കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഞ്ചാവ് വില്‍പ്പനയ്ക്ക് പച്ചക്കൊടി കാട്ടി കാനഡ സര്‍ക്കാര്‍

Google Oneindia Malayalam News

ഒട്ടാവ: കുട്ടികളുടെയും ക്രിമിനലുകളുടേയും കയ്യില്‍ കഞ്ചാവ് എത്താതിരിക്കാന്‍ കഞ്ചാവ് നിയമപരമാക്കുമെന്ന വിചിത്രവാദവുമായി കാനഡ സര്‍ക്കാര്‍. അടുത്ത വര്‍ഷത്തിനുള്ളില്‍ നിയമം പാസാക്കി കഞ്ചാവ് വില്‍പ്പന നിയമപരമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി ജേയിന്‍ പില്‍പോര്‍ട്ട് പറഞ്ഞു.

ഇതിനിടെ ഒട്ടോവയില്‍ പാര്‍ലമെന്റ് മന്ദിരത്തിനു പുറത്ത് കാഞ്ചാവ് നിയമപരമാക്കുന്നതിനെ അനുകൂലിക്കുന്നവര്‍ പരസ്യമായി പുക വലിച്ചു. കഞ്ചാവ് നിയമപരമാക്കുന്നതിനായി വാദിക്കുന്ന ഒരു കൂട്ടം പ്രവര്‍ത്തകര്‍ ഏപ്രില്‍ 20ന് ഒത്തുകൂടിയതുമായി ബന്ധപ്പെട്ടാണ് പുതിയ പ്രഖ്യാപനം ഇപ്പോള്‍ സര്‍ക്കാറില്‍ നിന്നും ഉണ്ടായത്.

Drugs

കുട്ടികളുടെ കൈകളില്‍ കഞ്ചാവ് എത്തിച്ചേരാതിരിക്കാനും ക്രിമിനല്‍ മാഫിയ സംഘങ്ങള്‍ക്ക് അവ ലഭ്യമാകാതിരിക്കാനുമാണ് പുതിയ തീരുമാനമെന്നാണ് ആരോഗ്യ മന്ത്രിയുടെ വിചിത്രവാദം. പുതിയ തീരുമാനം നടപ്പില്‍ വന്നാല്‍ കഞ്ചാവിന്റെ ഉപയോഗം ക്രമാധീതമായി ഉയരുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

പാശ്ചാത്യ ലോകത്തെ പ്രധാനപ്പെട്ട ഒരു രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം വലിയ അളവില്‍ കൂടുന്നതിനായിരിക്കും ഇത് കാരണമാകുകയെന്നും പ്രതിപക്ഷം പറഞ്ഞു. യുവാക്കളോട് ചെയ്യാന്‍ പോകുന്ന് ഏറ്റവും മോശം കാര്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്താന്‍ പോകുന്നതെന്ന് പ്രതിപക്ഷമായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നിയമജ്ഞന്‍ ജെറാള്‍ഡ് ഡെല്‍ടല്‍ പറഞ്ഞു.

English summary
If enacted, the move would make Canada one of the largest Western countries to allow widespread use of the drug.Health Minister Jane Philpott pledged on Wednesday to keep marijuana "out of the hands of children and profits out of the hands of criminals".Prime Minister Justin Trudeau pushed for legalisation during his campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X