കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലപ്പാവെറിഞ്ഞ് പുഴയില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ച സിഖുകാരന്‍ ഹീറോ

  • By Anwar Sadath
Google Oneindia Malayalam News

ബ്രിട്ടീഷ് കൊളംബിയ: കാനഡയില്‍ താമസമാക്കിയ ഒരു സിഖുകാരന്‍ ഇപ്പോള്‍ ഹീറോ പരിവേഷത്തിലാണ്. പൊതുസ്ഥലത്ത് ഒരിക്കലും അഴിക്കാന്‍ പാടില്ലാത്ത തലപ്പാവ് അഴിച്ച് പുഴയില്‍ മുങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചതാണ് കാരണം. ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്‌സില്‍ താമസിക്കുന്ന അറുപത്തിയഞ്ചുകാരനായ അവതാര്‍ ഹോത്തിയാണ് വാര്‍ത്തയിലെ താരം.

ഹോത്തിയും മകന്‍ പോളും ഹെഫ്‌ലി ക്രീക്കിലുള്ള തങ്ങളുടെ ഫാമിലുള്ളപ്പോഴായിരുന്നു സംഭവം. അടുത്തുകൂടെ ഒഴുകുന്ന നോര്‍ത്ത് തോംപ്‌സണ്‍ പുഴയില്‍ നിന്നും ഒരു പെണ്‍കുട്ടി അലറിക്കയുന്നത് കേട്ട് ഇരുവരും പുഴക്കരയിലെത്തി. അതിശൈത്യമുള്ള വെള്ളത്തില്‍ പെണ്‍കുട്ടി മുങ്ങിത്താഴുന്നതാണ് ഇവര്‍ കണ്ടത്. ഉടന്‍ തന്റെ നീളന്‍ തലപ്പാവഴിച്ച അവതാര്‍ ഒരറ്റം പെണ്‍കുട്ടിക്ക് ഇട്ടുകൊടുക്കുകയും ശേഷം മകന്റെ സഹായത്തോടെ കരയിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്തു.

sikh

പതിനാല് പതിനഞ്ച് വയസ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് രക്ഷിച്ചതെന്ന് പോള്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടി എങ്ങിനെയാണ് പുഴയില്‍ വീണതെന്നത് അറിയില്ല. പിതാവിനെക്കുറിച്ച് അഭിമാനമുണ്ട്. പുഴയിലെ തണുപ്പില്‍ നിന്നും കരയിലെത്തുമ്പോഴേക്കും പെണ്‍കുട്ടി മരവിച്ചു പോയിരുന്നു. ഉടന്‍ ബ്ലാങ്കറ്റ് ഉപയോഗിച്ച് പുതപ്പിച്ച് പെണ്‍കുട്ടിയെ ചൂടാക്കി.

പിന്നീട് ഇവര്‍തന്നെ പെണ്‍കുട്ടിയെ ഫാമിനടുത്തുള്ള വീട്ടിലെത്തിക്കുകയും ചെയ്തു. പൊതുസ്ഥലത്ത് തലമുടി കാണിക്കുന്നത് സിഖ് വിശ്വാസത്തിന് എതിരാണ്. എന്നാല്‍ ഒരു ജീവന്‍ നിലനിര്‍ത്താന്‍ അത് അഴിക്കുന്നതില്‍ തെറ്റില്ലെന്നും തന്റെ പ്രവൃര്‍ത്തി വലിയ മഹത്വമുള്ള കാര്യമല്ലെന്നുമാണ് അവതാര്‍ ഹോത്തി പറയുന്നത്.

English summary
Canadian Sikh man hailed as hero for using turban to save drowning girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X