യുഎസില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധത്തിനിടെ ഇന്ത്യന്‍ പതാകയുമായെത്തിയത് മലയാളി
വാഷിങ്‌ടണ്‍: ട്രംപ് അനുകൂലികള്‍ കഴിഞ്ഞ ദിവസം യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് അകത്തും പുറത്തും അഴിച്ചുവിട്ട കലാപങ്ങളില്‍ ഇതുവരെ 5 പേരാണ് കൊല്ലപ്പെട്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ട്രംപ് അനുകൂലികള്‍ നടത്തിയ പ്രകടനത്തില്‍ ഇന്ത്യന്‍ പതാകയുമായി ഒരാള്‍ എത്തിയത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്കാണ് വഴിവെച്ചത്. പ്രതിഷേധ പ്രകടനത്തിന് ഇന്ത്യന്‍ പാതാകയുമായെത്തിയത് മറ്റാരുമല്ല മലയാളിയായ വിന്‍സെന്റ് പാലത്തിങ്കല്‍ ആയിരുന്നു.റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വിന്‍സെന്റ് വൈറ്റില ചമ്പക്കര സ്വദേശിയാണ്.
സമരത്തില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്താറുണ്ട്. അവരെല്ലാം സ്വന്തം രാജ്യങ്ങളുടെ പതാകകള്‍ കയ്യില്‍ കരുതും. അങ്ങനെയാണ് താനും ഇന്ത്യന്‍ പതാക ഉയര്‍ത്തിയതെന്ന് വിന്‍സെന്റ് പ്രതികരിച്ചു.
തുരഞ്ഞെടുപ്പ് അഴിമതി നിര്‍ത്തണമെന്നാവശ്യപ്പെട്ട് സമാധാനപരമായിരുന്നു ഞങ്ങള്‍ സമരം നടത്തിയത്. എന്നാല്‍ സമരത്തിലേക്ക് ചിലര്‍ നുഴഞ്ഞ് കറുകയായിരുന്നു. അവരാണ് ആക്രമം നടത്തിയതെന്നും വിന്‍സെന്റ് ആരോപിച്ചു.
കാപ്പിറ്റോളില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരു സ്‌ത്രീയും പൊലീസുകാരനും അടക്കം അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. 52 ആക്രമികളെ പൊലീസ് അറസ്റ്റു ചെയ്‌തു. തലസ്ഥാന നഗരിയില്‍ 15 ദിവസത്തെ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
നവംബര്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഇലക്ട്രല്‍ കോളേജ് വിജയം ഔദ്യോഗികമായി അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിലെ ഇരുസഭകളും ചേരുന്നതിനിയെയാണ് ആക്രമം നടന്നത്. നൂറുകണക്കിന് ആളികള്‍ മന്ദിരത്തിലേക്ക് ഇരച്ച് കയറി. പൊലീസിന് അക്രമികളെ തടയാന്‍ സാധിച്ചില്ല. സംഭവത്തെ തുടര്‍ന്ന് കാപ്പിറ്റോള്‍ പൊലീസ് മേധാവി രാജി വെച്ചു.