റഷ്യയും ഫ്രാന്‍സും ബ്രിട്ടനും ഒരുമിച്ചു, ഗുഡ് ബൈ ഐസിസ്!
ലണ്ടന്‍: സിറിയയില്‍ ഐസിസിനെതിരെ ഇനി മൂന്ന് ലോക ശക്തികള്‍ ഒരുമിച്ച് പോരാടും. റഷ്യയ്ക്കും ഫ്രാന്‍സിനും പിന്നാലെ ബ്രിട്ടനും സിറിയയില്‍ വ്യോമാക്രമണം നടത്തും. സിറിയയില്‍ ഐസിസിനെതിരെ വ്യോമാക്രമണം നടത്താന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിനൊപ്പം നില്‍ക്കാന്‍ 66 ലേബര്‍ പാര്‍ട്ടി എംപിമാര്‍ ഉള്‍പ്പടെ 397 എംപിമാര്‍ തീരുമാനിച്ചു.
പാര്‍ലമെന്റില്‍ നിന്നും വ്യോമാക്രമണത്തിന് അനുമതി ലഭിച്ചതോടെ ബ്രിട്ടീഷ് യുദ്ധ വിമാനങ്ങള്‍ സിറിയയിലേയ്ക്ക് പറക്കുകയും വ്യോമാക്രമണം തുടങ്ങുകയും ചെയ്തു.ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ രണ്ടിലേറെ ടൊര്‍ണാഡോ ജിആര്‍4 വിമാനങ്ങളും റീഫ്യൂവലിംഗ് ടാങ്കറുകളും സിറിയയിലേയ്ക്ക് യാത്ര തിരിച്ചു. ഇവയ്ക്ക് പുറമെ ആറ് ടൈഫൂണ്‍ ജെറ്റുകളും സിറിയയെ ലക്ഷ്യമാക്കി പറന്നു.

തുടങ്ങി
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ വ്യോമാക്രമണത്തില്‍ മൂന്ന് ലോക രാജ്യങ്ങളാണ് ഒന്നിയ്ക്കുന്നത്

അനുമതി
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചതോടെ ബ്രിട്ടീഷ് യുദ്ധ വിമാനങ്ങള്‍ സിറിയ ലക്ഷ്യമാക്കി കുതിച്ചു.

രണ്ട് മണിയ്ക്കൂറുകള്‍
തീരുമാനം അംഗീകരിച്ച് രണ്ട് മണിയ്ക്കൂറുകള്‍ക്കം തന്നെ രണ്ട് ടൊര്‍ണാഡോകള്‍ സിറിയയിലേയ്ക്ക് പറന്നു. ഇവയെക്കൂടൂതെ ആറ് ടൈഫൂണ്‍ അറ്റാക്ക് എയര്‍ ക്രാഫ്റ്റുകളും രണ്ട് ടൊര്‍ണാഡോ ജിആര്‍ 4 ഫൈറ്റര്‍ ജെറ്റുകളും സിറിയിയിലേയ്ക്ക് പുറപ്പെട്ടു.

തുടങ്ങി...
ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രങ്ങളില്‍ ബ്രിട്ടന്‍ ആക്രമണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്

നശിയ്ക്കും
ഐസിസിനെ സിറിയയില്‍ നിന്നും തുരത്താന്‍ ലോകശക്തികള്‍ക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം

എതിര്‍പ്പ്
ഐസിസിനെതിരെ വ്യോമാക്രമണം നടത്തണമെന്ന ഡേവിഡ് കാമറോണിന്‍രെ ആവശ്യത്തെ ലേബര്‍ പാര്‍ട്ടി നേതാവ് കോര്‍ബിന്‍ ശക്തമായി എതിര്‍ത്തിരുന്നു.

ഫ്രാന്‍സിന്റെയും അമേരിയ്ക്കയുടേയും
ഐസിസിനെതിരായ ആക്രമണത്തില്‍ പങ്കുചേരണമെന്ന ഫ്രാന്‍സും അമേരിയ്ക്കയും ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു

ഗുഡ് ബൈ ഐസിസ്
ബ്രിട്ടനും യുദ്ധത്തില്‍ പങ്കുചേരുന്നത് ഐസിസിന്റെ അന്ത്യത്തിനാകുമോ?












Click it and Unblock the Notifications