
കോണ്ടം ധരിച്ചാല്‍ മങ്കിപോക്‌സ് പിടിപെടാതിരിക്കുമോ? രോഗപ്രതിരോധത്തില്‍ കോണ്ടത്തിന്റെ റോള്‍ എന്താണ്
കൊവിഡിന് ശേഷം ലോകത്തെ ആശങ്കയിലാക്കി കടന്നുവന്ന മറ്റൊരു മഹാമാരിയാണ് മങ്കിപോക്‌സ്. മങ്കിപോക്‌സ് സംബന്ധിച്ച് നിരവധി ചോദ്യങ്ങളും സംശയങ്ങളും നമുക്കുണ്ട്. അടുത്തിടെ നടത്തിയ പഠനം പറയുന്നത് മങ്കിപോക്‌സ് ലൈംഗിക സമ്പര്‍ക്കത്തിലൂടെ പകരുന്നുണ്ട് എന്നാണ്. ഓറല്‍ സെക്സ്, ഏനല്‍ സെക്സ്, വജൈനല്‍ സെക്സ് എന്നിവയിലൂടെയും രോഗം പകരാം.
കൂടാതെ മങ്കിപോക്‌സ് ബാധിച്ചയാളുടെ ജനനേന്ദ്രിയമോ ലിംഗമോ മലദ്വാരമോ സ്പര്‍ശിച്ചാലും രോഗം പകരുമെന്നും പഠനങ്ങള്‍ പറയുന്നു. ഒന്നിലധികം പേരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവരില്‍ രോഗബാധ വേഗത്തില്‍ പടരുന്നുവെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അംഗം ഡോ. ആന്‍ഡ്രിയ അമണ്‍ പറഞ്ഞിരുന്നു.
'ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസം'; വീഡിയോ പങ്കുവെച്ച് റോബിന്; കമന്റിട്ട് ആരതി പൊടിയും

നിലവിലെ കേസുകളില്‍ ഭൂരിഭാഗവും ലൈംഗിക സമ്പര്‍ക്കത്തിന് ശേഷമാണ് രോഗം ബാധിച്ചത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ കോണ്ടം ധരിക്കുന്നത് മങ്കിപോക്‌സ് വൈറസില്‍ നിന്ന് സംരക്ഷിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്? അക്കാര്യം നമുക്ക് പരിശോധിക്കാം:
കോണ്ടം മലദ്വാരം, വായ, ലിംഗം, അല്ലെങ്കില്‍ യോനി എന്നിവയെ മങ്കിപോക്‌സില്‍ സമ്പര്‍ക്കത്തില്‍ നിന്ന് സംരക്ഷിക്കും, എന്നാല്‍ അവ മാത്രം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉണ്ടാകുന്ന തിണര്‍പ്പില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കില്ലെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു.
എംവി ഗോവിന്ദന് പകരമെത്തുന്ന മന്ത്രി കണ്ണൂരില്‍ നിന്ന്?; നറുക്ക് ഷംസീറിനോ ശൈലജയ്ക്കോ?

കോണ്ടം വൈറസ് പകരുന്നത് തടയില്ലെന്ന് ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിനിലെ എസ്ടിഐകളിലും എച്ച്‌ഐവിയിലും സ്‌പെഷ്യലൈസ് ചെയ്ത മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസറായ മാത്യു ഹാമില്‍ പറഞ്ഞു. മങ്കിപോക്‌സിനെതിരെ കോണ്ടം എത്രത്തോളം സംരക്ഷണം നല്‍കുമെന്ന് സൂചിപ്പിക്കുന്നതിന് മതിയായ ഡാറ്റയോ വിവരങ്ങളോ ഇപ്പോള്‍ ലഭ്യമല്ല എന്നാണ് ഹൂസ്റ്റണിലെ മെമ്മോറിയല്‍ ഹെര്‍മന്‍ ഹെല്‍ത്ത് സിസ്റ്റത്തിലെ പകര്‍ച്ചവ്യാധി വിദഗ്ധയായ ലിന്‍ഡ യാന്‍സി പറയുന്നത്. ലൈംഗിക സമ്പര്‍ക്കം മാത്രമല്ല രോഗം പിടിപെടാനുള്ള പ്രധാന കാരണം.

മങ്കിപോക്‌സ് അണുബാധയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് മാത്രമല്ല, ലൈംഗികമായി പകരുന്ന അണുബാധകള്‍ തടയുന്നതിനും കോണ്ടം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതായി സ്റ്റാറ്റന്‍ ഐലന്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗ്ലോബല്‍ ഹെല്‍ത്ത് ഡയറക്ടര്‍, എറിക് സിയോ-പെന പറഞ്ഞു. മുന്‍കരുതലുകള്‍ വ്യാപനം പരിമിതപ്പെടുത്തുന്നതിന് വളരെ ഫലപ്രദമാണെന്നും എറിക് പറഞ്ഞു.
എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുകയും മനുഷ്യരില്‍ നിന്ന് പിന്നീട് മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ വൈറല്‍ രോഗമാണ് മങ്കിപോക്സ്. രോഗിയുടെ സ്രവകണങ്ങളിലൂടെയാണ് വൈറസ് മറ്റൊരാളിലേക്ക് കടക്കുന്നത്. കൊവിഡ് വൈറസ് പോലെ അത്ര എളുപ്പത്തില്‍ ഇത് പകരില്ല. രോഗകാരിയായ വൈറസ് ശരീരത്തില്‍ കടന്ന്, 6-13 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

പനി, തലവേദന, മസില്‍ വേദന, കുളിര്, തളര്‍ച്ച, ലിംഫ് നോഡുകളില്‍ വീക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍ ഇതിന് പുറമെ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ദേഹത്ത് വിവിധയിടങ്ങളിലായി ചെറിയ കുമിളകള്‍ രൂപപ്പെടുകയും അവയില്‍ പഴുപ്പ് നിറയുകയും ചെയ്യുന്നു. ഇതില്‍ നല്ലരീതിയില്‍ വേദനയനുഭവപ്പെടുകയും ചെയ്യാം. ചിലര്‍ക്ക് ചൊറിച്ചിലുമുണ്ടാകാം.