ഖത്തറിന് സൗദി സഖ്യം കൊടുത്തത് എട്ടിന്റെ പണി; അഹങ്കാരം തീര്‍ക്കും, ലോകകപ്പ് വേദി മാറും?

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: ഖത്തറിനെ വരുതിയിലാക്കാന്‍ സൗദി സഖ്യം വളഞ്ഞ വഴിക്ക്. ഉപരോധം അവഗണിച്ച് ഖത്തര്‍ പുതിയ കൂട്ടുരാജ്യങ്ങളെ തേടുമ്പോള്‍ ആറ് രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിന് കെണിയൊരുക്കുന്നു. 2022ല്‍ നടത്താന്‍ തീരുമാനിച്ച ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ വേദി ഖത്തറില്‍ നിന്നു മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തീവ്രവാദത്തിന്റെ കേന്ദ്രമായ ഖത്തറില്‍ നിന്നു ഫുട്‌ബോള്‍ വേദി മാറ്റണമെന്ന് ഫിഫക്ക് അയച്ച കത്തില്‍ സൗദി സഖ്യം ആവശ്യപ്പെട്ടു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത്, യമന്‍, മൗറിത്താനിയ എന്നീ രാജ്യങ്ങളാണ് ഫിഫക്ക് കത്തയച്ചിരിക്കുന്നത്.

മേഖലയിലെ രാജ്യങ്ങള്‍ തന്നെ വേദി മാറ്റണമെന്ന് ആവശ്യപ്പെടുന്നത് ഖത്തറിന് തിരിച്ചടിയാണ്. സ്വിസ് വെബ്‌സൈറ്റായ ദി ലോക്കല്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

വേദി മാറ്റുമെന്ന ആശങ്ക

വേദി മാറ്റുമെന്ന ആശങ്ക

ഖത്തറിന് അലങ്കാരമായിരുന്നു ലോകക്കപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നത്. ഇതിനായി അവര്‍ ഏറെ കാലത്തെ ഒരുക്കങ്ങള്‍ നടത്തിവരികയാണ്. അതിനിടെയാണ് പാര വരുന്നത്.

ഫിഫക്ക് അധികാരമുണ്ട്

ഫിഫക്ക് അധികാരമുണ്ട്

അടിയന്തര ഘട്ടങ്ങളില്‍ നേരത്തെ തീരുമാനിച്ച വേദി മാറ്റാന്‍ ഫിഫക്ക് അധികാരം നല്‍കുന്ന ചട്ടങ്ങള്‍ നിലവിലുണ്ട്. ഈ ചട്ടങ്ങള്‍ ഖത്തറിന്റെ കാര്യത്തില്‍ വിനിയോഗിക്കണമെന്നാണ് ആവശ്യം. ഖത്തറില്‍ മല്‍സരം നടന്നാല്‍ തങ്ങള്‍ നിസ്സഹകരിക്കുമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

സൗദി സഖ്യം കത്ത് അയച്ചോ

സൗദി സഖ്യം കത്ത് അയച്ചോ

അതേസമയം, ഇത്തരമൊരു കത്ത് സൗദി സഖ്യം അയച്ചോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാരണം പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാത്രമല്ല, ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോക്ക് കത്ത് ഇതുവരെ ലഭിച്ചില്ലെന്നാണ് ഫിഫ വൃത്തങ്ങള്‍ പറയുന്നത്.

പിന്നീട് പ്രതികരിക്കാം

പിന്നീട് പ്രതികരിക്കാം

കത്ത് ലഭിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്ന് ഫിഫ വക്താവ് പറഞ്ഞു. മേഖലയിലെ രാജ്യങ്ങള്‍ ഒന്നടങ്കം വേദിയെ എതിര്‍ത്താല്‍ ചിലപ്പോള്‍ വേദി മാറ്റാന്‍ സാധ്യതയുണ്ട്. ഇത് ഖത്തറിന് സൗദി സഖ്യം നല്‍കുന്ന കനത്ത തിരിച്ചടിയാകും.

സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നു

സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നു

ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേണ്ടിയുള്ള സ്റ്റേഡിയങ്ങള്‍ ഖത്തറില്‍ ഒരുങ്ങുകയാണ്. പല വേദികളുടെയും നിര്‍മാണം അന്തിമഘട്ടത്തിലാണ്. എന്നാല്‍ അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി ഫിഫ നിലപാട് മാറ്റിയാല്‍ ഖത്തറിന് കോടികളുടെ നഷ്ടമാകും. ഇത് നിയമ നടപടികളിലേക്ക് നീങ്ങും.

അറിഞ്ഞിട്ടുണ്ടെന്ന് ഖത്തര്‍

അറിഞ്ഞിട്ടുണ്ടെന്ന് ഖത്തര്‍

അതേസമയം, സൗദി സഖ്യം ഇത്തരം നീക്കം നടത്തുന്നതായി അറിഞ്ഞിട്ടുണ്ടെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചു. എന്നാല്‍ ഫിഫയുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും തങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഖത്തറില്‍ ഫുട്‌ബോള്‍ മല്‍സരത്തിന് വേണ്ടി രൂപീകരിച്ച സമിതി വ്യക്തമാക്കി.

അമേരിക്കയും പ്രതികരിച്ചില്ല

അമേരിക്കയും പ്രതികരിച്ചില്ല

സൗദിയുമായി അടുപ്പമുള്ള അമേരിക്കന്‍ ഉപദേശകരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ സൗദി സഖ്യം പ്രഖ്യാപിച്ച ഉപരോധം ഖത്തര്‍ തള്ളിയിരുന്നു. ഉപരോധം മറികടക്കാന്‍ ഖത്തര്‍ ഇറാന്റെയും തുര്‍ക്കിയുടെയും ഒമാന്റെയും സഹായത്താല്‍ ശ്രമം ഊര്‍ജിതമാക്കിയിട്ടുമുണ്ട്.

അവസാന ചര്‍ച്ച പരാജയപ്പെട്ടു

അവസാന ചര്‍ച്ച പരാജയപ്പെട്ടു

പരിഹാരത്തിന് വേണ്ടി അമേരിക്ക മുന്‍കൈയെടുത്ത് നടത്തിയ അവസാന ചര്‍ച്ചയും പരാജയപ്പെട്ടു. അമേരിക്ക യോഗത്തില്‍ പറഞ്ഞ വാക്കുകള്‍ സൗദി സഖ്യം തള്ളുകയായിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ റിയാദിലെത്തിയാണ് സൗദി സഖ്യവുമായി ചര്‍ച്ച നടത്തിയത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായിട്ടായിരുന്നു ചര്‍ച്ച.

അമേരിക്ക മുന്നോട്ട് വച്ച നിര്‍ദേശം

അമേരിക്ക മുന്നോട്ട് വച്ച നിര്‍ദേശം

അമേരിക്ക മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ സൗദി സഖ്യം അംഗീകരിച്ചില്ല. സൗദിയും ഖത്തറും അമേരിക്കയുടെ ഉറ്റ രാഷ്ട്രങ്ങളാണ്. ഇവര്‍ ഉടക്കി നില്‍ക്കുന്നത് അമേരിക്കയുടെ വാണിജ്യ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയാകും എന്നു കണ്ടാണ് വിദേശകാര്യ സെക്രട്ടറി സമാധാന ശ്രമങ്ങള്‍ നടത്തുന്നത്.

അവസാന ശ്രമം ഇങ്ങനെ

അവസാന ശ്രമം ഇങ്ങനെ

പ്രശ്‌നപരിഹാരത്തിനുള്ള അവസാന ശ്രമമെന്ന നിലയിലാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ടില്ലേഴ്‌സണ്‍ കഴിഞ്ഞാഴ്ച റിയാദിലെത്തിയത്. ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച നാല് അറബ് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായിട്ടായിരുന്നു ചര്‍ച്ച.

ഖത്തര്‍, കുവൈത്ത് സന്ദര്‍ശിച്ചു

ഖത്തര്‍, കുവൈത്ത് സന്ദര്‍ശിച്ചു

ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി സൗദിയിലെത്തിയത്. പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്ന് ടില്ലേഴ്‌സണ്‍ ആവശ്യപ്പെട്ടു.

അമേരിക്കയും ഖത്തറും കരാറിലെത്തി

അമേരിക്കയും ഖത്തറും കരാറിലെത്തി

ഖത്തറിലെത്തിയ ടില്ലേഴ്‌സണ്‍ തീവ്രവാദവുമായി ബന്ധപ്പെട്ട ഒരു കരാറില്‍ ഒപ്പുവച്ചിരുന്നു. തീവ്രവാദികള്‍ക്ക് പണം എത്തുന്നത് തടയുമെന്ന കരാറാണ് ഒപ്പുവച്ചത്. ഇക്കാര്യം ടില്ലേഴ്‌സണ്‍ സൗദി സഖ്യത്തെ അറിയിച്ചു.

 മതിയായ കരാറല്ലെന്ന് സൗദി

മതിയായ കരാറല്ലെന്ന് സൗദി

ശക്തമായ കരാറാണ് ഖത്തറും അമേരിക്കയും തമ്മിലുണ്ടാക്കിയിരിക്കുന്നതെന്നും ഈ പശ്ചാത്തലത്തില്‍ കരാര്‍ വിശ്വസിച്ച് സൗദി സഖ്യം ഉപരോധം അവസാനിപ്പിക്കണമെന്ന് ടില്ലേഴ്‌സണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉപരോധം അവസാനിപ്പിക്കാന്‍ മതിയായ കരാറല്ല ഇതെന്ന് സൗദി സഖ്യം പ്രതികരിച്ചു.

English summary
The six Arab countries who last month cut ties with Qatar are reported to have written to world soccer’s governing body Fifa to demand it be stripped of hosting the 2022 World Cup because they consider the Gulf state to be a “base of terrorism”.
Please Wait while comments are loading...