സൗദിയിലേക്ക് പോകേണ്ട; കപ്പലണ്ടി വില്‍ക്കല്‍ പോലും നടക്കില്ല!! രണ്ടിലൊന്ന് കല്‍പ്പിച്ച് അറബികള്‍

റിയാദ്: സൗദിയില്‍ ജോലി തേടിപോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവ് വന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത് അടുത്തിടെയാണ്. പ്രവാസികള്‍ക്ക് സൗദിയിലെ ജോലി കാര്യത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നത് തന്നെയാണ് ഇതിന് കാരണം. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി തേടിപ്പോയിരുന്ന രാജ്യം സൗദിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏത് ജോലിയും ചെയ്യാന്‍ സൗദിയിലെ യുവസമൂഹം തയ്യാറായിരിക്കുന്നു. സാധാരണ വിദേശകള്‍ ചെയ്യാറുള്ള കൂലി കുറഞ്ഞ ജോലി പോലും സൗദികള്‍ ചെയ്യുന്നുവെന്നാണ് പുതിയ വിവരം. പാചകം മുതല്‍ തെരുവ് കച്ചവടം വരെ സൗദി യുവാക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു. സമ്പന്ന കുടുംങ്ങളിലുള്ള യുവാക്കള്‍ പോലും ഇത്തരം ജോലിയിലേര്‍പ്പെട്ടിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഏത് ജോലിയും ചെയ്യാന്‍

ഏത് ജോലിയും ചെയ്യാന്‍

സൗദി യുവാക്കള്‍ സാധാരണ പ്രവാസികള്‍ ചെയ്യുന്ന തൊഴിലുകള്‍ എടുക്കാന്‍ തയ്യാറാകുമെന്ന് ഒരു കാലത്ത് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. എന്നാല്‍ ഇന്ന് അവര്‍ സ്വയം പര്യാപ്തരാകുകയാണ്. ഏത് ജോലിയും ചെയ്യാന്‍ അവര്‍ തയ്യാറായിരിക്കുന്നു.

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍

ഒരു കാലത്ത് സൗദിയിലെ കുടുംബങ്ങള്‍ക്ക് ക്ഷേമം മാത്രമായിരുന്നു ജീവിതം. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ഒട്ടേറെ ലഭിച്ചിരുന്നു. എന്നാല്‍ സാമ്പത്തികമായി സൗദി തളരാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ ചെറിയ നിയന്ത്രണങ്ങള്‍ തുടങ്ങി. ഇപ്പോള്‍ നിയന്ത്രണം ശക്തിപ്പെടുത്തുകയും ചെയ്തു.

സഞ്ചരിക്കുന്ന ഹോട്ടലുകള്‍

സഞ്ചരിക്കുന്ന ഹോട്ടലുകള്‍

ഈ ഒരു സാഹചര്യമാണ് സൗദികളെ ഏത് ജോലി ചെയ്യാനും പ്രേരിപ്പിച്ചിരിക്കുന്നത്. സഞ്ചരിക്കുന്ന ഹോട്ടലുകള്‍ നടത്തുന്ന സൗദിക്കാര്‍ റിയാദിലുണ്ട്. പാചകം, ക്ലീനിങ്, ഗ്യാസ് സ്റ്റേഷനിലെ ജോലി എന്നിവയെല്ലാം ഇപ്പോള്‍ സൗദിയിലെ യുവാക്കള്‍ ചെയ്യുന്നുണ്ട്. ഒരു കാലത്ത് കുറഞ്ഞ വേതനം പറ്റിയിരുന്ന വിദേശികള്‍ ചെയ്തിരുന്ന ജോലികളാണിത്.

വാതകത്തിന് വില കൂടും

വാതകത്തിന് വില കൂടും

വാതകത്തിന് സൗദിയില്‍ വിലയേറി വരികയാണ്. വെള്ളത്തിനും വാതകത്തിനും അധികം വൈകാതെ ഒരേ വിലയാകുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക ഞെരുക്കം കുറയ്ക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും സൗദി ഭരണകൂടം ആവിഷ്‌കരിക്കുന്ന പുതിയ പദ്ധതികളാണ് മാറ്റങ്ങള്‍ക്ക് കാരണം.

വണ്‍വെ ബര്‍ഗര്‍

വണ്‍വെ ബര്‍ഗര്‍

രണ്ടുവര്‍ഷമായി തെരുവില്‍ സഞ്ചരിക്കുന്ന ഭക്ഷണ ശാല നടത്തുന്നു ബാദില്‍ അല്‍ അജ്മി. വണ്‍വെ ബര്‍ഗറിന്റെ ഉടമയാണിയാള്‍. തുടക്കത്തില്‍ പലരും തന്നെ കളിയാക്കിയിരുന്നുവെന്ന് അജ്മി പറയുന്നു. തെരുവില്‍ കച്ചവടത്തിന് പോകുകയാണോ എന്ന് ചോദിച്ചിരുന്നവര്‍ പലരും തന്റെ ജോലി ആരംഭിച്ചുവെന്ന് അജ്മി പറയുന്നു.

ചായ വില്‍പ്പനയും

ചായ വില്‍പ്പനയും

പാചക ജോലി ചെയ്യുന്നതില്‍ യാതൊരു മോശവുമില്ലെന്ന് അജ്മി പറയുന്നു. വെള്ള കോളര്‍ ജോലി മാത്രം ചെയ്തിരുന്ന സൗദിക്കാര്‍ ഇപ്പോള്‍ എല്ലാ ജോലിയും ചെയ്യുന്നുണ്ടെന്നും അജ്മി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. പാചകം മാത്രമല്ല, ചായ വില്‍പ്പന, കാര്‍ മെക്കാനിക്ക്് എന്നിവയെല്ലാം സൗദിക്കാര്‍ ചെയ്യുന്നുണ്ട്.

 പ്രോല്‍സാഹനം ലഭിക്കുന്നു

പ്രോല്‍സാഹനം ലഭിക്കുന്നു

സൗദി ഗസറ്റില്‍ അടുത്തിടെ കോളമിസ്റ്റ് ചോദിച്ച ഒരു ചോദ്യം ഏറെ ചര്‍ച്ചയായിരുന്നു. തെരുവ് ശുചീകരണ ജോലിയും സൗദിക്കാര്‍ ചെയ്യുമോ എന്നാണ് കോളമിസ്റ്റ് അബ്ദുല്‍ ഹാദി അല്‍ സഅദി പത്രത്തില്‍ എഴുതിയത്. ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഓരോ പൗരന്റെയും പ്രയത്‌നത്തിലൂടെ മാത്രമേ രാജ്യം വളരൂവെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

 മടിയില്ലെന്ന് യുവാക്കള്‍

മടിയില്ലെന്ന് യുവാക്കള്‍

അല്‍ അഹ്‌സ മേഖലയില്‍ ഒട്ടേറെ യുവാക്കള്‍ ഇപ്പോള്‍ ഗ്യാസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നുണ്ട്. എന്തു ജോലിയും ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും യാതൊരു മടിയുമില്ലെന്നും യുവാക്കള്‍ പറയുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പ്രവാചകന്‍ ആട്ടിടയനായി ജോലി ചെയ്തിട്ടില്ലേ എന്നും അവര്‍ ചോദിക്കുന്നു.

വിദേശികള്‍ നേരിടുന്നത്

വിദേശികള്‍ നേരിടുന്നത്

എത്രത്തോളം സൗദി യുവാക്കള്‍ ഇത്തരം ജോലിയില്‍ ഏര്‍പ്പെടുന്നുവെന്നതല്ല വിഷയം. പക്ഷേ, സൗദിയിലെ പുതിയ തലമുറിയല്‍ കാതലായ മാറ്റം സംഭവിക്കുന്നു എന്നതാണ്. ഏത് ജോലിയും ചെയ്യാന്‍ അവര്‍ തയ്യാറാകുന്നു. അതാകട്ടെ, മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ജോലി സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

മൂന്ന് വിഭാഗത്തിലും

മൂന്ന് വിഭാഗത്തിലും

സൗദിയിലെ സര്‍ക്കാര്‍ ജോലികളില്‍ മൂന്നിലൊന്നും സൗദികള്‍ തന്നെയാണ്. ഇത് പൂര്‍ണമായും സൗദി വല്‍ക്കരിക്കാനുള്ള നീക്കം തകൃതിയാണ്. സ്വകാര്യ മേഖലയിലും സൗദിക്കാര്‍ ജോലികള്‍ നേടുകയാണ്. ഇതിന് പുറമെയാണ് സ്വന്തമായി കണ്ടെത്തുന്ന ജോലികളും.

പ്ലംബര്‍, കാര്‍പന്റര്‍, ടൈലര്‍

പ്ലംബര്‍, കാര്‍പന്റര്‍, ടൈലര്‍

പ്ലംബര്‍, കാര്‍പന്റര്‍, ടൈലര്‍ തുടങ്ങിയ ജോലികളിലേക്കും സൗദിക്കാര്‍ ആകര്‍ഷിക്കുന്നുണ്ടെന്ന് സാമ്പത്തിക നിരീക്ഷകനായ അബ്ദുല്ല അല്‍ മഗലൂത്ത് പറയുന്നു. സ്വദേശിവല്‍ക്കരണത്തിന് പുറമെ, വിദേശികള്‍ക്ക് ലെവി ഇരട്ടിയാക്കിയതും സൗദിക്കാര്‍ക്ക് കൂടുതല്‍ ജോലി സാധ്യതകളാണ് ഒരുക്കിയിരിക്കുന്നത്.

 വിദേശികള്‍ സൗദി വിടുന്നു

വിദേശികള്‍ സൗദി വിടുന്നു

2017ല്‍ എട്ട് ലക്ഷം വിദേശികളാണ് സൗദി അറേബ്യ വിട്ടുപോയത്. ചില പ്രവിശ്യകളില്‍ മാത്രം ഷോപ്പിങ് മാളുകളില്‍ നടപ്പാക്കിയിരുന്ന സ്വദേശിവല്‍ക്കറണം രാജ്യത്തെ എല്ലാ ഷോപ്പിങ് മാളുകളിലേക്കും വ്യാപിപ്പിക്കുകയാണ്. അതോടെ കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഉറപ്പായി. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് ഒട്ടേറെ വിദേശികള്‍ സൗദി വിടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+