സൗന്ദര്യ മത്സരത്തിനിടെ സുന്ദരിമാര്‍ ഏറ്റുമുട്ടി, വീഡിയോ വൈറലാവുന്നു
ബ്രസീലിയ: ബ്രസീലില്‍ വച്ച് നടന്ന് മിസ് ആമസോണ്‍ 2015 സന്ദര്യ മത്സരത്തിനിടെ സുന്ദരിമാര്‍ ഏറ്റുമുട്ടി. മത്സര വിജയിയെ പ്രഖ്യാപിച്ചതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റണ്ണര്‍ അപ്പായി തിരഞ്ഞെടുത്ത സുന്ദരി വിജയിച്ച യുവതിയെ ആക്രമിച്ചത്. വിജയിച്ച സുന്ദരിയുടെ കിരീടം തട്ടിപ്പറിച്ച് നിലത്തെറിഞ്ഞായിരുന്നു തോറ്റ മത്സരാര്‍ത്ഥിയുടെ പ്രതിഷേധം
ഷെയ്സ്ലാനേ ഹായല്ല (23) ആണ് മിസ് ആമസോണായി തിരഞ്ഞെടുത്ത കാരോലിന ടൊലേഡോ (20) യുടെ കിരീടം തട്ടിയെടുത്ത് നിലത്തെറിഞ്ഞ് പ്രതിഷേധിച്ചത്. വടക്കന്‍ ബ്രസീസില്‍ നടന്ന സൗന്ദര്യ മത്സരമാണ് അവസാനം അടിപിടിയില്‍ കലാശിച്ചത്.

ടൊലേഡോയെ കിരീടം അണിയിക്കുന്നതിനിടെയാണ് ഹായല്ല കീരീടം തലയില്‍ നിന്ന് തട്ടിയെടുത്ത് നിലത്തെറിഞ്ഞത്. ടൊലേഡോയ്ക്ക് വിജയി ആകാനുള്ള അര്‍ഹതയില്ലെന്നും മത്സരത്തിലെ വിധി നിര്‍ണയം പക്ഷപാതപരമായിരുന്നെന്നും ഹായല്ല പറയുന്നു.മറ്റ് മത്സരാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയാണ് റണ്ണറപ്പിന്‍റെ ആക്രമണം .അപ്രതീക്ഷിത ആക്രമണത്തിന്‍റെ ഞെട്ടലിലായിരുന്നു മത്സരാര്‍ഥികള്‍.
സംഘടാകര്‍ വീണ്ടും ടൊലേഡോയെ കിരീടം അണിയിച്ചാണ് മത്സരം അവസാനിപ്പിച്ചത് . എന്നാല്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിയ്ക്കാന്‍ മിസ് ആമസോണ്‍ കാരോലീന ടൊലേഡോ തയ്യാറായില്ല.ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ യു ട്യൂബില്‍ വൈറലാവുകയാണ് .












Click it and Unblock the Notifications