കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെ തകര്‍ക്കാനാകില്ല; ആസ്തി അറിഞ്ഞാല്‍ ഞെട്ടും, സൗദി സഖ്യം പത്തി മടക്കും!!

ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഖത്തറിന്റെ ഓഹരി വിപണി ഇടിഞ്ഞിരുന്നു. അത് സ്വാഭാവികമായ പ്രതിഫലനമാണെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.

  • By Ashif
Google Oneindia Malayalam News

ദോഹ: സൗദി അറേബ്യയും സഖ്യരാഷ്ട്രങ്ങളും ചുമത്തിയ ഉപരോധം ഖത്തറിനെ തകര്‍ക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. ഒരിക്കലും ഖത്തറിനെ അത്രപെട്ടെന്ന് തകര്‍ക്കാനാകില്ല. കാരണം ഖത്തറിന്റെ ആസ്തി അത്രയ്ക്കുണ്ട്. മാത്രമല്ല, ഖത്തര്‍ സമ്പദ് വ്യവസ്ഥ ശക്തവുമാണ്.

സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഖത്തറിന് ഉപരോധം അല്‍പ്പം ക്ഷീണം വരുത്തിയിട്ടുണ്ടെന്നാണ്. അവരുടെ നിക്ഷേപം കുറഞ്ഞിട്ടുണ്ട്. വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാകും. ഖത്തര്‍ നാണയത്തിന്റെ മൂല്യം ഇടിവ് നേരിടാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിലും ഖത്തര്‍ തകരില്ല. കാരണം വിശദീകരിക്കുന്നത് ഇങ്ങനെ...

വാതക ശേഖരം

വാതക ശേഖരം

സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഖത്തറിന്റെ സമ്പദ് വ്യവസ്ഥ അത്രവേഗത്തില്‍ ഇടിയുന്ന ഒന്നല്ല. അവരുടെ കൈവശമുള്ള വാതക ശേഖരമാണ് ഏറ്റവും വലിയ ആസ്തി

മൂന്നാം സ്ഥാനം

മൂന്നാം സ്ഥാനം

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശം വയ്ക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഖത്തറിന്. ആദ്യം റഷ്യ, പിന്നെ ഇറാന്‍, മൂന്നാമത് ഖത്തര്‍.

വിദേശ നിക്ഷേപകര്‍ക്ക് പ്രതീക്ഷ

വിദേശ നിക്ഷേപകര്‍ക്ക് പ്രതീക്ഷ

വിദേശ നിക്ഷേപകര്‍ക്ക് ഖത്തറിന്റെ കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതും ഈ ഘടകമാണ്. ഖത്തര്‍ തകരില്ലെന്ന് നിക്ഷേപകരില്‍ പ്രതീക്ഷയുണ്ട്. പക്ഷേ, ഇപ്പോള്‍ ചുമത്തിയ ഉപരോധത്തിന്റെ ക്ഷീണം ഖത്തര്‍ അനുഭവിക്കുന്നുണ്ട്.

സുസ്ഥിരമായ സമ്പദ് വ്യവസ്ഥ

സുസ്ഥിരമായ സമ്പദ് വ്യവസ്ഥ

പശ്ചിമേഷ്യയില്‍ ഏറ്റവും സുസ്ഥിരമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യം ഖത്തറാണ്. അതുകൊണ്ട് തന്നെ ഖത്തറിന്റെ സമ്പദ് വ്യവസ്ഥയില്‍ വിദേശ സാമ്പത്തിക ശക്തികള്‍ക്ക് ഭയം ഇല്ലെന്നു ലണ്ടന്‍ കിങ്‌സ് കോളജ് സര്‍വകലാശാലയിലെ ആന്‍ഡേഴ്‌സ് ക്രെയ്ഗ് പറയുന്നു.

ആളോഹരി വരുമാനം

ആളോഹരി വരുമാനം

ആളോഹരി വരുമാനത്തില്‍ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന രാജ്യമാണ് ഖത്തര്‍. ലോകത്തെ വന്‍ ശക്തി രാഷ്ട്രങ്ങളെല്ലാം ഖത്തറിന് പിന്നിലാണ്. വിദേശത്ത് ഏറ്റവും അധികം നിക്ഷേപമുള്ള ഗള്‍ഫ് രാജ്യവും ഖത്തറാണ്.

കോടികളുടെ നിക്ഷേപമുണ്ട്

കോടികളുടെ നിക്ഷേപമുണ്ട്

വിദേശ രാജ്യങ്ങള്‍ വേഗത്തില്‍ ഉപയോഗിക്കാന്‍ പറ്റുംവിധം ഖത്തറിന് കോടികളുടെ നിക്ഷേപമുണ്ട്. ഇതുവരെ ഖത്തര്‍ ഈ നിക്ഷേപത്തില്‍ തൊട്ടിട്ട് പോലുമില്ല. അതുകൊണ്ട് തന്നെ ഉപരോധം ഖത്തറിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുമെന്ന് പറയുന്നതില്‍ കാര്യമില്ല.

ഖത്തറിന് മുന്നില്‍ ഒരു രാജ്യവുമില്ല

ഖത്തറിന് മുന്നില്‍ ഒരു രാജ്യവുമില്ല

ഖത്തറില്‍ മൊത്തമുള്ളത് 26 ലക്ഷം ജനങ്ങളാണ്. ഇതില്‍ 80 ശതമാനത്തോളം വിദേശികളാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ അഭിപ്രായ പ്രകാരം ആളോഹരി വരുമാനത്തില്‍ ഖത്തറിന് മുന്നില്‍ ഒരു രാജ്യവുമില്ല എന്നതാണ്.

വിനോദസഞ്ചാരം

വിനോദസഞ്ചാരം

ഇപ്പോള്‍ അവര്‍ വിനോദ സഞ്ചാരത്തിന് ഊന്നല്‍ നല്‍കുകയാണ്. അതിന്റെ ഭാഗമായാണ് സ്ഥിരതാമസ കാര്‍ഡും വിസാ ഫ്രീയും പ്രഖ്യാപിച്ചത്. അത് വിദേശികളെ കൂട്ടത്തോടെ ഖത്തറിലേക്ക് ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.

സോവറിങ് വെല്‍ത്ത് ഫണ്ട്

സോവറിങ് വെല്‍ത്ത് ഫണ്ട്

വിദേശത്തെ നിക്ഷേപത്തിന് പുറമെ ഖത്തറിന്റെ ശക്തി മറ്റൊരു ഫണ്ടാണ്. സോവറിങ് വെല്‍ത്ത് ഫണ്ട് എന്ന് വിളിക്കുന്ന ഈ ഫണ്ടിലുള്ളത് 33000 കോടി ഡോളറാണ്. ഇതും ഖത്തര്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല.

വിദേശ നിക്ഷേപം

വിദേശ നിക്ഷേപം

ഈ ഫണ്ടില്‍ നിന്നുള്ള സംഖ്യ വിദേശ നിക്ഷേപത്തിനാണ് ഖത്തര്‍ ഉപയോഗിക്കുന്നത്. ഉപരോധം പ്രഖ്യാപിക്കപ്പെട്ട വേളയില്‍ ഈ ഫണ്ട് ഉടന്‍ കാലിയാകുമെന്നും ഖത്തര്‍ തകരുമെന്നും റിപ്പോര്‍ട്ടുകളും നിരീക്ഷണങ്ങളും വന്നിരുന്നു.

കരുതല്‍ ധനം ഉപയോഗിച്ചിട്ടില്ല

കരുതല്‍ ധനം ഉപയോഗിച്ചിട്ടില്ല

എന്നാല്‍ ഉപരോധം പ്രഖ്യാപിച്ചു രണ്ടു മാസം പിന്നിട്ടിട്ടും ഖത്തര്‍ ഈ കരുതല്‍ ധനമൊന്നും ഉപയോഗിച്ചിട്ടില്ല. ഉപരോധം വര്‍ഷങ്ങള്‍ നീണ്ടാലും ഖത്തര്‍ തകരുന്ന സാഹചര്യമില്ലെന്നാണ് ഇപ്പോള്‍ സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.

ഓഹരി വിപണി ഇടിഞ്ഞത് സ്വാഭാവികം

ഓഹരി വിപണി ഇടിഞ്ഞത് സ്വാഭാവികം

പക്ഷേ, ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഖത്തറിന്റെ ഓഹരി വിപണി ഇടിഞ്ഞിരുന്നു. അത് സ്വാഭാവികമായ പ്രതിഫലനമാണെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. ഖത്തര്‍ റിയാലിനും തിരിച്ചടി നേരിട്ടിരുന്നു.

കരകയറുന്ന ഖത്തര്‍

കരകയറുന്ന ഖത്തര്‍

പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ തിരിച്ചടിയില്‍ നിന്നു കരകയറുന്ന ഖത്തറിനെയാണ് കണ്ടത്. എങ്കിലും ഖത്തറില്‍ പണപ്പെരുപ്പം നേരിയ തോതില്‍ വര്‍ധിക്കാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ 1.5 ശതമാനം പണപ്പെരുപ്പം സൂചിപ്പിച്ചിരുന്നത് 1.8 ശതമാനം ആകുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Bruised But Coping, Qatar's Economy Remains Strong: Experts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X