കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ഫോടനം, തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളെ ബെല്‍ജിയം പോലീസ് പിടികൂടി

  • By Sruthi K M
Google Oneindia Malayalam News

ബ്രസല്‍സ്: കഴിഞ്ഞ ദിവസം സെവന്റം വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണം നടത്തിയ തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളെ ബെല്‍ജിയം പോലീസ് പിടികൂടി. വിമാനത്താവളത്തില്‍ ചാവേറാക്രമണം നടത്താനെത്തിയ സംഘത്തില്‍ ഒരാള്‍ രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സംശത്തിലാണ് അന്വേഷണം നടത്തിയത്.

ആക്രമണത്തിനുശേഷം ഇയാള്‍ രക്ഷപ്പെട്ട വിരലടയാളം പിന്തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. മൂന്ന് പേര്‍ ചേര്‍ന്നാണ് ഇരട്ട സ്‌ഫോടനം നടത്തിയതെന്നാണ് വിവരം. സ്‌ഫോടനം നടത്തിയ മറ്റ് രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ബക്രൂയി സഹോദരന്മാരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

brussels-airport

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തെങ്കിലും പിടികൂടിയ ഇവര്‍ക്ക് തീവ്രവാദബന്ധം ഇല്ലെന്നാണ് പോലീസ് പറയുന്നത്. മുന്‍പ് ചില കേസുകളില്‍ ഇവര്‍ പ്രതികളായയിട്ടുണ്ട്. എന്നാല്‍, തീവ്രവാദം ബന്ധം കണ്ടെത്താനായിട്ടില്ല.

സ്‌ഫോടനം നടക്കുന്നതിന്റെ തൊട്ടുമുന്‍പ് മൂന്ന് പേര്‍ ട്രോളിയുമായി വിമാനത്താവളത്തിലൂടെ പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. നജീം ലാക്രൗ എന്നാണ് പിടികൂടിയ ആളുടെ പേര്. ഇയാള്‍ ബെല്‍ജിയം പൗരനാണ്.

English summary
Belgian police arrested one of the suspects in the Brussels terror attacks that killed 34 people at the city’s airport and at a metro station, according to media reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X