കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഞ്ചാവ് ഇനി എടിഎം വഴി ലഭിക്കും; ലക്ഷ്യം ടൂറിസ്റ്റുകള്‍

  • By Anwar Sadath
Google Oneindia Malayalam News

ഇന്ത്യ ഉള്‍പ്പെടെയുളള പല രാജ്യങ്ങളും കഞ്ചാവ് ഉപയോഗവും കൈമാറ്റവും കനത്ത ശിക്ഷ ലഭിക്കുന്നതാണെങ്കില്‍ കഞ്ചാവ് ഉപയോഗത്തിനായി പ്രത്യേക എടിഎം തന്നെ തയ്യാറാക്കാനൊരുങ്ങുകയാണ് ജമൈക്കന്‍ സര്‍ക്കാര്‍. ആവശ്യമുള്ള തുക നല്‍കി എടിഎമ്മില്‍ വിരലമര്‍ത്തിയാല്‍ നിശ്ചിത അളവില്‍ കഞ്ചാവ് ലഭിക്കും. രാജ്യത്ത് എത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമാക്കിയാണ് ഇത്തരത്തിലൊരു പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

തുടക്കത്തില്‍ എയര്‍പോര്‍ട്ടുകളിലാണ് എടിഎം സ്ഥാപിക്കുക. രാജ്യത്ത് സന്ദര്‍ശനത്തിനായി എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് അവിടെനിന്നും കഞ്ചാവ് വാങ്ങാവുന്നതാണ്. പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ജമൈക്കന്‍ കഞ്ചാവ് ലൈസന്‍സ് അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് ഇപ്പോള്‍ 2 ഔണ്‍സ് കഞ്ചാവ് കൈയ്യില്‍വെക്കുന്നതിന് അനുമതിയുണ്ട്.

cannabis

പോലീസിന്റെ പ്രത്യക അനുമതി ലഭിച്ചില്‍ അതില്‍ കൂടുതല്‍ കൈയ്യില്‍വെക്കാം. കഞ്ചാവ് വില്‍പനയിലൂടെ വലിയ അളവില്‍ നികുതി സര്‍ക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കാനഡയെയും അമേരിക്കയിലെ സംസ്ഥാനം കൊളറാഡോയെയും പിന്തുടരാനാണ് ജമൈക്കയുടെ തീരുമാനമെന്ന് ലൈസന്‍സ് അതോറിറ്റി പറയുന്നു.

കൊളറാഡോയില്‍ മെഡിക്കല്‍ ഉപയോഗത്തിന് കഞ്ചാവ് അനുമതി നല്‍കിയിട്ടുണ്ട്. ഇതുവഴി 135 മിലണ്‍ ഡോളറാണ് സംസ്ഥാനം വരുമാനമുണ്ടാക്കുന്നത്. കാനഡയാകട്ടെ കഞ്ചാവ് വില്‍പന വഴി 100 മില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കുന്നു. ഇത്തരത്തില്‍ ജമൈക്കയ്ക്കും കഞ്ചാവ് വില്‍പന വഴി വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

English summary
Cannabis 'ATMs' to open in Jamaica's airports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X