കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ വിമാനം അമേരിക്ക വെടിവച്ചിട്ടതെന്ന്

  • By Soorya Chandran
Google Oneindia Malayalam News

കൊലാലമ്പൂര്‍: കാണാതായ മലേഷ്യന്‍ വിമാനം വെടിവച്ചിട്ടതാണെന്ന വെളിപ്പെടുത്തലുമായി പുസ്തകം. പ്രമുഖ മാധ്യമ - ആംഗ്ലോ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ നീഗെല്‍ കാതോണ്‍ ആണ് പുസ്തകത്തിന്റെ രചയിതാവ്. തെളിവുകള്‍ക്ക് ശക്തിയേകാന്‍ ഒരു ദൃക്‌സാക്ഷിയെ കൂടി പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

അമേരിക്കയും തായ്‌ലാന്റും ചേര്‍ന്നുള്ള സംയുക്ത സൈനിക അഭ്യാസത്തിനിടെ വിമാനം വെടിവച്ചിട്ടാതണെന്നാണ് ആരോപണം. സംഭവിച്ചത് ഒരു കയ്യബദ്ധം. പിന്നീട് ഇത് ലോകം അറിയാതെ അമേരിക്കയും തായ്‌ലാന്റും ചേര്‍ന്ന് മറച്ചുവച്ചു എന്ന് പുസ്തകത്തില്‍ ആരോപിക്കുന്നു.

Malaysia Airlines

വിമാനം മലാക്ക കടലിടുക്ക് കടന്ന് ഇന്ത്യന്‍ മഹാസുമുദ്രം വരെ എത്തിയെന്നതൊക്കെ തെറ്റിദ്ധാരണ പരത്തുകയായിരുന്നു. ഒരു എതിര്‍ ആക്രമണം ഉണ്ടാകാതിരിക്കാന്‍ മന:പൂര്‍വ്വം കാര്യങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നാണ് നീഗെല്‍ കാതോണ്‍ പറയുന്നത്.

തെക്കന്‍ ചൈന കടലിലെ ന്യൂസിലാന്റിന്റെ എണ്ണക്കിണറില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളി വിമാനം വെടിവച്ചിടുന്നത് കണ്ടിട്ടുണ്ടെന്നാണ് പറയുന്നത്. വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടു എന്ന് പറയുന്ന സമയത്ത് തന്നെയാണിത്. ആകാശത്ത് ഒരു തീഗോളം പോലെ വിമാനം കത്തിയെരിഞ്ഞു എന്നാണ് ദൃക്‌സാക്ഷിയായ മൈക്ക് മാക്കേയുടെ മൊഴി. ഇക്കാര്യം ഉടന്‍ തന്നെ മൈക്ക് തന്റെ സുഹൃത്തുക്കള്‍ക്ക് ഇമെയില്‍ സന്ദേശമായി അയക്കുകയും ചെയ്തിരുന്നത്രെ.

എന്തായും 239 യാത്രക്കാരുമായി കോലാലമ്പൂരില്‍ നിന്ന് പറന്നുപൊങ്ങിയ എംഎച്ച് 370 എന്ന വിമാനത്തെക്കുറച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരും ഉണ്ടായിരുന്നു. മാര്‍ച്ച് 8 നാണ് വിമാനം അപ്രത്യക്ഷമായത്.

English summary
Book says missinf Malaysian Flight might have shot down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X