Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ബ്രിട്ടനിലെ പഠനം, ബൂസ്റ്റര്‍ ഡോസുകള്‍ സംരക്ഷിക്കും

ലണ്ടന്‍: യൂറോപ്പ് അടക്കമുള്ള ഇടങ്ങളില്‍ പുതിയ തരംഗത്തിന് വഴിയൊരുക്കിയ ഒമൈക്രോണിനെ തുടര്‍ന്നുണ്ടായ രോഗങ്ങളെ തടയാനാവുമെന്ന് ബ്രിട്ടീഷ് പഠനം. ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ ശക്തമായ സംരക്ഷണം ഒമൈക്രോണിനെ തുടര്‍ന്ന് വരുന്ന ഗുരുതരമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. പ്രത്യേകിച്ച് പ്രായമായവരില്‍ ബൂസ്റ്റര്‍ ഡോസുകള്‍ മികച്ച പ്രതിരോധ ശേഷി ഒരുക്കുമെന്നും ഇവരുടെ ഡാറ്റയില്‍ പറയുന്നു. ബ്രിട്ടീഷ് ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ അനാലിസിസിലാണ് ഇക്കാര്യം വിശദമായി പറയുന്നു. മൂന്നാം ഡോസ് അടിച്ച് മൂന്ന് മാസം കഴിഞ്ഞാല്‍ 65 വയസ്സും അതിനും മുകളില്‍ ഉള്ളവര്‍ക്ക് പ്രതിരോധ 90 ശതമാനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഗുതരമായ രോഗങ്ങള്‍ക്കെതിരെ ശക്തമായ സംരക്ഷണം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

1

അതേസമയം തീവ്ര കുറഞ്ഞ രോഗത്തെ തടയാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സാധിക്കില്ലെന്നും പഠനത്തില്‍ പറയുന്നു. മൂന്ന് മാസം കഴിഞ്ഞുള്ള പ്രതിരോധ ശക്തി പഠനത്തില്‍ 30 ശതമാനം മാത്രമാണ് ഇത്തരം രോഗങ്ങള്‍ക്കെതിരെ ബൂസ്റ്ററുകളുടെ പ്രതിരോധ ശക്തി. ബ്രിട്ടനില്‍ മൂന്നാം ഡോസ് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ നല്‍കി തുടങ്ങിയിരുന്നു. 65 വയസ്സിന് മുകളിലുള്ളവരാണ് ആദ്യം ഡോസുകള്‍ ലഭിച്ചിരുന്നത്. ഗുരുതര രോഗങ്ങള്‍ വരുന്നത് തടയാന്‍ ആദ്യ രണ്ട് ഡോസ് വാക്‌സിനും സാധിക്കില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ ഈ രണ്ട് ഡോസുകളുടെ പ്രതിരോധ ശേഷിയും സംരക്ഷണവും കുറഞ്ഞ് തുടങ്ങുമെന്ന് പഠനത്തില്‍ പറയുന്നു.

രണ്ട് ഡോസുകള്‍ അടിച്ചാലുള്ള സംരക്ഷണം 70 ശതമാനമായി മൂന്ന് മാസത്തിനുള്ളില്‍ കുറയും. ഇത് ആറ് മാസം കഴിഞ്ഞാല്‍ 50 ശതമാനമായി കുറയും. ഗുരുതര രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ ആദ്യ രണ്ട് ഡോസുകളും ഫലപ്രദമാവില്ലെന്ന് ഇതോടെ വ്യക്തമാണെന്നും പഠനത്തില്‍ പറയുന്നു. ബ്രിട്ടന്റെ വാക്‌സിനേഷന്‍ സംയുക്ത സമിതി ഈ പഠനത്തിലെ വിവരങ്ങള്‍ പരിഗണിച്ചിരിക്കുകയാണ്. നാലാം ഡോസ് എന്ന തീരുമാനം ഇപ്പോള്‍ വേണ്ടെന്നും സമിതിതീരുമാനിച്ചു. മതിയായ തെളിവുകള്‍ ഇവരുടെ ഡാറ്റയില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന തോതിലുള്ള സംരക്ഷണം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതുണ്ട്. ഗുരുതര രോഗം ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്കും ഇതേ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് സംയുക്ത സമിതി പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യമില്ലെന്ന് വ്യക്തമാണ്. ഈ ഘട്ടത്തില്‍ അതിന് അനുമതി നല്‍കേണ്ടതില്ലെന്നും സമിതിയും ചെയര്‍മാ വെയ് ഷെന്‍ ലിം പറഞ്ഞു. ഒമൈക്രോണ്‍ വ്യാപനം ശക്തമായി തന്നെയുണ്ട്. എല്ലാവരോടും ഈ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്നാണ് പറയാനുള്ളത്. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനുള്ള ആലോചനയിലായിരുന്നു വാക്‌സിനേഷന്‍ സംയുക്ത സമിതി. എന്നാല്‍ എല്ലാവരിലേക്കും ബൂസ്റ്റര്‍ ഡോസുകള്‍ എത്തിക്കാനണ് ഇപ്പോഴത്തെ ശ്രമം. എന്നാല്‍ പ്രതിരോധ ശേഷം ഒട്ടുമില്ലാത്തവര്‍ക്ക് നാലാം ഡോസ് നല്‍കിയേക്കും. ബ്രിട്ടനില്‍ ഇതുവരെ 35 മില്യണ്‍ ബൂസ്റ്ററുകളാണ് നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+