന്ന ബാഗയിലെ തെരുവുകള്‍ സ്ത്രീകളുടേയും കുട്ടികളുടേയും ശവങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. ശവങ്ങള്‍ക്ക് മുകളില്‍ ചവിട്ടിയാണ് പലരും രക്ഷപ്പെട്ടത്. നിലത്ത് പരിക്കേറ്റ് കിടക്കുന്ന പലരും സഹായത്തിനായി കരയുന്നുണ്ടായിരുന്നുവെന്ന് ബാഗയില്‍ നിന്നും രക്ഷപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മുഹമ്മദ് ബുകര്‍ പറയുന്നു.

കിഴക്കന്‍ പ്രദേശം ഒഴികെ മൂന്ന് സ്ഥലങ്ങളില്‍ നിന്നും നഗരത്തെ വളയുകയായിരുന്നു തീവ്രവാദികള്‍. ചുരുക്കം ചില സൈനികരാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ തന്നെ തീവ്രവാദി ആക്രമണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാവതെ രക്ഷപ്പെടുകയായിരുന്നു. തോക്കില്ലാതെ നിരത്തിലൂടെ പരക്കം പായുന്ന സൈനികരെയും കൂട്ടക്കൊലയ്ക്കിടയില്‍ കാണാമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 2014 ല്‍ പതിനായിരത്തോളം പേരെയാണ് ബോകോ ഹരാം കൊന്നത്.

English summary
Nigeria terror group Boko Haram kills 2,000 people in one attack, official says: report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X