കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15കാരനെ രണ്ട് വര്‍ഷത്തോളം വീട്ടു തടങ്കലിലാക്കി അധ്യാപിക; ഒടുവില്‍ പിടിവീണു, പിന്നീട് സംഭവിച്ചത്

Google Oneindia Malayalam News

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 15കാരന്റെ തിരോധാനത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ 15കാരനെ അധ്യാപികയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. അധ്യാപികയുടെ മകന്റെ സുഹൃത്തായ കൗമാരക്കാരനെയാണ് ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപിക രണ്ട് വര്‍ഷത്തോളം വീട്ടില്‍ പാര്‍പ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു.

വിലക്ക് ലംഘിച്ച് കൂടുതൽ ബിജെപി നേതാക്കൾ ശബരിമലയിൽ; സുരക്ഷശക്തമാക്കി പോലീസ്വിലക്ക് ലംഘിച്ച് കൂടുതൽ ബിജെപി നേതാക്കൾ ശബരിമലയിൽ; സുരക്ഷശക്തമാക്കി പോലീസ്

61കാരിയായ കാസ്റ്റിലോ ഒലിവാരസാണ് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായത്. മാതാപിതാക്കളുടെ അറിവില്ലാതെ കുട്ടിയെ തടവില്‍ പാര്‍പ്പിക്കുക, കൗമാരക്കാരന്‍ ചെയ്ത കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുക തുടങ്ങിയ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2020 മുതല്‍ ആണ്‍കുട്ടിയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിട്ടും അധ്യാപിക തന്റെ വീട്ടില്‍ കുട്ടിയെ താമസിപ്പിച്ചുവെന്ന വസ്തുത മറച്ചുവെച്ചതായി സാക്രമെന്റോ പബ്ലിക് സ്‌കൂള്‍ അധ്യാപിക ഹോള്‍ഗ കാസ്റ്റില്ലോ ഒലിവാറസിനെതിരെ ആരോപിക്കപ്പെടുന്നു.

arrest

2020 ജൂണ്‍ ഒമ്പതിനാണ് മൈക്കല്‍ രമിറേസ് എന്ന കൗമാരക്കാരനെ കാണാതാവുന്നത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്ന് മുതല്‍ കുട്ടിയെ അധ്യാപിക തന്റെ വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു. കാണാതാവുമ്പോള്‍ കുട്ടിക്ക് 15 വയസായിരുന്നു. കുടുംബവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് മൈക്കല്‍ വീട് വി്ട്ടിറങ്ങിപ്പോയത്.

 ഉറക്കമുണര്‍ന്നപ്പോള്‍ മുറിയില്‍ കൂറ്റന്‍ പാമ്പ്, നിലവിളിച്ച് യുവതി പുറത്തേക്ക് ഓടി, പിന്നീട് സംഭവിച്ചത് ഉറക്കമുണര്‍ന്നപ്പോള്‍ മുറിയില്‍ കൂറ്റന്‍ പാമ്പ്, നിലവിളിച്ച് യുവതി പുറത്തേക്ക് ഓടി, പിന്നീട് സംഭവിച്ചത്

മൈക്കല്‍ തിരിച്ച് വീട്ടില്‍ എത്തയതോടെയാണ്, മകന്‍ അധ്യാപികയുടെ വീട്ടിലാണ് താമസിച്ചതെന്ന് മനസിലായത്. മൈക്കലിന്റെ കൂട്ടുകാരന്റെ അമ്മ കൂടിയാണ് അധ്യാപിക. തുടര്‍ന്ന് മാതാപിതാക്കള്‍ അധ്യാപികയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മറ്റൊരാളുടെ കുട്ടിയെ ഇങ്ങനെ തടവില്‍ പാര്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് യാതൊരുവിധ അനുമതിയുമില്ലെന്ന് കുട്ടിയുടെ ഗാര്‍ഡിയനായ കേറ്റ് സ്മിത്ത് പറഞ്ഞു.

അതേസമയം, അധ്യാപിക ഇപ്പോള്‍ കാലങ്ങളായി സ്‌കൂളില്‍ നിന്ന് അവധി എടുത്തിരിക്കുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്.

വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...

English summary
California teacher puts 15-year-old boy under house arrest for two years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X