Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ലഷ്കറും ഹഖാനി നെറ്റ്വര്‍ക്കും:പിന്നില്‍ അഫ്ഗാനിലെ ഇടപെടല്‍

പാകിസ്താനിലെ മുന്‍ യുഎസ് അംബാസഡര്‍ ഫിലിപ്പ് റെയ്നറാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനായി പാകിസ്താന്‍ പാക് ഭീകരസംഘടനകളെ ഉപയോഗിക്കുന്നുവെന്ന് അമേരിക്ക. അഫ്ഗാനിസിലെ പാകിസ്താന്‍റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാക് ഭീകരസംഘടനകളെ ഉപയോഗിക്കുന്നുവെന്നാണ് മുന്‍ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നത്. താലിബാന്‍, ഹഖാനി നെറ്റ് വര്‍ക്ക് തുടങ്ങിയ ഭീകര സംഘടനകളെ ഇതിനായി ഉപയോഗിക്കുന്നുവെന്നാണ് യുഎസ് കണ്ടെത്തല്‍. പാകിസ്താനിലെ മുന്‍ യുഎസ് അംബാസഡര്‍ ഫിലിപ്പ് റെയ്നറാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പാക് രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്ഐ താലിബാന്‍, ഹഖാനി നെറ്റ് വര്‍ക്ക് തുടങ്ങിയ ഭീകരസംഘടനകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാണിക്കുന്നു. സിഫര്‍ ബ്രീഫിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് ഐഎസ്ഐയുടെ ഇരട്ടമുഖം വ്യക്തമാക്കിക്കൊണ്ട് ഓണ്‍ലൈന്‍ ഇന്‍റലിജന്‍സ് അനാലിസിസ് പോര്‍ട്ടലാണ് വ്യാഴാഴ്ച അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

സംഘര്‍ഷം മതി

സംഘര്‍ഷം മതി

പാകിസ്താന്‍റെ ബദ്ധശത്രുവായ ഇന്ത്യയുടെ സ്വാധീനത്തില്‍ അഫ്ഗാനിസ്താനില്‍ സമാധാനം പുലരുന്നതിനെ എതിര്‍ക്കുന്ന പാകിസ്താന്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നീക്കങ്ങളാണ് നടത്തുന്നത്. അഫ്ഗാനിസ്താന് ഇന്ത്യ നല്‍കുന്ന പിന്തുണ ഇല്ലാതാക്കുന്നതിനും യുദ്ധം കൊണ്ട് കഷ്ടത അനുഭവിക്കുന്ന അഫ്ഗാനിസ്താനില്‍ സമാധാനം പുലരുന്നത് ഇല്ലാതാക്കുന്നതിനുമാണ് പാക് ഐഎസ്ഐയുടെ നീക്കം.

 താലിബാന് പിന്നില്‍ പാകിസ്താന്‍

താലിബാന് പിന്നില്‍ പാകിസ്താന്‍

1990 കളുടെ മധ്യത്തില്‍ പാക് പിന്തുണയോടെയാണ് താലിബാന്‍ എന്ന ഭീകരസംഘടന രൂപീകരിക്കപ്പെടുന്നത്. പിന്നീട് സംഘടന രാജ്യം പിടിച്ചെടുക്കാനും പാകിസ്താന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. അഫ്ഗാനിസ്താന്‍- പാക് അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹഖാനി നെറ്റ് വര്‍ക്കിനും എടുത്തു പറയാവുന്ന പാക് അടിവേരുകളും പിന്തുണയുമാണുള്ളത്. നേരത്തെ അഫ്ഗഗാനിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഹഖാനി നെറ്റ് വര്‍ക്കിനുള്ള പാക് പിന്തുണയെക്കുറിച്ച് അഫ്ഗാനിസ്താന്‍ വെളിപ്പെടുത്തിയിരുന്നു.

എല്ലാത്തിനും പിന്നില്‍ ഹഖാനി നെറ്റ് വര്‍ക്ക്

എല്ലാത്തിനും പിന്നില്‍ ഹഖാനി നെറ്റ് വര്‍ക്ക്

പാകിസ്താന്‍റെ ചാരസംഘടന ഐഎസ്ഐയാണ് ഇന്ത്യയിലുള്‍പ്പെടെ അതിക്രമങ്ങള്‍ അഴിച്ചുവിടുന്ന ലഷ്കര്‍ ഇ ത്വയ്ബ, ഹഖാനി നെറ്റ് വര്‍ക്ക്, താലിബാന്‍ എന്നീ ഭീകര സംഘടനകളെ പരിപോഷിപ്പിച്ച് പോരുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ വിദ്ഗരും നേരത്തെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഒബാമ ഭരണകൂടം അധികാരത്തിലിരിക്കെ മുന്‍ യുഎസ് അംബാസിഡറായിരുന്ന വില്യം മിലം പറയുന്നു. പാകിസ്താന്‍ ശത്രുപക്ഷത്ത് കാണുന്ന ഇന്ത്യയില്‍ അസ്ഥിരത സ‍ൃഷ്ടിക്കുന്നതിനുള്ള നീക്കങ്ങളാണ് ലഷ്കര്‍ ത്വയ്ബ പോലുള്ള ഭീകരരസംഘടനകളെ ഉപയോഗിച്ച് പാക് ഐഎസ്ഐ നടത്തുന്നത്.

എല്ലാം നാടകങ്ങള്‍ മാത്രം

എല്ലാം നാടകങ്ങള്‍ മാത്രം

പാക് ഐഎസ്ഐ മൂന്ന് ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നുവെന്ന വാദം തള്ളിക്കളഞ്ഞ് പല പാക് ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇത് അടിവരയിട്ട് പറയുകയാണ് മുന്‍ യുഎസ് അംബാസഡര്‍ വില്യം മിലം. അയല്‍ രാജ്യമായ അഫ്ഗാനിസ്താനില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നതിനെതിരെ നേരത്തെ അഫ്ഗാനും യുഎസും പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാനിസ്താന് പുറമേ കശ്മീരിലും അസ്ഥിരതകള്‍ സൃഷ്ടിക്കുകയാണ് പാക് ലക്ഷ്യം.

 ഭീകരര്‍ക്ക് സുരക്ഷിത താവളം

ഭീകരര്‍ക്ക് സുരക്ഷിത താവളം

ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്തി അമേരിക്ക. ലഷ്കര്‍ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുമായി സഹകരിക്കുന്നുണ്ടെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കാന്‍ കഴിയുന്നുണ്ടെന്നും 2016ലെ കണക്കുകള്‍ ചൂണ്ടിക്കാണിച്ച് അമേരിക്ക വ്യക്തമാക്കുന്നു. അമേരിക്ക പുറത്തിറക്കിയ 'കണ്‍ട്രി റിപ്പോര്‍ട്ട് ഓണ്‍ ടെററിസം' വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പാകിസ്താനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാകിസ്താന്‍ വിലക്കേര്‍പ്പെടുത്തിയ ലഷ്കര്‍ ഇ ത്വയ്ബ, ലഷ്ക്റിന്‍റെ ജമാഅത്ത് ഉദ് ദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് തുടങ്ങിയ ഭീകരസംഘടനകള്‍ പോലും പാകിസ്താനില്‍ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അമേരിക്ക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അഫ്ഗാന്‍ ഭീകരര്‍ക്കെതിരെ നടപടി

അഫ്ഗാന്‍ ഭീകരര്‍ക്കെതിരെ നടപടി

പാകിസ്താനില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തെഹരീക് താലിബാന്‍ പോലുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ നടപടി സ്വീകരിക്കുന്നുവെങ്കിലുംഅമേരിക്കയ്ക്ക് ഭീഷണിയുയര്‍ത്തുന്ന അഫ്ഗാന്‍ താലിബാന്‍, ഹഖാനി നെറ്റ് വര്‍ക്ക്, തുടങ്ങിയ ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്താന്‍ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്നും അമേരിക്ക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സംഘടനകളുടെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍റെ ഭാഗത്തുനിന്ന് യാതൊരു വിധത്തിലുള്ള ശ്രമങ്ങളും ഉണ്ടായിട്ടില്ലെന്നും അമേരിക്ക റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്- അഫ്ഗാന്‍ സമാധാന ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യുഎസ് കൂട്ടിച്ചേര്‍ക്കുന്നു.

പാക് ഭീകരസംഘടനകള്‍ക്ക് പിന്തുണ

പാക് ഭീകരസംഘടനകള്‍ക്ക് പിന്തുണ

പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിനൊപ്പം ഫണ്ടുകള്‍ കണ്ടെത്തുന്നതിനും സാഹചര്യങ്ങള്‍ ഒരുക്കിയിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പാകിസ്താന്‍ ഈ സംഘടനകള്‍ക്കെതിരെ യാതൊരുവിധത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയ്ക്ക് ഭീഷണിയെന്ന് യുഎസ്

ഇന്ത്യയ്ക്ക് ഭീഷണിയെന്ന് യുഎസ്

ഇന്ത്യയെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്ന പാകിസ്താന്‍റെ അതിര്‍ത്തി ഭീകരവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന യുഎസ് ജമ്മു കശ്മീരിലെ പാക് ക്രൂരതകളെക്കുറിച്ചും പറയുന്നു. ഇന്ത്യയില്‍ പാക് ഭീകരസംഘടനകള്‍ അടുത്ത കാലത്ത് നടത്തിയിട്ടുള്ള ആക്രമണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

പത്താന്‍കോട്ട് ഭീകരാക്രമണം

പത്താന്‍കോട്ട് ഭീകരാക്രമണം

2017 ജനുവരിയില്‍ പ‍ഞ്ചാബിലെ പത്താന്‍കോട്ട് സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് എന്ന പാക് ഭീകരസംഘടന ആയിരുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നേരത്തെ 2016ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് യുഎസുമായി സഹകരിച്ച് ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് അമേരിക്ക വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+