Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രസീല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ യുദ്ധസമാന ഏറ്റുമുട്ടല്‍; 60 പേര്‍ കൊല്ലപ്പെട്ടു

ബ്രസീലിയ: ബ്രസീലിലെ മനൗസിലെ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടാണ് റിപ്പോര്‍ട്ട്. ജയിലില്‍ മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് യുദ്ധസമാനമായ ഏറ്റുമുട്ടലാണ് നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കലാപത്തിനിടെ തടവുകാരില്‍ പലരും രക്ഷപ്പെടുകയും ചെയ്തു.

കലാപത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ജയില്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഞായാറാഴ്ച രാത്രി മുതല്‍ ജയിലില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

prisoners

ലോകത്തുതന്നെ ഏറ്റവും അധികം ജയില്‍ പുള്ളികള്‍ തിങ്ങിനിറഞ്ഞ ജയിലുകളാണ് ബ്രസീലിലേത്. ചെറിയൊരു കലാപം പോലും ആളിപ്പടരാന്‍ നിമിഷങ്ങള്‍ മതി. സവോപോളോയിലെ ജയിലില്‍ 1992 ലുണ്ടായ കലാപത്തില്‍ 111 തടവുകാരാണ് കൊല്ലപ്പെട്ടത്. വളരെ മോശമായ സ്ഥിതിയിലാണ് തടവുകാരെ പാര്‍പ്പിച്ചിട്ടുള്ളത്. കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ നിയന്ത്രണവിധേയമാക്കാന്‍ മണിക്കൂറുകളെടുക്കുന്നതും സ്ഥിതി ഗുരുതരമാക്കുന്നു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+